12 വര്‍ഷത്തിനു മുന്നെ വന്ന കുംഭമേള No ratings yet.

മഹാകുംഭമേളയ്ക്ക് അലഹാബാദില്‍ തുടക്കമാകുന്നു.അവസാനം 2010ല്‍ നടന്ന് കുംഭമേള ഇനി കണക്കനുസരിച്ച് 12 വര്‍ഷം കഴിഞ്ഞ് ഇനി 2022ലാണ് നടക്കേണ്ടത്.പക്ഷെ എങ്ങനെ ഇപ്പോള്‍ നടക്കും.ചില തെറ്റിദ്ധാരണകള്‍ തിരുത്താം.
ദേവാസുരന്മാര്‍ പാലാഴി കടഞ്ഞപ്പോള്‍ ലഭിച്ച അമൃത് സ്വന്തമാക്കാനായി യുദ്ധം ചെയ്തു.ദേവന്മാരുടെ ഒരു ദിവസം മനുഷ്യന്റെ 1 വര്‍ഷമായിട്ടാണ് കണക്കാക്കുന്നത്.12 ദിവസം നീണ്ട ദേവാസുര യുദ്ധത്തിനിടയില്‍ അമൃത് കുടം തുളുമ്പി നാലിടങ്ങളില്‍ നാല് തവണ വീണതായി ഐതീഹ്യം. മഹാരാഷ്ട്രയിലെ നാസിക്,ഉത്തര്‍പ്രദേശിലെ പ്രയാഗ,ഹരിദ്വാര്‍, മധ്യപ്രദേശിലെ ഉജ്ജയ്‌നി എന്നിവിടങ്ങളിലാണ് അമൃത് വീണതത്രെ.

Please rate this

ഇന്ത്യയെ പിന്നിലാക്കി ഒന്നാമതെത്തിയ ചാരസംഘടന ??? No ratings yet.

2018ലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ലോകത്തെ വിറപ്പിക്കുന്ന മികച്ച അഞ്ച് ഇന്റലിജന്‍സ് ഏജന്‍സികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു ടോപ്പ് 5.

Please rate this

ശരിക്കും അന്റാര്‍ട്ടിക്കയില്‍ നമുക്കൊരു പോസ്റ്റ് ഓഫീസുണ്ട് No ratings yet.

മഞ്ഞുപുതച്ച അന്റാര്‍ട്ടികയില്‍ അങ്ങ് ദുരെ ഒരു ഇന്ത്യന്‍ തപാല്‍ പെട്ടി കണ്ടാലോ..അതെ ശരിക്കും അന്റാര്‍ട്ടിക്കയില്‍ നമുക്കൊരു പോസ്റ്റ് ഓഫീസുണ്ട്.വാട്‌സ് ആപ്,യൂട്യൂബ് ഫെയ്‌സ്ബുക്ക് ഈ കാലത്ത് ഇനി ഇപ്പോ പോസ്റ്റും കത്തും കഥകള്‍ പറഞ്ഞിട്ട് കാര്യമില്ല.പക്ഷെ ആ പോസ്‌റ്റോഫീസ് ദക്ഷിണഅന്റാര്‍ട്ടികയിലായതു കൊണ്ട് അല്‍പ്പം കാര്യമുണ്ട് താനുംമുപ്പത് വര്‍ഷമായി മൈനസ് 25 ഡിഗ്രി മുതല്‍ മൈനസ് 128 ഡിഗ്രി വരെയുള്ള താപനിലയില്‍ മഞ്ഞിനടിയില്‍ പെട്ടുകിടക്കുകയാണ് പോസ്റ്റ് ഓഫീസ്. മഞ്ഞിനടിയിലെ ഈ പോസ്റ്റോഫീസില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയയ്ക്കാനുള്ളകത്തുകളുമുണ്ട്

Please rate this

ഭൂമിയില്‍ ഏറ്റവും വിനാശകാരി ഇവന്‍…ആരാണിവന്‍???? 5/5 (1)

ലോകത്ത് കോടിക്കണക്കിന് ജീവികളുണ്ട്.കണ്ടാല്‍ ഭീകരന്മാരെന്ന് തോന്നുന്ന ജീവികള്‍ ഒരു പക്ഷെ പാവത്താന്‍മാരാകും കൊടും ഭീകരന്മാരോ വെറും പീക്കിരികളാകും അക്കൂട്ടത്തിലെ ചില വിരുതന്മാര്‍

Please rate this

ചരിത്രത്തിലെ ആനപിടുത്തത്തിന്റെ കഥ No ratings yet.

ആന വിടര്‍ന്ന ചെവിയും കുന്നിക്കുരുപോലത്തെ കണ്ണുകളും തലയെടുപ്പും തുമ്പിക്കയ്യും. കേരളത്തില്‍ ഏറ്റവും അധികം ആരാധകരുള്ള ജീവി ആന തന്നെ കരയിലെ ഭീമനായ ആനയ്ക്കരുകില്‍ മനുഷ്യന്‍ ഭീതികൂടാതെ നില്‍ക്കാന്‍ തുടങ്ങിയ ചരിത്രം അറിയേണ്ട

ആനയെ പിടിക്കാന്‍ വെറും ആനക്കാരന്‍ മാത്രം പോര.ആനയെ വളരെ സസൂക്ഷമം നിരീക്ഷിക്കുന്ന വ്യക്തമായി അറിയാവുന്ന ഒരു വിദഗ്ധന്റെ ആവശ്യമുണ്ട്

Please rate this

ഗണപതിയെ സ്ത്രീയായി കാണാന്‍ ഇവിടേയ്ക്ക് പോകാം..??? No ratings yet.

വിഘ്‌നങ്ങളകറ്റാന്‍ ഗണപതിയ്‌ക്കൊരു തേങ്ങയടിച്ച് യാത്ര തുടങ്ങാം..പക്ഷെ വിനായകനെ സ്ത്രീയാക്കിയാണ് ആരാധന.വിചിത്രമണേലും ഭക്തര്‍ക്കും ഭക്തിക്കും ഒരു പഞ്ഞവുമില്ല ഈ വിനായകി ക്ഷേത്രത്തില്‍
മനുഷ്യന്റെ ശരീരവും ആനയുടെ തലയും നാല് കൈകളുമുള്ള ഗണപതിയുടെ രൂപം കാണാത്തവരുണ്ടാകില്ല.ഗണപതിയെ സ്ത്രീയായി ആരാധിക്കുന്നൊരു ക്ഷേത്രമുണ്ട്. വിനായകി ഗജാനനി എന്ന പേരില്‍ ഒരു പ്രതിഷ്ഠയാണിവിടെ.ഹൈന്ദവ ഗ്രന്ഥങ്ങളില്‍ പോലും പരിമിതമായി അടയാളപ്പെടുത്തിയിരിക്കുന്ന ദൈവമാണ് വിനായകി.ആ രൂപത്തെ ആരാധിക്കുന്നത് നമ്മുടെ അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടിലാണ്. കന്യാകുമാരിയിലെ സ്താനുമലയന് ക്ഷേത്രം.മലയാളികള്‍ക്ക് ശുചീന്ദ്രപുരം ക്ഷേത്രമെന്ന് പറഞ്ഞാല് ഒരു പക്ഷെ അറിയും

Please rate this

പ്രകൃതിയില്‍ വരച്ച ചുമരെഴുത്തുകള്‍ No ratings yet.


ഒരു കലാരചനയില്‍ പ്രകൃതിക്കെന്ത് സ്ഥാനമെന്ന് ചോദിച്ചാല്‍ ഉത്തരമായി നിലനില്‍ക്കുന്ന ചുമരെഴുത്തുകള്‍.ബ്രസീല്‍,പോളണ്ട്,ലിത്വാനിയ,ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ ചുമര്‍ചിത്രങ്ങളാണ് പ്രകൃതിയോട് ഇണങ്ങിനില്‍ക്കുന്നത്.നതാലിയ റാകിനെ പോലുള്ള പ്രശസ്തരാണ് ഈ ചുമര്‍ രചനകള്‍ക്ക് പിന്നില്‍

Please rate this

മരിച്ചാലും…ജീവിപ്പിക്കുന്ന ART (ഭയങ്കരം തന്നെ) No ratings yet.

മരിച്ചു കഴിഞ്ഞാല്‍ മണ്ണില്‍ ലയിച്ചു തീരേണ്ട ശവശീരങ്ങളെ ജനങ്ങള്‍ക്ക് മുന്നിലേക്ക് പ്രദര്‍ശിപ്പിച്ചാലോ.കേള്‍ക്കുമ്പോള്‍ അറപ്പ് തോന്നുമെങ്കിലും ഇത് കണ്ട് കഴിഞ്ഞാല്‍ കലയെ സ്‌നേഹിക്കുന്ന ആര്‍ക്കും അവഗണിക്കാനാകില്ല.ജര്‍മ്മനിയിലുള്ള ഡോ.ഹേഗന്റെ ജഡങ്ങളുടെ ലോകം ആരെയും വിസ്മയിപ്പിക്കുന്നതാണ്.മരണശേഷം ശരീരം ഈ രൂപത്തിലാക്കാന്‍ ആര്‍ക്കു വേണമെങ്കിലും മ്യൂസിയത്തിലേക്ക് വിട്ടുനല്‍കാം.

Please rate this

ഉത്തരം ഇല്ലാതെ…ഈ നിഗൂഢമായ circles !!! No ratings yet.

എന്തിനും ഉത്തരം കണ്ടെത്തുന്ന ശാസ്ത്രത്തെ പോലും കുഴക്കിയ സംഗതിയാണ് ക്രോപ് സര്‍ക്കിള്‍.മനുഷ്യന് സാധിക്കാവുന്നതിനുമപ്പുറം നിഗൂഡമായ പല രഹസ്യങ്ങളും ഈ രൂപങ്ങളില്‍ ഒളിഞ്ഞിരിക്കുന്നതായി സമ്മതിക്കേണ്ടിവരും.സത്യത്തില്‍ ഈനിര്‍മ്മിതികള്‍ക്ക് പിന്നിലാര്..???

Please rate this

മേഘാലയിലെ ജീവനുള്ള പാലങ്ങള്‍…. No ratings yet.


കോണ്‍ക്രീറ്റും തടിയും കല്ലും തോല്‍ക്കും വേരുകള്‍ കൊണ്ട് നിര്‍മ്മിച്ച പാലങ്ങള്‍.
മേഘാലയിലെ വടക്കുകിഴക്കന്‍ കാടുകളില്‍ ആണ് ലിവിങ് റൂട്ട് ബ്രിഡ്ജസ്.
നദിക്കരയിലെ മരങ്ങളുടെ വേരുകള്‍ കൊണ്ട് ഗോത്രവര്‍ഗ്ഗക്കാര്‍ വര്‍ഷങ്ങള്‍ കൊണ്ട് തീര്‍ത്ത പാലം
കൂറ്റന്‍ മരങ്ങളുടെ ജീവനുള്ള വേരുകള്‍ കാലങ്ങളെടുത്ത് നദിക്ക് കുറുകെ വളര്‍ത്തിയെടുക്കുന്നു
500 വര്‍ഷക്കാലം ആയുസുള്ളവയാണ് ഈ പാലം

Please rate this