ഫാഷന്‍ ആണേല്‍…എവിടെയും തുളയ്ക്കും…!!! 5/5 (1)


അഴകിനായി ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ തുളയ്ക്കുന്നത് ഫാഷനാണ്.പക്ഷെ ഇതല്‍പ്പം കൂടിപ്പോയില്ലേന്ന് സംശയിക്കുന്നവരുണ്ടാകും.നമ്മുടെ പ്രാചീന കാലം തൊട്ട് അരവണ്ണം കുറയ്ക്കാനായി സ്ര്ത്രീകള്‍ ആശ്രയിച്ചിരുന്ന കോര്‍സെറ്റ് എന്ന അടിവസ്ത്രമാണ് ശരീരം തുളയ്ക്കലിന്റെ ആയുധം.ശരീരത്തിന് പുറത്ത് കോര്‍സെറ്റ് നാരുകള്‍ കോര്‍ത്തെടുക്കാന്‍ ആവശ്യമായ കൊളുത്തുകള്‍ തുളച്ചെടുക്കുന്നു.ഇതിന്റെ എണ്ണം നമുക്കിഷ്ടമുള്ളതാകാം.പക്ഷെ കുറഞ്ഞത് 4 എങ്കിലും വേണം.
സാധാരണ പുറം ഭാഗത്താണ് ചെയ്യാറ്.വളരെ വേദനാജനകമാണ് ഈ തുളയ്ക്കല്‍.ചെവിയും മൂക്കും മറ്റ് ഭാഗങ്ങളും പോലെയല്ല ഈ മുറിവുകള്‍ ഉണങ്ങാനും സമയമെടുക്കും.സ്ഥിരമായി കോര്‍സെറ്റ് ധരിക്കുന്നവപുമുണ്ട്.വയറിലും നെഞ്ചിലും തുടയിലും വരെ ഇത്തരത്തില്‍ കോര്‍സെറ്റ് തുളച്ചിടുന്നവരുണ്ട്.ത്വക്കില്‍ അണുബാധ,കഠിനമായ വേദനയൊക്കെയുണ്ട് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.ഈ കാലത്തെ ഭ്രാന്തായി ഇതിനെ പറഞ്ഞൊതുക്കേണ്ട.1990കളിലെ തലപ്പൊക്കിയതാണ് ഈ ട്രെന്റ്.

Please rate this