ബ്രൂസ് ലീ… No ratings yet.

ഫണം വിടര്‍ത്തിയാടുന്ന മൂര്‍ഖന്‍ പാമ്പിനെ അനുസ്മരിപ്പിക്കുന്ന ചലനങ്ങളും ഉരുക്ക് ശരീരവുമായി ‘വെറും കൈ’യുടെ കരുത്ത്’ എന്താണെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത ബ്രൂസ് ലീ. ആയോധന കലയുടെ ഇതിഹാസവും സൗന്ദര്യവുമാണ് ബ്രൂസ് ലീ. മെയ് വഴക്കം കൊണ്ട് ലോകം കീഴടക്കിയ ഇതിഹാസമാണ് ഇദ്ദേഹം. ചൈനീസ് സോഡിയാക് വിശ്വാസ പ്രകാരം ഡ്രാഗണിന്റെ വര്‍ഷത്തിലും മണിക്കൂറിലുമാണ് ബ്രൂസ് ലീ ജനിച്ചത്. 1973-നാണ് ഇദ്ദേഹം ലോകത്തെ വിട്ടു പിരിഞ്ഞത്. വളരെയധികം കഷ്ടപ്പെട്ടാണ് കുങ് ഫൂ എന്ന ആയോധനകലയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചത്. ഏകദേശം മുപ്പതോളം സിനിമകളില്‍ ബ്രൂസ് ലി നടനായി അഭിനയിച്ചിട്ടുണ്ട്.

Please rate this