സര്‍ക്കാര്‍-വിജയ്‌യുടെ മാസ് എന്‍ട്രി…പ്രതീക്ഷകളും അതിനുശേഷവും No ratings yet.

ദിപാവലി റിലീസായി തിയേറ്ററുകളിലെത്തിയ വിജയ് ചിത്രം സര്‍ക്കാരിന് മികച്ച അഭിപ്രായം.വലിയ തിരക്കുകളാണ് തിയേറ്ററുകളില്‍ അനുഭവപ്പെട്ടത്.എ.ആര്‍ മുരുകദോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക.തെരഞ്ഞെടുപ്പ് കാലത്ത് തന്റെ വോട്ട് ചെയ്യാനായി നാട്ടിലെത്തുന്ന സുന്ദറിന്റെ കഥയാണ് സര്‍ക്കാര്‍.

Please rate this

ജന്മാനുഗ്രഹം…ഈ വിസ്മയം; The complete actor- മോഹന്‍ലാല്‍ No ratings yet.

മോഹന്‍ലാല്‍ വിശ്വനാഥന്‍ നായര്‍ ജനനം1960 മെയ് 21ന്.പത്തനം തിട്ട ജില്ലയിലെ ഇലന്തൂരില്‍ വിശ്വനാഥന്‍ നായരുടെയും ശാന്താകുമാരിയുടെയും മകന്‍..മനസ് കീഴടക്കിയ കഥാപാത്രങ്ങളുമായി മലയാള സിനമയെ ലോകതലത്തിലെത്തിച്ച അപൂർവ്വ പ്രതിഭ..ലാലേട്ടന്റെ ജീവിതകഥ ഇങ്ങനെ..

Please rate this

ഇടിക്കൂട്ടിലെ കുട്ടികളുടെ ഇഷ്ടതാരം-ജോണ്‍ സീന No ratings yet.

ഇടിക്കൂട്ടില്‍ കുട്ടികളുടെ ഇഷ്ടതാരം.മിസറ്റര്‍ പ്രോട്ടോടൈപ്പ് ,മിസ്റ്റര്‍ പി എന്നീ പേരുകളില്‍ അറിയപ്പെടുന്ന നമ്മുടെ ജോണ്‍ സീന പെട്ടന്ന് പ്രശസ്തിയിലേക്കുയര്‍ന്ന റെസ്ലറേയല്ല.ജോണ്‍ ഫെലിക്‌സ് അന്തോണി സീന- ജനനം 1977 ഏപ്രില്‍ 23ന് മസാച്ചുസെറ്റ്‌സിലെ ന്യൂബെറിയില്‍.കുഷിങ് അക്കാദമിയില്‍ നിന്ന് ബിരുദം.പഠനകാലത്ത് കോളേജ് ഫുട്‌ബോള്‍ ടീമില്‍ അംഗം.അക്കാലത്തെ ജഴ്‌സി നമ്പറായ 54 സീന പിന്നെ പലപ്പോഴും മത്സരങ്ങളിലും ജീവിതത്തിലും ഒപ്പം കൂട്ടി.1998ല്‍ സ്പ്രിംഗ്ഫീല്‍ഡ് കോളേജില്‍ നിന്നും എക്‌സര്‍സൈസ് ഫിസിയോളജിയില്‍ ബിരുദം.തുടര്‍ന്ന് ബോഡി ബില്‍ഡിംഗിലേക്ക് ശ്രദ്ധിച്ച സീന ഇടക്കാലത്ത് കാര്‍ഡ്രൈവറായും ജോലി നോക്കിയിരുന്നുവത്രെ.

Please rate this

വിജയ്‌ |സിനിമ പ്രേമികളുടെ എല്ലാം ദളപതി. No ratings yet.

വിജയ് എന്നറിയപ്പെടുന്ന ജോസഫ് വിജയ് ചന്ദ്രശേഖർ.തമിഴര്‍ക്ക് മാത്രമല്ല സിനിമ പ്രേമികളുടെ എല്ലാം ദളപതി.തമിഴ് സിനിമാ ചരിത്രത്തില്‍ രജനീകാന്ത് കഴിഞ്ഞാല്‍ എറ്റവും ജനപ്രീതിയുള്ള നടനും ഏറ്റവും കൂടുതല്‍ വിജയചിത്രങ്ങളും ഈ നടന് അവകാശപെട്ടതാണ്. ഗായാകനായും , മികച്ച ഒരു ഡാന്‍സറായും ഒരു മാസ്സ് ആക്ഷന്‍ ഹീറോ ആയും വിജയ്‌ ആരാധകരുടെ മനം കവര്‍ന്നു.

Please rate this

ഒരു എലിക്കഥ…. 4.67/5 (3)

കുട്ടിക്കാലത്ത് മിക്കി മൗസും കൂട്ടുകാരും ഇല്ലാത്ത നാളുകളെ കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ല.അതു പോലെ വാള്‍ട്ട് ഡിസ്‌നിയെന്ന പേരും.1920കളുടെ ആദ്യം ഒരു അനിമേറ്ററായി തന്റെ കരിയര്‍ ആരംഭിച്ചയാളാണ് വാള്‍ട്ട് ഡിസ്നി.ആലീസ് കോമഡീസ് അനിമേറ്റഡ് ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ക്കൊപ്പമായിരുന്നു ഡിസ്നി ജോലിചെയയ്തിരുന്നത്.1927ല്‍ യൂണിവേഴ്സല്‍ സ്റ്റുഡിയോയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെയാണ് ഡിസ്നി മുഴുനീള അനിമേഷനിലേക്ക് തിരിയുന്നത്.ഓസ്വാള്‍ഡ് എന്ന പേരില്‍ ഒരു മുയല്‍ കാര്‍ട്ടൂണുമായെത്തിയ ഡിസ്നിക്ക് വന്‍ ആരാധകരെ ലഭിച്ചു.ആദ്യമായി ഒരു കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ പേരില്‍ കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും പുറത്തിറങ്ങി.1928ല്‍ ഡിസ്നി പുതിയ കഥാപാത്രത്തെ സൃഷ്ടിച്ചു ഓസ്വാള്‍ഡിനോട് സാമ്യതയുണ്ടെങ്കിലും അതൊരു എലിയായിരുന്നു.മഞ്ഞ ഷൂസും ചുവന്ന ട്രൗസറും വെളുത്ത ഗ്ലൗസും ധരിച്ചെത്തിയ മിക്കി കുട്ടികള്‍ക്കിടയില്‍ പെട്ടന്ന് പ്രശസ്തനായി.മിക്കിയെ സ്റ്റീംബോട്ട്് വില്ലി എന്ന ഷോര്‍ട്ട്ഫിലിമിലൂടെ ഡിസ്നി ഔദ്യോഗികമായി അവതരിപ്പിച്ചു.

Please rate this

മമ്മൂട്ടി… 5/5 (1)


പ്രേക്ഷകര്‍ 3 പതിറ്റാണ്ടിലേറെയായി നെഞ്ചോട് ചേര്‍ത്ത മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം. പിഐ മുഹമ്മദ് കുട്ടിയെന്ന മമ്മൂട്ടി.ജനനം 1957 സെപ്തംബര്‍ 7ന്.കോട്ടയം ജില്ലയിലെ വൈക്കത്തിന് സമീപത്തുള്ള ചെമ്പ് ആണ് സ്വദേശം.അഭിഭാഷകനായ മമ്മൂട്ടി 2 വര്‍ഷം മഞ്ചേരിയില്‍ ജൂനിയര്‍ അഭിഭാഷകനായി ജോലി ചെയ്തു.എന്നാല്‍ ഉള്ളില് കൂടിയ അഭിനയ മോഹം സിനിമയിലേക്കടുപ്പിച്ചു.

Please rate this

ബോബ് മാര്‍ലി… 5/5 (1)

നെസ്റ്റ റോബര്‍ട്ട് ബോബ് മാര്‍ലി എന്നാണ് മാര്‍ലിയുടെ മുഴുവന്‍ പേര്.ഗിറ്റാറിസ്റ്റും ഗാനരചയിതാവും സംഗീതജ്ഞനുമായിരുന്നു ലോകം കീഴടക്കിയ ഈ അപൂര്‍വ്വ പ്രതിഭ.ജമൈക്കന്‍ ജനതയുടെ രാഷ്ട്രീയ-സമൂഹിക സാഹചര്യങ്ങള്‍ മാര്‍ലിയുടെ സംഗീതത്തില്‍ നിഴലിച്ചു നിന്നു.വെറും പണം കൊണ്ടാണ് വാങ്ങാവുന്നതല്ല ജീവിതമെന്ന് തെളിയിച്ച മാര്‍ലി അവശേഷിപ്പിച്ച് പോയ സംഗീതം ആഫ്രിക്കന്‍ ജനതയുടെ സംസ്‌കാരമാണ്‌

Please rate this

ബ്രൂസ് ലീ… No ratings yet.

ഫണം വിടര്‍ത്തിയാടുന്ന മൂര്‍ഖന്‍ പാമ്പിനെ അനുസ്മരിപ്പിക്കുന്ന ചലനങ്ങളും ഉരുക്ക് ശരീരവുമായി ‘വെറും കൈ’യുടെ കരുത്ത്’ എന്താണെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത ബ്രൂസ് ലീ. ആയോധന കലയുടെ ഇതിഹാസവും സൗന്ദര്യവുമാണ് ബ്രൂസ് ലീ. മെയ് വഴക്കം കൊണ്ട് ലോകം കീഴടക്കിയ ഇതിഹാസമാണ് ഇദ്ദേഹം. ചൈനീസ് സോഡിയാക് വിശ്വാസ പ്രകാരം ഡ്രാഗണിന്റെ വര്‍ഷത്തിലും മണിക്കൂറിലുമാണ് ബ്രൂസ് ലീ ജനിച്ചത്. 1973-നാണ് ഇദ്ദേഹം ലോകത്തെ വിട്ടു പിരിഞ്ഞത്. വളരെയധികം കഷ്ടപ്പെട്ടാണ് കുങ് ഫൂ എന്ന ആയോധനകലയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചത്. ഏകദേശം മുപ്പതോളം സിനിമകളില്‍ ബ്രൂസ് ലി നടനായി അഭിനയിച്ചിട്ടുണ്ട്.

Please rate this

റിയലിസ്റ്റിക്കാണ്….ഹോളിവുഡിന്റെ സ്വന്തം ടോം ഹാങ്ക്‌സ് No ratings yet.


ഹോളിവുഡിന് പകരം വെയ്ക്കാനില്ല നടനാണ് ടോം ഹാങ്ക്‌സ്.നാടകവേദികളില്‍ നിന്ന് സിനിമയിലേക്കെത്തിയ പ്രതിഭ.ആശുപത്രി ജോലിക്കാരിയായ ജാനറ്റ് മര്‍ലിന്‍ ഫ്രാഗറിന്റെയും മെഫോര്‍ഡ് ഹാങ്ക്സിന്റെയും മകനായി 1956 ജൂലൈ 9ന് കാലിഫോര്‍ണിയയിലാണ് തോമസ് ജെഫ്രി ഹാങ്ക്സിന്റെ ജനനം.
നടന്‍,സംവിധായകന്‍ തിരക്കഥാകൃത്ത് നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തനായ ഹാങ്ക്‌സ്
1979ല്‍ ന്യൂയോര്‍ക്കിലെത്തിയതോടെ സിനിമ എന്ന വിസ്മയ ലോകത്തേക്കടുത്തു.1980ല്‍ പുറത്തിറങ്ങിയ ഹൊറര്‍ He Knows You’re Aloneല്‍ വേഷമിട്ടു.തുടര്‍ന്ന് ഡ്രാഗ്‌നെറ്റ് എന്ന ചിത്രത്തിലൂടെ പ്രശസ്തിയിലേക്ക് കടന്ന അദ്ദേഹം 1987 മുതല്‍ ഹോളിവുഡിന് വേണ്ടപ്പെട്ടവനായി മാറി.ഫിലാഡല്‍ഫിയ എന്ന ചിത്രത്തിലെ സ്വവര്‍ഗ്ഗാനുരാഗിയായ എയ്ഡ്സ് രോഗിയെ അവതരിപ്പിക്കാന്‍ 35 പൗണ്ട് ഭാരം കുറച്ചത് കാണികളെ അത്ഭുതപ്പെടുത്തി.ആ വര്‍ഷത്തെ മികച്ച നടനുള്ള ഓസ്‌കാര്‍ അവാര്‍ഡ് സ്വന്തം പേരിലാക്കി.1995ല്‍ ഫോറസ്റ്റ് ഗമ്പ് എന്ന ചിത്രത്തിലൂടെ വീണ്ടും ഓസ്‌കാര്‍ ഹാങ്ക്സിന്.2000ല്‍ പുറത്തിറങ്ങിയ കാസ്റ്റ് എവേയ്ക്ക് വേണ്ടി ശരീരം ഭാരം കുറച്ച് ഏകാകിയായ കഥാപാത്രമായി മാറി ഹാങ്ക്സ്.ദി ടെര്‍മിനല്‍ എന്ന ചിത്രത്തില്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ അഭയാര്‍ത്ഥിയായി പ്രേക്ഷകരെ വിസ്മയിപ്പിച്ചു.കാസ്റ്റ് എവേ,ഫോറസ്റ്റ് ഗമ്പ്,സേവിംഗ് പ്രൈവറ്റ് റയാന്‍,ദി ടെര്‍മിനല്‍,ഫിലാഡല്‍ഫിയ,ക്യാപ്ടന്‍ ഫിലിപ്സ്,എയ്ഞ്ചെല്‍സ് ആന്റ് ഡിമോണ്‍സ്,അപ്പോളോ 13 തുടങ്ങി മികച്ച സിനിമകളുടെ വലിയൊരു ലിസ്റ്റ് തന്നെയുണ്ട് ഹാങ്ക്‌സിന്റെ പേരില്‍

Please rate this

മരണത്തിന്റെ സംഗീതം….!!! No ratings yet.

മരണത്തിന്റെ സംഗീതം എന് പേരില്‍ ചരിത്രത്താളുകളില്‍ എഴുതപ്പെട്ട ഗാനം-ഗ്ലൂമി സണ്‍ഡേ.
നിരവധി ആളുകളുടെ ജീവനെടുത്തെന്ന കാരണം തന്നെയാണ് ഗ്ലൂമി സണ്‍ഡേയെ അപകടകാരിയാക്കുന്നത്.ലോക മഹായുദ്ധത്തില്‍ ആകെ നാമാവശേഷമായ രാജ്യത്ത് അവശേഷിച്ചത് ദാരിദ്യവും തൊഴിലില്ലായ്മയും മാത്രം.1933ല്‍ ആണ് പിയാനോയിസ്റ്റായ റെസ്സോ സെറസ് തന്റെ പിയാനോയില്‍ ആദ്യമായി ഗ്ലൂമി സണ്‍ഡേ വായിക്കുന്നത്.ബുഡാപെസ്റ്റില്‍ ഏറെ കഷ്ടപ്പെട്ട് ജീവിതം തള്ളിനീക്കിയ സെറസിനെ ജീവനേക്കാള്‍ ഏറെ പ്രണയിച്ചിരുന്ന കാമുകി ഉപേക്ഷിച്ചതിന്റെ നിരാശയില്‍ ചിട്ടപ്പെടുത്തിയ ഗ്ലൂമി സണ്‍ഡേ നഷ്ടപ്രണയത്തെ കുറിച്ചാണ് പറയുന്നത്.ട്യൂണിനനുസരിച്ച് സെറസിന്റെ സുഹൃത്ത് കവിയായ ലാസ്ലോ ജാവര്‍ പിന്നീടാണ് വരികളെഴുതുന്നത്.1933ല്‍ തന്നെ ഷീറ്റ് മ്യൂസിക് ഗാനം പ്രസിദ്ധീകരിച്ചു.
ഗ്ലൂമി സണ്‍ഡേ പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ സെറസിന്റെ നഷ്ടപ്രണയത്തിലെ നായിക ആത്മഹത്യ ചെയ്തു.അവരുടെ ആത്മഹത്യ കുറിപ്പില്‍ ഗ്ലൂമി സണ്‍ഡേക്കുറിച്ച് പരാമര്‍ശിച്ചിരുന്നു.ആത്മഹത്യയ്ക്ക് തൊട്ടുമുമ്പ് ചിലര്‍ കേട്ടുകൊണ്ടിരുന്നത് ഈ ഗാനമെന്നതിന് തെളിവുകള്‍ ലഭിച്ചു.ഏകാന്തതയില്‍ തളയ്ക്കപ്പെട്ടവരും വിഷാദരോഗികളും ഗ്ലൂമി സണ്‍ഡേ കേട്ട് ആത്മഹത്യയില്‍ അഭയം തേടി
ഹംഗേറിയന്‍ സൂയിസൈഡ് സോംഗ് എന്ന പേരില്‍ ലോകശ്രദ്ധ ആകര്‍ഷിച്ചെങ്കിലും ജനപ്രീതിക്കൊപ്പം നൂറ്കണക്കിന് ആത്മഹത്യകളും ഗാനത്തെ വേട്ടയാടി.പലരും ഗാനത്തെ ഏറ്റെടുത്ത് തങ്ങളുടേതായ രീതിയില്‍ അവതരിപ്പിക്കാന് തുടങ്ങി.ഒടുവില്‍ ഹംഗറിയില്‍ പൊതുവേദികളില്‍ ഗ്ലൂമി സണ്‍ഡേ ആലപിക്കുന്നത് നിരോധിച്ചു.ഒടുവില്‍ 1968ല്‍ മരണം സെറസിനെയും കൊണ്ടുപോയി.ബുഡാപെസ്റ്റില്‍ തന്റെ അപ്പാര്‍ട്മെന്റിലെ ജനാലവഴി ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സെറസ് പരാജയപ്പെട്ടു.പിന്നീട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തൂങ്ങി മരിക്കുകയായിരുന്നു.’ ഈ പാട്ട് എനിക്ക് പേടിപ്പെടുത്തുന്ന പ്രശസ്തി നല്‍കി അതെന്നെ വേദനിപ്പെടുത്തിക്കൊണ്ടെയിരിക്കുന്നു.ലോകത്തിനോടു മുഴുവന്‍ കുറ്റം ചെയ്തവനെപോലെ ഞാന്‍ മാപ്പിരക്കുന്നു’-സെറസ്

Please rate this