കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റുകളിൽ തരങ്കമായി മാറിയ ഒരു ഹാഷ് ടാഗ് ഉണ്ട് #Boycott Chinese products.
പറഞ്ഞു വരുന്നത് നമ്മള് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ചൈനീസ് സ്മാര്‍ട്ട് ഫോണുകളെ കുറിച്ചാണ്.
ഇന്ത്യയില്‍ സാധാരണക്കാരനായ ഒരാള്‍ക്ക് അതായത് ഒരു 12000 രൂപ നിരക്കില്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങണം എന്ന് കരുതിയാല്‍ ഏതു ബ്രാന്‍ഡ് തിരഞ്ഞെടുക്കും.മികച്ച പ്രോസസ്സറും ഡിസ്പ്ലേയും റാമും ഉള്ള ചൈനീസ് നിര്‍മ്മിത സ്മാര്‍ട്ട് ഫോണ്‍ ഒരു വശത്ത്,മറുവശത്ത് കുറഞ്ഞ സ്പെക്കും കൂടിയ വിലയുമായി ചൈനീസ് കമ്പനികളല്ലാത്ത മറ്റു കമ്പനികള്‍.ഉറപ്പായും കുറഞ്ഞ വിലക്ക് നല്ല സാധനം വാങ്ങാനേ എല്ലാവരും ശ്രമിക്കൂ.അതിനീ ചൈന ആയാലും.
സംസങ്ങ് പോലുള്ള കൊറിയന്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ മികച്ച അവസരമാണ് ചൈനീസ് കമ്പനികള്‍ക്ക് എതിരെയുള്ള യുദ്ധത്തിനു.എന്നിരുന്നാലും അവര്‍ പ്രോഫിറ്റ് നോക്കുന്നു എന്നതാണ് സത്യം.അപ്പിള് ഒരു അമേരിക്കന്‍ കമ്പനി ആണെങ്കിലും 90 ശതമാനം അപ്പിള് ഫോണുകളും അസ്സെമ്പില്‍ ചെയ്യുന്നത് ചൈനയിലാണ്.ഇനി അപ്പിള് സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യയില്‍ അസ്സെമ്പില്‍ ചെയ്താലും സാധാരണക്കാരന് ആപ്പിള്‍ ഫോണ്‍ വാങ്ങാനും കഴിയില്ല.വണ്‍ പ്ലസ്,വിവോ,ഒപ്പോ,റിയല്‍മി,ഷവോമി എല്ലാം ചൈനീസ് കമ്പനികളാണ്.നോകിയ ഫിന്നിഷ് സ്ഥാപനമാണെങ്കിലും കൂടുതല്‍ പാര്‍ട്സും ചൈനയില്‍ നിന്നാണ് എത്തുന്നത്.
അപ്പോള്‍ ഒരു സാധാരണക്കാരന് തന്റെ കയ്യിലുള്ള തുക കൊണ്ട് ചൈനയുടേതല്ലാത്ത ഏതു ഫോണ്‍ വാങ്ങും?ഈ ചൈന ഉണ്ടാക്കുന്ന സാധനങ്ങള്‍ക്ക് മികച്ച പകരക്കാരന് ഉണ്ടായിരുന്നെങ്കില്‍ ആരും ചൈനീസ് സാധനങ്ങള്‍ക്ക് പിറകേ പോകില്ല എന്നതാണ് സത്യം….