ചാത്തന്മാര്‍ക്ക് കൈക്കൂലി; ആഭിചാരം 5/5 (2)

മന്ത്രവാദം,ആഭിചാരം ഇതൊക്കെ അന്ധവിശ്വാസമെന്ന് പറയുന്നെങ്കിലും ഒഴിയാബാധപോലെ ഇതൊക്കെ നമ്മുടെ കൂടെ തന്നെയുണ്ട്.ഒരുവ്യക്തിയെയോ ശത്രുവിനെയോ അപായപ്പെടുത്താനോ തകര്‍ക്കാനോ വേണ്ടി മന്ത്രവാദിയെ കൊണ്ട് ചെയ്യിപ്പിക്കുന്ന നല്ലതല്ലാത്ത കര്‍മ്മങ്ങളെ കൂടോത്രം ആഭിചാരം എന്നൊക്കെ പറയാം.വണ്ണാന്‍,മലയന്‍ കണിയാന്‍ തുടങ്ങിയ സമുദായങ്ങളില്‍പ്പെട്ട മാന്ത്രികര്‍ ആഭിചാര കൂടോത്ര വിദ്യകള്‍ ചെയ്യുന്ന ദുര്‍മന്ത്രവാദികളെന്ന് ഒരു പൊതുധാരണ പണ്ട് സമൂഹത്തിലുണ്ടായിരുന്നു

ഏതെങ്കിലും ഒരു ലോഹത്തകിടില്‍ സാദ്ധ്യായനാമമെഴുതി ചില അടയാളങ്ങളും കളങ്ങളും ശത്രുവിന്റെ ചിത്രവും വരച്ച് ഇത്ര ദിവസം എന്ന കണക്കില്‍ പൂജ ചെയ്ത് എടുക്കുന്നു. തകിട് ചുരുട്ടി ഒരു കുഴലിലോ മറ്റേതെങ്കിലും പ്രത്യേകതരം സാധനങ്ങളിലോ അടക്കം ചെയ്ത് ശത്രുവരുന്ന വഴിയില്‍ സ്ഥാപിച്ച്
അയാളറിയാതെ മറികടത്തുകയോ ചവിട്ടുകയോ ചെയ്യിക്കുന്നു.അങ്ങനെ കൃത്യമായി മന്ത്രം ഉരുചെയ്ത് സ്ഥാപിച്ചാല്‍ ഇത്ര ദിവസത്തിനകം ശത്രുവില്‍ ഫലം കാണുമെന്ന് വിശ്വസിക്കുന്നു.

Please rate this

“what” a! കാഴ്ച 4.77/5 (13)

വീണ്ടും കാണാന്‍ ഇഷ്ടപ്പെടുന്ന കാഴ്ചകളുമായി നമ്മുടെ കണ്ണ് സല്ലപിക്കുമ്പോള്‍.മൃഗങ്ങളുടൈ കണ്ണിലൂടെ നമ്മുടെ ലോകം നോക്കിയാല്‍ എങ്ങനെയുണ്ടാകും.മനുഷ്യനെക്കാള്‍ കാഴ്ച ശക്തിയും കേള്‍വിശക്തിയുടെ കൂടുതലുള്ള മൃഗങ്ങളുടെ കാഴ്ചയുടെ ലോകം നമ്മുടെ നിഗമനങ്ങള്‍ക്കപ്പുറത്താണ്.ആ വിസ്മയ ലോകത്തിലേക്ക് ആനക്കാര്യം…

Please rate this

വിമാനം പറയാതെ പോയ രഹസ്യങ്ങള്‍…….!!! 5/5 (1)


നമുക്കെന്നും അതിശയകരമായ കണ്ടെത്തലായിരുന്നു യന്ത്രഭീമനായ വിമാനത്തിന്റേത്.ഒരിക്കലെങ്കിലും വിമാനയാത്ര ചെയ്യാന്‍ ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാകില്ല.അകത്തൊളിപ്പിച്ച നിരവധി രഹസ്യങ്ങളുമായി ആകാശയാത്ര നടത്തുന്ന വിമാനങ്ങള്‍ക്ക് പറക്കുമ്പോള്‍ മിന്നലേല്‍ക്കുമോ? റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വിമാനത്തിനും മിന്നലേല്‍ക്കും.എന്നാല്‍ കനത്ത പ്രതിരോധ സംവിധാനങ്ങള്‍ അപകടത്തില്‍പ്പെടാതെ ഇവയെ സംരക്ഷിക്കുന്നു.അപകടത്തിലെ കണക്കുകള്‍ പരിശോധിച്ചാല്‍ വിമാനങ്ങളിലെ മധ്യനിരയും പിന്‍നിരയും മരണനിരക്കില്‍ ഏറെ പിന്നിലാണ്.വ്യക്തമായി നിരീക്ഷിച്ചാല്‍ മുന്‍നിരയാത്രക്കാരെയാണ് അപകടത്തിന്റെ ആഘാതം ആദ്യം സ്പര്‍ശിക്കുന്നത്.

വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ ക്യാബിന്‍ ക്രൂ അംഗങ്ങളോടി നടന്ന് ഇന്റീരിയര്‍ ലൈറ്റുകള്‍ ഓഫ് ചെയ്യുന്നത് സാധാരണ കാണാം.രാത്രികാലങ്ങളില്‍ അടിയന്തര ലാന്‍ഡിംഗ് ഉണ്ടായാല്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ പുറത്ത് പോകാന്‍ വേണ്ടിയാണ് ലൈറ്റുകള്‍ അണയ്ക്കുന്നത്.ഒപ്പം ലാന്‍ഡിംഗ് മോഡില്‍ വിന്‍ഡോ ഷെയ്ഡുകള്‍ ഉയര്‍ത്താനും ശ്രദ്ധിക്കാറുണ്ട് ഇത് സ്ഥലത്തെ കുറിച്ച് യാത്രക്കാര്‍ക്ക് ബോധമുണ്ടാകാന്‍ സഹായിക്കും.ഇനി ഒളിപ്പിച്ച് വിമാനത്തില്‍ സിഗരറ്റുമായെത്തി പുകവലിക്കുന്നവരെ ഉദ്ദേശിച്ച് ഒരു ആഷ് ട്രേയും വിമാനത്തിനുള്ളിലുണ്ട്.അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ പുകവലിക്ക് വന്‍ തുക പിഴയൊടുക്കേണ്ടി വരും.3 അക്രെലിക് പാളികള്‍ കൊണ്ടാണ് വിമാനങ്ങളിലെ ജനാലകള്‍ നിര്‍മ്മിക്കുന്നത്.എന്തെങ്കിലും കാരണത്താല്‍ പുറത്തെ പാളി തളര്‍ന്നാല്‍ രണ്ടാം പാളി ശക്തമായ സുരക്ഷ നല്‍കും. മേല്‍പ്പറഞ്ഞൊരു സാഹചര്യത്തില്‍ പ്രഷര്‍ ക്രമീകരിച്ച് രണ്ടാം പാളിക്ക് സംരക്ഷണം നല്‍കാനായി വിമാനത്തിന്റെ ജനാലുകളിലെ പുറം പാളിയില്‍ ചെറിയ തുളകള്‍ കാണാം.

വിമാനത്തിനുള്ളിലെ ഭക്ഷണത്തിന് രുചിയില്ലെന്ന പരാതി പതിവാണ്.ഈ രുചിവ്യത്യാസത്തിന് പിന്നില്‍ വിമാനങ്ങളിലെ റീസൈക്കിള്‍ഡ് ഡ്രൈ വായുവാണ് വായുവില്‍ ഭക്ഷ്യപദാര്‍ത്ഥങ്ങളുടെ മധുരം 30 ശതമാനം വരെ കുറയുമെന്നും ഉപ്പ് രസം വര്‍ദ്ധിക്കുമെന്നുമാണ് വിദഗ്ധരുടെ പഠനങ്ങളില്‍ തെളിയുന്നത്

Please rate this

ഉന്മാദത്തിന്‍ പുകചുരുളുകള്‍… No ratings yet.

കന്നബിസ്‌ ഗണത്തിൽപ്പെടുന്ന പുഷ്പിക്കുന്ന ചെടിയാണ്‌ കഞ്ചാവ്‌. കന്നബിസ്‌ ഇൻഡിക്ക, കന്നബിസ്‌ സറ്റൈവ, കന്നബിസ്‌ റുഡെറലിസ്‌ എന്ന മൂന്ന് ഉപവർഗ്ഗങ്ങളിൽ കാണുന്നു ഈ ചെടി കൂടുതൽ കാണപ്പെടുന്നത്‌ ഏഷ്യ ഭൂഖണ്ഡത്തിലാണ്‌. ഇത്‌ ഒരു ഔഷധമായും ലഹരി പദാർത്ഥമായും ഉപയോഗിക്കുന്നു.

കന്നാബിസ് ഇൻഡിക്ക എന്ന കഞ്ചാവ് ചെടിയെ സംസ്കൃതത്തിൽ ഗഞ്ചിക എന്നാണ്‌ വിളിക്കുന്നത്. നേപ്പാളിലും മറ്റും ഇത് ഗഞ് ആണ്‌. ഇവയിൽ നിന്നാണ്‌ മലയാളത്തിലെ കഞ്ചാവ് എന്ന വാക്ക് ഉണ്ടായത്.
കഞ്ചാവ് ചെടിയിൽ നിന്നുല്പാദിപ്പിക്കുന്ന ഉല്പന്നങ്ങൾക്ക് കഞ്ചാവ് എന്ന പേരിന് പുറമെ ഗ്രാസ്, പുല്ല്, വീഡ്, സ്വാമി, ഗുരു, കഞ്ചൻ, സ്റ്റഫ്, മാരിവ്വാന (marijuana) എന്നീ പേരുകളിലും പ്രാദേശികമായി വിളിക്കപ്പെടുന്നുണ്ട്.

ഇന്ത്യയില്‍ തന്നെ ലഹരി ഉപയോഗത്തില്‍ രണ്ടാം സ്ഥാനത്തേക്ക് തന്നെ നമ്മുടെ കൊച്ചു കേരളം എത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.

മദ്യപാനവും പുകവലിയും കഴിഞ്ഞാല്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ലഹരി പദാര്‍ഥം കഞ്ചാവാണ്. കഞ്ചാവ് ചെടിയില്‍ നിന്നും ലഭിക്കുന്ന വിവിധതരം ഉല്‍പ്പന്നങ്ങളാണ് ലഹരിക്കായി ഉപയോഗപ്പെടുത്തുന്നത്. സാധാരണ ഉപയോഗത്തിലുള്ള കഞ്ചാവ് ഉണക്കിയ ഇലകളും പൂക്കളും ഉള്‍പ്പെടുന്നതാണ്.  കൂടുതലളവില്‍ കഞ്ചാവടങ്ങിയ ഹാഷിഷ് കഞ്ചാവു ചെടിയുടെ റെസിനില്‍ നിന്നും പൂക്കളില്‍ നിന്നുമാണ് എടുക്കുന്നത്.
കഞ്ചാവില്‍ അടങ്ങിയിരിക്കുന്ന ഡെല്‍റ്റാ-9-ടെട്രാഹൈഡ്രോകാനബിനോള്‍ ആണ് കഞ്ചാവുപയോഗിക്കുമ്പോഴത്തെ ലഹരിക്കു കാരണം.

Please rate this

മറന്നോ ചാരായത്തെ….!!! No ratings yet.

മദ്യം എന്ന പേര് കേള്‍ക്കുമ്പോഴേ വൈന്‍,വിസ്‌കി,ബ്രാന്‍ഡി തുടങ്ങിയവയ്ക്ക് പിന്നാലെ ഒാടുന്ന കേരളീയര്‍ക്ക് പണ്ട് ഏറെ പരിചിതമായ ഒരു മദ്യം ഉണ്ടായിരുന്നു.ചാരായം.കള്ളും ചാരായവും പുരാണകാലം തൊട്ടെ രേഖപ്പെടുത്തിയിട്ടുള്ള പാനീയങ്ങളാണ്.18 നൂറ്റാണ്ടില്‍ വാളും തോക്കും പണയം വെച്ച് കള്ളുുടിക്കുന്നവരെ പറ്റി കുഞ്ചന്‍ നമ്പ്യാര് പാടിയിട്ടുണ്ട്.തലച്ചോറിനെ ഉന്മാദാവസ്ഥയിലെത്തിക്കാന്‍ സൈക്കോ ആക്ടീവ് പദാര്‍ത്ഥമായ ആല്‍ക്കഹോളിനാകും.ഇത് ചേര്‍ന്ന പാനീയങ്ങളെ മദ്യം എന്ന ഒറ്റ ഗ്രൂപ്പില്‍പ്പെടുത്താം.പന, തെങ്ങ് തുടങ്ങിയവയുടെ പൂങ്കുല വെട്ടി അതിലെ നീര് പുളിപ്പിച്ചുണ്ടാക്കുന്ന മദ്യമാണ് കള്ള്.ഏഷ്യ,ആഫ്രിക്ക എന്നീ പ്രദേശങ്ങളാണ് കള്ളിന് പേര് കേട്ടയിടം.പാം വൈന്‍,പാംടോഡി എന്നീ പേരുകളിലാണ് ഇതറിയപ്പെടുന്നത്.പൂങ്കുലകള്‍ വെട്ടി അവിടെ പാത്രം ഉറപ്പിച്ച് അതിലൂടെ ഊറി വരുന്ന ദ്രാവകം ശേഖരിക്കുന്നു ഇതാണ് മധുരക്കള്ള്.അന്തിക്കള്ളെന്നും അറിയപ്പെടുന്നു.ഈ കള്ളിലുള്ള ഈസ്റ്റ് കാരണം അത് പുളിക്കും.ഒരു ദിവസം കഴിഞ്ഞാല്‍ ഇത് വീര്യമേറിയ മൂത്ത കള്ളാകും.കള്ള് വീണ്ടും പുളിപ്പിച്ചാല്‍ അത് വിനാഗിരിയും വാറ്റിയാല്‍ ചാരായവുമുണ്ടാകും.കള്ളിനെ വാറ്റിയല്ലാതെ പഴങ്ങളും ശര്‍ക്കരയും ചേര്‍ത്ത് പുളിപ്പിച്ചും പണ്ട് ചാരായം നിര്‍മ്മിച്ചിരുന്നു.ഗോവയില്‍ കശുമാങ്ങയില്‍ നിന്ന് വാറ്റിയുണ്ടാക്കുന്ന ഫെനി പേരുകേട്ടതാണ്.ഈഥൈല്‍ ആല്‍ക്കഹോള്‍ ഡൈല്യൂട്ടാക്കിയാണ് വ്യാവസായിക രീതിയില്‍ ചാരായം നിര്‍മ്മിക്കുന്നത്.ബ്രസീലില്‍ മധുരക്കിഴങ്ങില്‍ നിന്ന് ചാരായം വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നു.അതുപയോഗിച്ച് വിമാനങ്ങള്‍ വരെ അവര്‍ പ്രവര്‍ത്തിപ്പിക്കുന്നുതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.സാരക എന്ന സംസ്‌കൃത പദത്തില്‍ നിന്നാണ് ചാരായം എന്ന വാക്കുണ്ടാകുന്നത്.കന്നഡയില്‍ സാരായ എന്നും തമിഴില്‍ ചാരായവും അറബിയില്‍ ശരാബ് എന്നും പറയുന്നു.കേരളത്തില്‍ ഏറെ പ്രചാരത്തിലുണ്ടായിരുന്ന ചാരായത്തിന് എകെ ആന്റണി മുഖ്യമന്ത്രിയായിരുന്ന 1996 ഏപ്രില്‍ 1ന് നിരോധനമേര്‍പ്പെടുത്തി.നിയമപരമായി വിലക്കുണ്ടേലു കേരളത്തിലുടനീളം വ്യാജചാരായം വാറ്റ് നടക്കുന്നുണ്ടെന്നാണ് എക്സൈസ് വകുപ്പിന്റെ കണക്കുള്‍ സൂചിപ്പിക്കുന്നത്.

Please rate this

‘നീന്താന്‍’ പിറന്ന മീന്‍ ‘പറക്കാന്‍’ കൊതിച്ചാലോ..??? 5/5 (1)

ഹവായി ദ്വീപിനെ കുറിച്ചുള്ള വാര്‍ത്തകളില്‍ തിളച്ച ലാവയൊഴുകുന്ന അഗ്നിപര്‍വ്വതങ്ങളാണ് നിറയെ.പക്ഷെ യഥാര്‍ത്ഥ ഹവായി ദ്വീപ് അങ്ങനേയല്ല.ഈ വെള്ളച്ചാട്ടങ്ങളില്‍ ഏറെ പ്രത്യേകത നിറഞ്ഞത് മഴക്കാടുകള്‍ക്കിടയിലെ അകാക വെള്ളച്ചാട്ടം തന്നെ.ഒരു പാറകഷ്ണത്തിന്റെ തടസം പോലുമില്ലാതെ ഏകദേശം 500 ഓളം അടി താഴ്ചയിലേക്ക് അതിശക്തിയായി പതിക്കുന്ന വെള്ളച്ചാട്ടമാണ് അകാക.
അകാകയെ ചുറ്റി വാഴ പോലുള്ള പലതരം ചെടികളും പൂക്കളും കാണാം മഴക്കാട് ആയതിനാല്‍ വിവിധയിനം ജീവജന്തുജാലങ്ങളാല്‍ സമ്പന്നമാണ് ഇവിടം.ഇക്കൂട്ടത്തില്‍ ഏറെ പ്രത്യേകത നിറഞ്ഞ ചില ജീവികളും അകാകയിലുണ്ട്.അക്കൂട്ടത്തില്‍ ഏറെ പ്രശസ്തനാണ് മലകയറുന്ന കുഞ്ഞന്‍ മത്സ്യം.വെറും 3 ഇഞ്ച് നീളമുള്ള ഓപ്പു അലാമോ (ഇത് ഹവായിയന്‍ പേര് ഇംഗ്ലീഷില്‍ ക്ലിഫ് ക്ലൈബിംഗ് ഗോബി) ആണ് മല കയറുന്ന മത്സ്യം.ശരീരത്തിന്റെ പകുതി കറുപ്പും മറ്റേ പകുതി ഓറഞ്ചുമാണ് ആണ്‍ ഓപ്പുവിന് പെണ്ണിന് തവിട്ടു നിറമുണ്ടാകും.അഞ്ച് തരം സ്പീഷിസുകളില്‍പ്പെട്ട ഓപ്പു മത്സ്യങ്ങളുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍ ഇവയെ ഹവായി ജനതയുടെ ഇഷ്ട ഭക്ഷ്യയിനവുമാണ്.അതുപോലെ സംസ്‌കാരത്തിന്റെ ഭാഗം കൂടിയാണ്.

അകാക വെള്ളച്ചാട്ടത്തിന് മുകളിലെ പാറയിടുക്കുകളിലാണ് ഓപ്പു മത്സ്യത്തിന്റെ ജീവചക്രം ആരംഭിക്കുന്നത്.
ഈ പാറയിടുക്കുകളില്‍ മീനുകള്‍ മുട്ടയിടുന്നു മുട്ടവിരിയുന്ന ലാര്‍വ വെള്ളച്ചാട്ടത്തിലൂടെ കടലിലേക്കെത്തും.6 മാസം ഇവ കടലില്‍ കഴിയുന്നതിന് ശേഷം തിരികെ അകാകയിലേക്ക് ഈ മത്സ്യങ്ങള്‍ സഞ്ചരിക്കും,
പാറയില്‍ പിടിച്ച് മുകളിലേക്ക് വലിഞ്ഞു കയറാന്‍ അനുയോജ്യമായ ചിറകുകളും ഉരുണ്ട ശരീരവുമാണ് ഈ മത്സ്യങ്ങള്‍ക്ക്. ഒടുവില്‍, മലയ്ക്ക് മുകളിലെത്തിയാല്‍ മരണം വരെ മലമുകളിലെ വെള്ളത്തില്‍ തന്നെയാകും. ഓപ്പുവിന്റെ ജീവിതം.

Please rate this

വെറുതെ പുകച്ച് തള്ളാമോ ഈ ഐസ്ക്രീം… 5/5 (4)

പുക മഞ്ഞ് ഐസ് ക്രീം അഥവാ, ദ്രാവക നൈട്രജന്‍ ചേര്‍ന്ന ഐസ് ക്രീം. ബാഷ്പം ആകാതെ ലിക്വിഡ് നൈട്രജന്‍ നേരിട്ടു വായില്‍ ഇട്ടാല്‍ പൊള്ളല്‍ (തണുപ്പ് കൊണ്ടുള്ള പൊള്ളല്‍ -cold burn hazard) ഉണ്ടാകാനുള്ള സാദ്ധ്യത ഉണ്ട്. ഒരിക്കലും മദ്യത്തിന്റെ കൂടെ ഒഴിച്ചു കഴിക്കരുത്. ഐസ് ക്രീം കഴിക്കുന്നതും വളരെ സാവധാനം നിയന്ത്രിതമായി കഴിക്കുക. സ്പൂണില്‍ എടുത്തു നൈട്രജന്‍ മുഴുവന്‍ ബാഷ്പം ആയി പോയതിനു ശേഷം കഴിക്കുന്നതാണ് ഉചിതം. അല്ലെങ്കില്‍ ചിലപ്പോള്‍ വായില്‍ cold burn ഉണ്ടാകാം.

അതായത് കഠിനമായ തണുപ്പു കൊണ്ട് ഉണ്ടാകാവുന്ന അപകടങ്ങളെ ഇതുകാരണം ഉള്ളൂ. അതല്ലാതെ നമ്മള്‍ ശ്വസിച്ചു കൊണ്ടിരിക്കുന്ന നൈട്രജന്‍, ഐസ് ക്രീമിന്റെ കൂടെ മുകളില്‍ പറഞ്ഞ പോലെ, ശുചിയായ സാഹചര്യങ്ങളില്‍, സുരക്ഷയോടെ ഉണ്ടാക്കിയ ഐസ്‌ക്രീം, നിയന്ത്രിതമായി അകത്തേക്കു കഴിക്കുന്നതില്‍ വേറെ കുഴപ്പങ്ങള്‍ ഒന്നുമില്ല.

ലിക്വിഡ് നൈട്രജെന്‍ അടങ്ങിയ ഐസ് ക്രീം കഴിക്കുന്നത് വളരെ സാവധാനം നിയന്ത്രിതമായി കഴിക്കുക. സ്പൂണില്‍ എടുത്തു നൈട്രജന്‍ മുഴുവന്‍ ബാഷ്പം ആയി പോയതിനു ശേഷം കഴിക്കുന്നതാണ് ഉചിതം. ബാഷ്പീകരണ വിധേയ നൈട്രജന്‍ ശരീരത്തിന് ഹാനികരമല്ല. ഐസ്‌ക്രീം കപ്പില്‍ നിന്നും വായയിലേക്കുള്ള ദൂരത്തിനിടയില്‍ ലിക്വിഡ് നൈട്രജന് ബാഷ്പീകരണം സംഭവിക്കുന്നു എന്നതില്‍ ഉറപ്പുവരുത്തുന്ന പക്ഷം പുകമഞ്ഞ് ഐസ്‌ക്രീം ആരോഗ്യത്തിന് ദോഷകരമല്ലെന്ന് വിലയിരുത്താന്‍ സാധിക്കും.ഫുഡ്‌ഗ്രേഡ് അംഗീകാരമുള്ള ലിക്വിഡ് നൈട്രജന്‍ ശരീരത്തിന് ദോഷകരമല്ല എന്ന് സാരം.

Please rate this