ഹിന്ദുക്കള്‍ക്ക് ഇവന് മഹിരാവണന്‍ ഇസ്ലാമിന് അവനെ ഇബിലീ് എന്ന് പറയും ക്രിസ്ത്യാനികള്‍ക്കിടയില്‍ ഇവനൊരു പേരെയുള്ള ലൂസിഫര്‍..ഈ ഡയലോഗ് കേട്ട് കേരളക്കര ആവേശം കൊണ്ടിരിക്കുന്ന ഈ സമയത്ത് അറിയണ്ടെ ആരാണ് ലൂസിഫര്കേരളത്തിനും ഇന്ത്യയ്ക്കും അപ്പുറം കേള്‍ക്കാന്‍ ആളുള്ള.ശ്രദ്ധിക്കപ്പെടുന്ന പേരാണ് ലൂസിഫര്‍ ഇതാദ്യമെ പറയാം..ഇനി നമ്മുടെ ലൂസിഫറിലേക്ക്.ക്രിസതുമതവുമായി ബന്ധപ്പെട്ട് സാത്താന്റെ മറ്റൊരു പേരാണ് ലൂസിഫര്‍ എന്നാണ് പൊതുവായി കേള്‍ക്കുന്ന കാര്യം.അങ്ങനെയാണെങ്കില്‍ ലൂസിഫര്‍ വില്ലനാണോ എന്ന ചോദ്യം പ്രസക്തമാണ്
അനുഭവിച്ച് തന്നെ അറിയണം!!!
മമ്മൂട്ടി ചിത്രം പേരൻപ്…മികച്ച തമിഴ് സിനിമ, മികച്ച വരികൾ, മികച്ച ബാലതാരം എന്നിങ്ങനെ, മൂന്നു ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ “തങ്കമീൻകൾ” എന്ന സിനിമയുടെ സംവിധായകനായ റാമിന്റെ നാലാമത്തെ ചിത്രമാണ് “പേരൻപ്”!!! സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്റെയും കഥയാണ് പേരന്‍പിലൂടെ റാം അവതരിപ്പിക്കുന്നത്. അമുദന് എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തിലേക്കുള്ള മമ്മൂട്ടിയുടെ തിരിച്ചുവരവ് എന്ന് ഈ ചിത്രം കൊണ്ട് നമുക്ക് വിശേഷിപ്പിക്കാം. കണ്ണുകളെ ഈറനണിയിക്കും ഈ പേരൻപ്.
മഹാനല്ല…ഇവന് മഹാനടികന്‍, വിജയ് സേതുപതി
തമിഴകത്ത് രജനീകാന്തിന് ശേഷം ഏറ്റവുമധികം സ്വീകാര്യത നേടിയ താരം.മക്കള്‍
സെല്വന് വിജയ്സേതുപതി.സിനിമയില്‍ കഠിനാധ്വാനത്തിന്റെയും കഷ്ടപ്പാടിന്റെയും മറ്റൊരു പേരാണ് വിജയ് സേതുപതി.കേള്‍ക്കാം മക്കള്‍ സെല്‍വന്റെ ജീവിതകഥ
മാര്‍ക്കറ്റിംഗ് ട്രിക്കില്‍ ഒരു മലയാള സിനിമയുടെ തിരിച്ചുവരവ്
റിലീസ് മുന്‍പ് വന്‍ വരവേല്‍പ്പ് നടത്തുകയും റിലീസിന് പിന്നാലെ വിമര്ശനങ്ങളേറ്റുവാങ്ങേണ്ടിയും വന്ന ചിത്രമാണ് മോഹന്‍ലാല്‍ നായകനായെത്തിയ ഒടിയന്.എന്നാല്‍ സംവിധായകന് ശ്രീകുമാര്‍ മേനോന്റെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ ഡീഗ്രേഡിംഗ് കുഴിയില്‍ നിന്നും ഒടിയനെ കരയറ്റി.
ക്രിസ്മസ്സിന് തിയേറ്ററുകളില്‍ സിനിമാ പടയോട്ടം…
ക്രിസ്മസ്-ന്യൂയര്‍ നാളുകളില്‍ തിയേറ്ററുകളില്‍ ആളെക്കൂട്ടാനായി റിലീസ് ചെയ്യുന്നത് ഒരുപിടി ചിത്രങ്ങള്‍.ഒടിയനില്‍ തുടങ്ങിയ ക്രിസ്മസ്സ് പൂരത്തിന് ഇനി കൂട്ട് യുവതാരങ്ങള്‍.ജയസൂര്യ,ടൊവിനോ,ഫഹദ്ഫാസില്‍ ചിത്രങ്ങള്‍ക്ക് ഒപ്പം മത്സരിക്കാന്‍ കോളിവുഡും ടോളിവുഡും ബോളിവുഡും ഇത്തവണ രണ്ടുംകല്‍പ്പിച്ചാണ്.
സര്‍ക്കാര്‍-വിജയ്യുടെ മാസ് എന്‍ട്രി…പ്രതീക്ഷകളും അതിനുശേഷവും
ദിപാവലി റിലീസായി തിയേറ്ററുകളിലെത്തിയ വിജയ് ചിത്രം സര്‍ക്കാരിന് മികച്ച അഭിപ്രായം.വലിയ തിരക്കുകളാണ് തിയേറ്ററുകളില്‍ അനുഭവപ്പെട്ടത്.എ.ആര് മുരുകദോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക.തെരഞ്ഞെടുപ്പ് കാലത്ത് തന്റെ വോട്ട് ചെയ്യാനായി നാട്ടിലെത്തുന്ന സുന്ദറിന്റെ കഥയാണ് സര്‍ക്കാര്‍.
ജന്മാനുഗ്രഹം…ഈ വിസ്മയം; The complete actor- മോഹന്‍ലാല്‍
മോഹന്‍ലാല്‍ വിശ്വനാഥന് നായര്‍ ജനനം1960 മെയ് 21ന്.പത്തനം തിട്ട ജില്ലയിലെ ഇലന്തൂരില്‍ വിശ്വനാഥന് നായരുടെയും ശാന്താകുമാരിയുടെയും മകന്..മനസ് കീഴടക്കിയ കഥാപാത്രങ്ങളുമായി മലയാള സിനമയെ ലോകതലത്തിലെത്തിച്ച അപൂർവ്വ പ്രതിഭ..ലാലേട്ടന്റെ ജീവിതകഥ ഇങ്ങനെ..
ഇടിക്കൂട്ടിലെ കുട്ടികളുടെ ഇഷ്ടതാരം-ജോണ്‍ സീന
ഇടിക്കൂട്ടില്‍ കുട്ടികളുടെ ഇഷ്ടതാരം.മിസറ്റര്‍ പ്രോട്ടോടൈപ്പ് ,മിസ്റ്റര്‍ പി എന്നീ പേരുകളില്‍ അറിയപ്പെടുന്ന നമ്മുടെ ജോണ്‍ സീന പെട്ടന്ന് പ്രശസ്തിയിലേക്കുയര്‍ന്ന റെസ്ലറേയല്ല.ജോണ്‍ ഫെലിക്സ് അന്തോണി സീന- ജനനം 1977 ഏപ്രില്‍ 23ന് മസാച്ചുസെറ്റ്സിലെ ന്യൂബെറിയില്‍.കുഷിങ് അക്കാദമിയില്‍ നിന്ന് ബിരുദം.പഠനകാലത്ത് കോളേജ് ഫുട്ബോള്‍ ടീമില്‍ അംഗം.അക്കാലത്തെ ജഴ്സി നമ്പറായ 54 സീന പിന്നെ പലപ്പോഴും മത്സരങ്ങളിലും ജീവിതത്തിലും ഒപ്പം കൂട്ടി.1998ല്‍ സ്പ്രിംഗ്ഫീല്‍ഡ് കോളേജില്‍ നിന്നും എക്സര്‍സൈസ് ഫിസിയോളജിയില്‍ ബിരുദം.തുടര്‍ന്ന് ബോഡി ബില്‍ഡിംഗിലേക്ക് ശ്രദ്ധിച്ച സീന ഇടക്കാലത്ത് കാര്ഡ്രൈവറായും ജോലി നോക്കിയിരുന്നുവത്രെ.
വിജയ് |സിനിമ പ്രേമികളുടെ എല്ലാം ദളപതി.
വിജയ് എന്നറിയപ്പെടുന്ന ജോസഫ് വിജയ് ചന്ദ്രശേഖർ.തമിഴര്‍ക്ക് മാത്രമല്ല സിനിമ പ്രേമികളുടെ എല്ലാം ദളപതി.തമിഴ് സിനിമാ ചരിത്രത്തില്‍ രജനീകാന്ത് കഴിഞ്ഞാല്‍ എറ്റവും ജനപ്രീതിയുള്ള നടനും ഏറ്റവും കൂടുതല്‍ വിജയചിത്രങ്ങളും ഈ നടന് അവകാശപെട്ടതാണ്. ഗായാകനായും , മികച്ച ഒരു ഡാന്‍സറായും ഒരു മാസ്സ് ആക്ഷന്‍ ഹീറോ ആയും വിജയ് ആരാധകരുടെ മനം കവര്‍ന്നു.
ഒരു എലിക്കഥ….
കുട്ടിക്കാലത്ത് മിക്കി മൗസും കൂട്ടുകാരും ഇല്ലാത്ത നാളുകളെ കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ല.അതു പോലെ വാള്‍ട്ട് ഡിസ്നിയെന്ന പേരും.1920കളുടെ ആദ്യം ഒരു അനിമേറ്ററായി തന്റെ കരിയര്‍ ആരംഭിച്ചയാളാണ് വാള്‍ട്ട് ഡിസ്നി.ആലീസ് കോമഡീസ് അനിമേറ്റഡ് ചിത്രങ്ങളുടെ നിര്മ്മാതാക്കള്ക്കൊപ്പമായിരുന്നു ഡിസ്നി ജോലിചെയയ്തിരുന്നത്.1927ല്‍ യൂണിവേഴ്സല്‍ സ്റ്റുഡിയോയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെയാണ് ഡിസ്നി മുഴുനീള അനിമേഷനിലേക്ക് തിരിയുന്നത്.ഓസ്വാള്‍ഡ് എന്ന പേരില്‍ ഒരു മുയല് കാര്ട്ടൂണുമായെത്തിയ ഡിസ്നിക്ക് വന്‍ ആരാധകരെ ലഭിച്ചു.ആദ്യമായി ഒരു കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ പേരില്‍ കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും പുറത്തിറങ്ങി.1928ല്‍ ഡിസ്നി പുതിയ കഥാപാത്രത്തെ സൃഷ്ടിച്ചു ഓസ്വാള്‍ഡിനോട് സാമ്യതയുണ്ടെങ്കിലും അതൊരു എലിയായിരുന്നു.മഞ്ഞ ഷൂസും ചുവന്ന ട്രൗസറും വെളുത്ത ഗ്ലൗസും ധരിച്ചെത്തിയ മിക്കി കുട്ടികള്‍ക്കിടയില്‍ പെട്ടന്ന് പ്രശസ്തനായി.മിക്കിയെ സ്റ്റീംബോട്ട്് വില്ലി എന്ന ഷോര്‍ട്ട്ഫിലിമിലൂടെ ഡിസ്നി ഔദ്യോഗികമായി അവതരിപ്പിച്ചു.