ഏകാകിയായ ജനനായകന്‍…ബാപ്ജി No ratings yet.


ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിമാരില്‍ ഒരാളായിരുന്നു എബി വാജ്പേയി എന്ന അഡല്‍ ബിഹാരി വാജ്പേയ്.

1924 ഡിസംബര്‍ 25ന് മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ജനനം.ഇടത്തരം ബ്രാഹ്മണ കുടുംബാംഗമായ വാജ്പേയി സംസ്‌കൃതം ഹിന്ദി ഇംഗ്ലീഷ് എന്നിവയില്‍ ബിരുദവും രാഷ്ട്രതന്ത്രത്തില്‍ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി.പഠനത്തിനു ശേഷം മുഴുവന്‍ സമയവും ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയ് വാജ്‌പേയി രാഷ്ട്രധര്‍മ്മ,പാഞ്ചജന്യ,സ്വദേശ്,വീര്‍ അര്‍ജ്ജുന്‍ തുടങ്ങിയവയുടെ പത്രാധിപരായും സേവനമനുഷ്ടിച്ചിട്ടുണ്ട്

കവി,പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രശ്സ്തനായ അദ്ദേഹത്തിന്റേതായി ട്വന്റിവണ്‍ പോയംസ്, ശ്രേഷ്ഠ കവിത, നയി ദിശ, എന്നീ കവിതസമാഹാരങ്ങളടക്കം നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്

1942 ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിലൂടെയാണ് ദേശീയരാഷ്ട്രീയത്തില്‍ പ്രവേശിച്ച വാജ്പേയി 1951ല്‍ ഭാരതീയ ജനസംഘത്തിന്റെയും 80കളില്‍ ജനതാപാര്‍ട്ടിയും സ്ഥാപകനേതാക്കളിലൊരാളി മാറി.എല്‍കെഅദ്വാനി,ബിഎന്‍ ശെഖാവത് എന്നിവരുമായി ചേര്‍ന്ന് 80ല്‍ ബിജെപി രൂപീകരിച്ചു.
1980-86 കാലഘട്ടത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രസിഡന്റായിരുന്നു വാജ്പേയി.9 തവണ ലോക്സഭയിലേക്കും 2 തവണ രാജ്യസഭയിലുമെത്തി.

Please rate this