ഹോട്ടല്‍ മുറിയില്‍ ഒന്നിച്ച്…അറസ്റ്റോ ??? No ratings yet.

നമ്മള്‍ സ്ഥിരം സിനിമയില്‍ കാണുന്ന അല്ലെങ്കില്‍ പത്രത്തിലൊക്കെ വായിച്ചറിയുന്ന ഒരു സംഗതിയാണ് ഹോട്ടല്‍ റൂം റെയ്ഡും പൊലീസ് അറസ്റ്റുമൊക്കെ.അവിവാഹിതരായ സ്ത്രീയും പുരുഷനും ഒരു ഹോട്ടല്‍ റൂമില്‍ ഒരുമിച്ച് താമസിച്ചാല്‍.പൊലീസ് അറസ്റ്റ് ചെയ്യുമോ..നമ്മുടെ നാട്ടില്‍ അങ്ങനെ ഒരു നിയമം ഉണ്ടോ? ചോദിച്ചു മനസിലാക്കാന്‍ മെനക്കെടാറില്ലെങ്കിലും ഒരു ശരാശരി മലയാളിയുടെ മനസില്‍ ഉണ്ടാകുന്നൊരു സംശയമാണിത്.

Please rate this

പോരാടാൻ നായകനില്ല നമ്മളാണുള്ളത് #SaveAlappad #StopMining No ratings yet.

കൊല്ലത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള മത്സ്യബന്ധന ഗ്രാമമായ ആലപ്പാട് നടക്കുന്ന അനധികൃത കരിമണല്‍ ഖനനം മൂലം ആലപ്പാട്തീരം ഇന്ന് കടലെടുത്തു കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ ഹാഷ്ടാഗ് ക്യാംപെയിനും ശക്തമാണ്. ആലപ്പാടിനെ കരിമണല്‍ ഖനനത്തില്‍ നിന്ന് രക്ഷിക്കണമെന്നും കേരളതീരത്തെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഒട്ടനവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനങ്ങള്‍ നടത്തുന്നത്. ഇവര്‍ക്ക് പിന്തുണയുമായി മലയാള സിനിമാ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. 

Please rate this

ശബരിമല എന്ത്…ഇവിടെ പെണ്ണായ ഒന്നിനെയും കയറ്റൂലാന്ന് No ratings yet.

ശബരിമലയില്‍ 10നും 50നും ഇടയില്‍ പ്രായമായ സ്ത്രീകള്‍ പ്രവേശിക്കരുതെന്ന ആചാരവും പിന്നാലെ പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയുമാണ് പ്രശ്‌നമെങ്കില്‍ അതിനെക്കാള്‍ കനത്ത തീരുമാനങ്ങള്‍ നടപ്പിലാക്കി സ്ത്രീകള്‍ക്ക് വിലക്ക് കല്‍പ്പിച്ച മണ്ണ് മൗണ്ട് ആഥോസ്.

മൗണ്ട് ആഥോസ് കണ്ടെത്തിയിട്ട് ആയിരം വര്‍ഷത്തിലേറെയായി.ഇന്നുവരെ ഒരു സ്ത്രീയ്ക്ക് പ്രവേശിക്കാന്‍ അനുവാദം ലഭിച്ചിട്ടുമില്ല. അവിടേക്കെന്നല്ല മൗണ്ട് ആഥോസിന്  500 മീറ്റര്‍ അടുത്തുപോലും ദര്‍ശനം പാടില്ലാന്ന് ആണ് നിയമം.ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികളുടെ ആരാധനയിടമായ മൗണ്ട് ആഥോസില്‍ പെണ്‍വര്‍ഗ്ഗത്തില്‍പ്പെടുന്ന ഒന്നിനും മണ്ണില്‍ കാലുകുത്താന്‍ പോലും അനുവാദമില്ല.ഉദാഹരണത്തിന് പൂവന്‍കോഴിയ്ക്കും കാളയ്ക്ക് പ്രവേശിക്കാം പക്ഷെ പിടക്കോഴിയ്ക്കും പശുവിന് വിലക്കുണ്ട്.

ക്രെസ്തവ സന്ന്യാസികളുടെ ഇരുപതിലേറെ ആശ്രമങ്ങളാണ് മൗണ്ട് ആഥോസിലുള്ളത്. ഈ സന്ന്യാസിമാരുടെ ബ്രഹ്മചര്യം ഉറപ്പാക്കാനാണ് പെണ്ണെന്ന വര്‍ഗ്ഗത്തെ ഇവിടെ നിന്ന് വിലക്കിയിരിക്കുന്നത്.ഏകദേശം ശബരിമല പോലെ തന്നെ. പക്ഷെ ഇതിനെക്കാള്‍ മൗണ്ട് ആഥോസില്‍ പെണ്‍സാന്നിധ്യം വിലക്കി സന്ന്യാസിമാരുടെ ബ്രഹ്മചര്യം ഉറപ്പിക്കാനായി വിശ്വാസവുമായി കൂട്ടിയിണക്കി
പ്രചരിക്കുന്നൊരു കഥയുണ്ട്.

ക്രിസ്തുദേവന്റെ അമ്മ മറിയം സൈപ്രസിലേക്കുള്ള യാത്രക്കിടെ മൗണ്ട് ആഥോസ് കണ്ട് ആകൃഷ്ടയായി.
അത് മകന്റെ അനുവാദത്തോടെ ഒരു പൂന്തോട്ടമാക്കി മാറ്റിയെന്നാണ് കഥ.ദൈവമാതാവിന്റെ പൂന്തോട്ടമെന്ന് മൗണ്ട് ആഥോസ് അറിയപ്പെടുന്നത്.ക്രിസ്തുവൃഗേന്റെ അമ്മയ്ക്ക് മാത്രമായി മാറ്റിവെയ്ക്കപ്പെട്ട ഈ മല മറ്റെല്ലാ സ്ത്രീകള്‍ക്കു വിലക്കപ്പെട്ടതായെന്നാണ് വിശ്വാസം. ഇവിടുത്തെ ആശ്രമങ്ങളെല്ലാം വിശുദ്ധ മാതാവിന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നവയാണ്

പെണ്‍വര്‍ഗ്ഗത്തെ ഒന്നാകെ അതിര്‍ത്തിക്കപ്പുറത്ത് നിര്‍ത്തുന്ന മൗണ്ട് ആഥോസില്‍ വിഹരിച്ചു നടക്കുന്ന പെണ്‍പൂച്ചകളെ കാണാം, ഇവയ്ക്ക് മാത്രം വിലക്കില്‍ ഇളവ് ലഭിച്ചതിന് പിന്നില്‍ എലികളാണ്.ഒരുപാട് എലികളുള്ള ആശ്രമത്തില്‍ എലിശല്യം തീര്‍ക്കാനാണ് പെണ്‍ പൂച്ചകളുടെ പ്രവേശനം അനുവദിച്ചത്.വന്യമൃഗങ്ങളെ നിയന്ത്രിക്കാന്‍ സന്ന്യാസിമാര്‍ക്ക് കഴിയാത്തതിനാല്‍ അവയ്ക്കും ലിംഗവ്യത്യാസം പ്രശ്നമല്ല.പെണ്‍വര്‍ഗ്ഗത്തിലുള്ള ജീവികളില്ലാത്തതിനാല്‍ ഇവിടേക്ക് ആവശ്യമായ പാല്‍മുട്ട തുടങ്ങിയ ഭക്ഷണസാധനങ്ങള്‍ ഇവിടേയ്ക്ക് ഇറക്കുമതി ചെയ്യുന്നതാണ് പതിവ്.


Please rate this

പെണ്ണഴകിന് കരം..മുല മുറിച്ച നങ്ങേലി ഇടതിന് സ്വന്തം No ratings yet.

വിദേശികളുടെ സ്വാധീനത്തൊടെയാണ് കേരളത്തിൽ സ്ത്രീകൾ മാറുമറയ്ക്കാൻ തുടങ്ങിയത്. ഇത് ഒരു അവസരമായി കണ്ട് രാജഭരണം താഴ്ന്ന ജാതിക്കാരിലെ സ്ത്രീകൾക്ക് മാറുമറയ്ക്കുന്നതിന് നികുതി ഏർപ്പെടുത്തി. മുലക്കരം എന്നാണ് ഈ നികുതി അറിയപ്പെട്ടത്. പുരുഷന്മാരുടെ മേൽ ചുമത്തപ്പെട്ട നികുതിക്ക് തലക്കരം എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ നങ്ങേലി മുലക്കരം ഒടുക്കിയില്ല. ഇത് പിരിക്കാനെത്തിയ രാജകിങ്കരനോട് അവരുടെ രണ്ടു മുലകളും ഛേദിച്ചു ചേമ്പിലയിൽ വച്ച്, ഇനി മുലക്കരം തരേണ്ടതില്ലല്ലോയെന്ന് ചോദിച്ചതായി പറയപ്പെടുന്നു. തുടർന്ന് നങ്ങേലി രക്തം വാർന്ന് മരിച്ചു. നങ്ങേലിയുടെ ശവദാഹം നടന്നുകൊണ്ടിരിക്കേ കത്തിയമർന്ന ചിതയിലേക്ക് എടുത്തുചാടി ഭർത്താവായ കണ്ടപ്പനും രക്തസാക്ഷിയായി. ഈ സംഭവത്തിനു ശേഷവും മുലക്കരം പിരിക്കുന്നത് തുടർന്നു. ഒടുവിൽ മലയാള വർഷം 986-ൽ (എ.ഡി 1810) ശ്രീമൂലം തിരുനാൾ ആണ് മുലക്കരം നിർത്തലാക്കിയത്.നങ്ങേലി മരിച്ച സ്ഥലം മുലച്ചിപ്പറമ്പ് എന്ന പേരിൽ അറിയപ്പെട്ടു.

ദൈവത്തിന്റെ സ്വന്തം നാടെന്ന പേരിൽ അടിമക്കച്ചവടവും, അയിത്തവും, സ്ത്രീവിരുദ്ധതയും, മുലക്കരവും, മീശക്കരവും, ചേറിൽ ചവുട്ടിത്താഴ്ത്തി കൊലയും നടത്തിയിരുന്ന വെറും ഭ്രാന്താലയമായിരുന്നു മലയാള നാട്. ജാതി വ്യവസ്ഥിതിയെ അടിച്ചേല്പിച്ച പൗരോഹിത്യം തന്നെയാണ് സവർണ്ണ ബ്രാഹ്മണാധിപത്യം. ഇതിനെതിരേ പല മഹാന്മാരും പോരടിയിട്ടുണ്ട്. പലതും അവഗണിക്കപ്പെട്ടു. അത്തരത്തിൽ അവഗണിക്കപ്പെട്ട ഒരു ചരിത്രമാവാം ചേർത്തലയിലെ നങ്ങേലിയുടെ കഥ. മുലക്കരം നിലനിന്നിരുന്ന കാലം. സവർണ ജാതികൾക്കു് മുലക്കരം കൊടുക്കേണ്ടതില്ലായിരുന്നു. ഭരണകൂടം പക്ഷപാതപരമായാണ് പ്രവർത്തിച്ചിരുന്നത്. ഇതിനെല്ലാമപ്പുറം സ്ത്രീ ശരീരത്തിനു മേൽ കടന്നു കയറാനുള്ള ഒരു നിയമമായിട്ടു കൂടി മുലക്കരത്തെ അധികാരികൾ ഉപയോഗിച്ചു.

പക്ഷെ ഈ കഥക്ക് ആധികാരികമായ തെളിവുകൾ ഒന്നുമില്ല

Please rate this

ഭക്തരോട് കൊലചതിയോ????? No ratings yet.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചു.എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്ന് സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചത്‌.ഇതുകാരണം ഒരുപാട് പ്രതിഷേധങ്ങള്‍ക്കും സംസ്ഥാനം സാക്ഷിയായി.

Please rate this

അനുഭവിച്ച് തന്നെ അറിയണം!!! No ratings yet.

മമ്മൂട്ടി ചിത്രം പേരൻപ്…മികച്ച തമിഴ് സിനിമ, മികച്ച വരികൾ, മികച്ച ബാലതാരം എന്നിങ്ങനെ, മൂന്നു ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ “തങ്കമീൻകൾ” എന്ന സിനിമയുടെ സംവിധായകനായ റാമിന്റെ നാലാമത്തെ ചിത്രമാണ് “പേരൻപ്‌”!!! സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്റെയും കഥയാണ് പേരന്‍പിലൂടെ റാം അവതരിപ്പിക്കുന്നത്. അമുദന്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തിലേക്കുള്ള മമ്മൂട്ടിയുടെ തിരിച്ചുവരവ് എന്ന് ഈ ചിത്രം കൊണ്ട് നമുക്ക് വിശേഷിപ്പിക്കാം. കണ്ണുകളെ ഈറനണിയിക്കും ഈ പേരൻപ്.

Please rate this

2018 പടിയിറങ്ങുമ്പോള്‍…അഭിമാനത്തോടെ യാത്രപറയാം…!!! No ratings yet.

2018 പടിയിറങ്ങുമ്പോള്‍… ഓര്‍ക്കാന്‍ ഒരുപാടുണ്ട്.കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ ചിത്രങ്ങള്‍,മികച്ച ഗാനങ്ങള്‍,ടെക് ലോകം,വാഹന ലോകം,എല്ലാം ഒന്ന് കൂടി ഓര്‍ക്കുന്നു ആനക്കാര്യം

Please rate this

ഭര്‍ത്താവിന്റെ 7 കോടിയുടെ ഈ സമ്മാനം ഞെട്ടിക്കും No ratings yet.

ദുബായ് ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് മേധാവിയും, ഹോളിവുഡ് സംവിധായകനുമായ സോഹന്‍ റോയിയുടെ ഭാര്യയാണ് അഭിനി സോഹന്‍. 25-ാം വിവാഹ വാര്‍ഷിക ദിനത്തില്‍ സോഹന്‍ റോയി അഭിനിയ്ക്ക് സമ്മാനിച്ചത് ഏഴു കോടിയുടെ കാറ്.ബ്രട്ടീഷ് കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്‌സിന്റെ ആദ്യ എസ്.യു.വി മോഡല്‍ കള്ളിനന്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരിയെന്ന ബഹുമതിയാണ് ഈ സമ്മാനത്തോടെ അഭിനി സോഹനെ തേടിയെത്തിയത്.ഡിസംബര്‍ 12നായിരുന്നു ഇരുവരുടെയും വിവാഹ വാര്‍ഷികം.

Please rate this

ലോകത്തില്‍ ഏറ്റവും പേടിപ്പിക്കുന്ന വിമാനത്താവളം??? No ratings yet.

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ യാത്ര മാര്‍ഗ്ഗമെന്ന് വിശേഷിപ്പിക്കുന്നത് വിമാന യാത്രകളാണ്.ഓരോ വര്‍ഷത്തിലും റോഡ് ട്രെയിന്‍ അപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണത്തെ അപകേഷിച്ച് കുറവാണ് വിമാന അപകടങ്ങള്‍.ഇന്ന് ടോപ്പ് 5 ചര്‍ച്ച ചെയ്യുന്നു ലോകത്തെ പേടിപ്പിക്കുന്ന ചില വിമാനത്താവളങ്ങള്‍

Please rate this