ലോകത്തിലേറ്റവും ആഡംബരം നിറഞ്ഞ വീട് അത് ഇന്ത്യയിലേതാണ്.ഇന്ത്യയിലെ ഏറ്റവും സമ്പന്നനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനിയുടെ സ്വകാര്യ വസതിയായ ആന്റിലിയയാണ് ലോകതലത്തില്‍ ശ്രദ്ധേയമാകുന്നത്.ലോകത്തിലേറ്റവും ആഡംബരം നിറഞ്ഞ വസതിയായ ആന്റിലിയ 2014ലെ ഫോര്‍ബ്സ് മാഗസിന് പട്ടിക പ്രകാരം ഒന്നാമതായിരുന്നു.നിലവില്‍ രണ്ടാമതാണ്.സൗത്ത് മുംബൈയിലാണ് സ്ഥിതിചെയ്യുന്നത്.400,000 ചതുരശ്രയടിയില്‍ 27 നിലകളിലായി നിര്‍മ്മിച്ചിരിക്കുന്ന വസതി 4 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ 2010ലാണ് പണിപൂര്‍ത്തിയാക്കിയത്.1500 കോടി ചെലവിട്ട് നിര്‍മ്മിച്ച ആന്റിലിയയ്ക്ക് ഇന്ന് 1 ബില്യണ്‍ യുഎസ്ഡോളര്‍ വിലയുണ്ട്.അമേരിക്കയിലെ പ്രശസ്ത ആര്‍ക്കിടെക്റ്റ് കമ്പനിയായ പെര്‍ക്കിന്‍സ് ആന്റ് വില്സിന്റേതാണ് രൂപകല്‍പ്പന.റിക്ടര്‍ സ്കെയില്‍ 8 പോയിന്റ് വരെയുള്ള ഭൂമികുലുക്കം ചെറുക്കാന്‍ ഈ കെട്ടിടത്തിന് സാധിക്കും.