മരിച്ചാലും…ജീവിപ്പിക്കുന്ന ART (ഭയങ്കരം തന്നെ) No ratings yet.

മരിച്ചു കഴിഞ്ഞാല്‍ മണ്ണില്‍ ലയിച്ചു തീരേണ്ട ശവശീരങ്ങളെ ജനങ്ങള്‍ക്ക് മുന്നിലേക്ക് പ്രദര്‍ശിപ്പിച്ചാലോ.കേള്‍ക്കുമ്പോള്‍ അറപ്പ് തോന്നുമെങ്കിലും ഇത് കണ്ട് കഴിഞ്ഞാല്‍ കലയെ സ്‌നേഹിക്കുന്ന ആര്‍ക്കും അവഗണിക്കാനാകില്ല.ജര്‍മ്മനിയിലുള്ള ഡോ.ഹേഗന്റെ ജഡങ്ങളുടെ ലോകം ആരെയും വിസ്മയിപ്പിക്കുന്നതാണ്.മരണശേഷം ശരീരം ഈ രൂപത്തിലാക്കാന്‍ ആര്‍ക്കു വേണമെങ്കിലും മ്യൂസിയത്തിലേക്ക് വിട്ടുനല്‍കാം.

Please rate this

ഉത്തരം ഇല്ലാതെ…ഈ നിഗൂഢമായ circles !!! No ratings yet.

എന്തിനും ഉത്തരം കണ്ടെത്തുന്ന ശാസ്ത്രത്തെ പോലും കുഴക്കിയ സംഗതിയാണ് ക്രോപ് സര്‍ക്കിള്‍.മനുഷ്യന് സാധിക്കാവുന്നതിനുമപ്പുറം നിഗൂഡമായ പല രഹസ്യങ്ങളും ഈ രൂപങ്ങളില്‍ ഒളിഞ്ഞിരിക്കുന്നതായി സമ്മതിക്കേണ്ടിവരും.സത്യത്തില്‍ ഈനിര്‍മ്മിതികള്‍ക്ക് പിന്നിലാര്..???

Please rate this

മേഘാലയിലെ ജീവനുള്ള പാലങ്ങള്‍…. No ratings yet.


കോണ്‍ക്രീറ്റും തടിയും കല്ലും തോല്‍ക്കും വേരുകള്‍ കൊണ്ട് നിര്‍മ്മിച്ച പാലങ്ങള്‍.
മേഘാലയിലെ വടക്കുകിഴക്കന്‍ കാടുകളില്‍ ആണ് ലിവിങ് റൂട്ട് ബ്രിഡ്ജസ്.
നദിക്കരയിലെ മരങ്ങളുടെ വേരുകള്‍ കൊണ്ട് ഗോത്രവര്‍ഗ്ഗക്കാര്‍ വര്‍ഷങ്ങള്‍ കൊണ്ട് തീര്‍ത്ത പാലം
കൂറ്റന്‍ മരങ്ങളുടെ ജീവനുള്ള വേരുകള്‍ കാലങ്ങളെടുത്ത് നദിക്ക് കുറുകെ വളര്‍ത്തിയെടുക്കുന്നു
500 വര്‍ഷക്കാലം ആയുസുള്ളവയാണ് ഈ പാലം

Please rate this

മൊമൊ സൂക്ഷിക്കേണ്ടത് ഇതൊക്കെ… 5/5 (1)

സ്ലെന്‍ഡര്‍മാന്‍ വന്നു പോയി പിന്നെ ഒരു തിമിംഗലം വന്ന് ജീവനെടുക്കുമെന്ന പേടി ഒരല്‍പ്പം മാറിവരുന്നയുള്ളു.ഇപ്പോഴിതാ അതും കഴിഞ്ഞ് അപകടകാരിയായ അടുത്താളെത്തി മൊമൊ.

വാട്‌സ് ആപ്പിലൂടെ സോഷ്യല്‍മീഡിയിലാകെ ഭീതിയുടെ നിഴലുവിരിച്ച് മൊമൊ പ്രചരിക്കുന്നു.മൊമൊ സന്ദേശങ്ങള്‍ നിരവധി ഒഴുകിയെത്തുന്നു.

ചലഞ്ചേറ്റെടുക്കുന്ന കുട്ടികളോട് മൊമൊയുടെ കല്‍പ്പനകള്‍ തുടങ്ങും.നിങ്ങളെ കുറിച്ച് ഞാന്‍ പറഞ്ഞു തരാം എന്ന ഒറ്റമെസേജിലൂടെ കളി ആരംഭിക്കുന്നു.നമ്മുടെ ബ്ലൂവെയ്ല്‍ പോലെ.ഇടയ്ക്ക് പിന്മാറാന്‍ നോക്കിയാല്‍ വൈലന്‍സ് നിറഞ്ഞ ചിത്രങ്ങള്‍ അയച്ച് ഭീഷണിപ്പെടുത്തും).മൊമൊയുടെ സംസാര രീതിയും രൂപവും കുട്ടികളില്‍ പേടിയുണ്ടാക്കും രാത്രിയില്‍ ഉറക്കത്തില്‍പോടും അവരെ വേട്ടയാടും.പിന്നീടെ ഗത്യന്തരമില്ലാതെ മൊമൊ പറയുന്ന പോലെ ശരീരം സ്വയം മുറിവേല്‍പ്പിക്കുകയും മരണത്തിലേക്ക് നീങ്ങുകയും ചെയ്യുന്നുവെന്നാണ് വിദഗ്ധരുടെ പക്ഷം

Please rate this

ഇണ ചേര്‍ന്നാല്‍ മരണം; ഇത് വിധി… 5/5 (2)

കാനഡയിലെ മനിറ്റോബയിലുള്ള നാര്‍സിസ് സ്നേക്ക് ഡെന്‍സിലാണ് അപൂര്‍വ്വയിനത്തിലുള്ള പാമ്പുകളുള്ളത്.ശരീരത്തിലാകമാനം ചുവപ്പും മഞ്ഞയും വരകളുള്ള ഇവ റെഡ് സൈഡഡ് ഗാര്‍ട്ടര്‍ എന്നാണ് അറിയപ്പെടുന്നത്.വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ മേയ് അവസാനം വരെയും സെപ്തംബര്‍ മാസക്കാലത്തും നാര്‍സിസ് പ്രദേശത്ത് പാമ്പിന്‍ കുന്നുകളാണ്.ലോകത്തിലേറ്റവും അധികം പാമ്പുകള്‍ സംഗമിക്കുന്നയിടമെന്ന റെക്കോര്‍ഡും നാര്‍സിസിനു തന്നെ.ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സമുദ്രത്താല്‍ ചുറ്റപ്പെട്ട പ്രദേശമായിരുന്നു മനിറ്റോബ.കടലിറങ്ങിയെങ്കിലും ചുണ്ണാമ്പുകല്ലുകള്‍ ഭൂമിക്കയിലണ്ട്.മഞ്ഞുകാലത്ത് ഗാര്‍ട്ടര്‍ പാമ്പുകള്‍ ഈ പാറക്കെട്ടുകളിലും മാളങ്ങളിലും ശീതകാലനിദ്രയിലായിരിക്കും.ഇണചേരലിനായാണ് ഈ പാമ്പുകള്‍ ഭൂമിക്കടിയിലെ പാറക്കെട്ടുകളില്‍ നിന്നും പുറത്തെത്തുന്നത്.പെണ്‍ പാമ്പുകള്‍ ഒരു തരം ഫിറോമോണ്‍ പുറപ്പെടുവിക്കുന്നതോടെ ആണ്‍ പാമ്പുകള്‍ പെണ്ണിനടുത്തേക്ക് കുതിക്കുന്നു.ദൂരക്കാഴ്ചയില്‍ ഒരു പന്തുപോലെ അനുഭവപ്പെടും മേറ്റിംഗ് ബാള്‍സ് എന്നിവ അറിയപ്പെടുന്നു.ഈ തിരക്കിട്ട ഇണചേരലിനിടെ ശ്വാസം മുട്ടി 300 ആണ്‍ പാമ്പെങ്കിലും മരിക്കും.

Please rate this

സ്‌നേഹിച്ചാല്‍ ചങ്ക് പറിച്ചുതരും…!!! No ratings yet.

കരണ്ടു തിന്നുന്ന ജീവികളുടെ കൂട്ടത്തിലേറ്റവും വലിയ മൃഗമാണ് ക്യാപിബാറ. തെക്കെ അമേരിക്കയാണ് ഇതിന്റെ സ്വദേശം.ഗിന്നി പന്നികളുടെ കുടുംബക്കാരായ ഇവ കരയിലും വെള്ളത്തിലും ജീവിക്കുന്നു.പുല്ലു പഴങ്ങളും കഴിക്കുന്ന ക്യാപിബാറയ്ക്ക് ഒറ്റനോട്ടത്തില്‍ പന്നി ,നീര്‍ക്കുതിര തുടങ്ങിയ ജീവികളുമായി സാമ്യതയുണ്ട്.ഏകദേശം 60 കിലോയോളം ഭാരവും നാലടിയോളം ഉയരവും പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ക്യാപിബാറയ്ക്കുണ്ടാകും.നായ കുരയ്ക്കുന്നതിനു സമാനമായ ശബ്ദം പുറത്തുവിട്ടാണ് ഈ ജീവികള്‍ പരസ്പരം ആശയവിനിമയം നടത്താറ്.ഇനി വേട്ടയാടാനെത്തുന്ന ശത്രുക്കളെ കൂട്ടമായി ചേര്‍ന്ന് ഓടിക്കാനും ക്യാപിബാറയ്ക്കറിയാം.

10-20 അംഗങ്ങളുണ്ടാകും കൂട്ടത്തില്‍.സാധാരണ ജീവികളില്‍ നിന്ന് വ്യത്യസ്തമായി പെണ്‍ ക്യാപിബാറകളാണ് ഇണചേരലനിയാണ് മുന്‍കൈയെടുക്കുക അതു വെള്ളത്തില്‍വെച്ച് ഒറ്റ പ്രസവത്തില്‍ 3,4 കൂട്ടികളുണ്ടാകും.കൂടുതല്‍ സമയവും വെള്ളത്തില്‍ നീന്തിനടക്കുന്ന ക്യാപിബാറയുടെ പാദങ്ങള്‍ നീന്തലിനു അനുയോജ്യമായ രീതിയിലുള്ളതാണ്.

Please rate this

എന്താണ് ഇ- മാലിന്യം..? No ratings yet.

ഉപേക്ഷിക്കപ്പെട്ട ഇലക്ട്രിക്, ഇലക്ട്രോണികസ് ഉപകരണങ്ങളടങ്ങിയ മാലിന്യമാണിത്. ഇവ മണ്ണില്‍ ലയിച്ചു ചേരുകയോ വിഘടനത്തിനു വിധേയമാവുകയോ ഇല്ല. നിര്‍ബന്ധിതമായ അത്തരം ശ്രമങ്ങളുടെ ഫലമായും മണ്ണും ജലാശയങ്ങളും മലിനമാകുകയും പല ജീവജാലങ്ങളുടേയും നില നില്‍പ്പിനു ഭീഷണിയാകുകയും ചെയ്യും.

Please rate this

നമ്മുടെ സമുദ്രങ്ങള്‍ ഇന്ന് കുപ്പത്തൊട്ടികളാണ്..! No ratings yet.


നേരെ വെളുത്താന്‍ ഇരുട്ടുന്നതിനിടയ്ക്ക് ഒരു തവണയെങ്കിലും പ്ലാസ്റ്റിക്കിനെ ആശ്രയിക്കാത്ത മനുഷ്യനുണ്ടാകോ.കുടിവെള്ളത്തിനു പോലും പ്ലാസ്റ്റിക് ഒഴിവാക്കി നമുക്ക് ആലോചിക്കാന്‍ പോലും കഴിയില്ല.പ്ലാസ്റ്റിക് കുപ്പി ഗ്ലാസ് സ്‌ട്രോ അങ്ങനെ ഒരൊറ്റത്തവണത്തേക്ക് മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഭൂമിയെ പതിയെ കൊലപ്പെടുത്തുകയാണ്.ലോകത്തിലുള്ള പ്ലാസ്റ്റിക്കില്‍ 40 ശതമാനവും ഇത്തരത്തില്‍ ഒറ്റ ഉപയോഗത്തിനു ശേഷം വലിച്ചെറിയപ്പെട്ടവയാണെന്ന സത്യമാണ് ഞെട്ടിക്കുന്നത്. കടലിലെത്തുന്ന പ്ലാസ്റ്റികിന്റെ അളവ് ഭീമമാണ് ചുരുക്കി പറഞ്ഞാല്‍ നമ്മുടെ സമുദ്രങ്ങള്‍ ഇന്ന് കുപ്പത്തൊട്ടികളാണ്..!നാം കരയില്‍ നിന്നും പുറംന്തള്ളുന്ന മാലിന്യങ്ങളാണ് കടലിനെ ഇന്ന് കാര്‍ന്നു തിന്നുന്നത്.സമുദ്രമാലിന്യത്തിന്റെ 80 ശതമാനവും മനുഷ്യന്റെ സംഭാവനയെന്ന് യുഎന്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.പ്രതിവര്‍ഷം കടലിലെത്തുന്ന പ്ലാസ്റ്റിക് 130 ലക്ഷം ടണ്‍ വരെയാണ്.അഞ്ച് ട്രില്യണിലധികം പ്ലാസ്റ്റിക് നമ്മുടെ കടലുകളിലുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.നൈല്‍,നൈഗര്‍,യെല്ലോ,യാങ്റ്റ്സി,ഹായ്ഹെ,പേള്‍,മെക്കോങ്,ആമര്‍,ഗംഗ,സിന്ധു എന്നീ പത്ത് നദീകളാണ് പസഫിക്കില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വന്‍ തോതില്‍ അടിഞ്ഞു കൂടിയ ഭാഗമാണ് ഗാര്‍ബേജ് പാച്ച്.ഏകദേശം 80000 ടണ്‍ ഭാരമുണ്ടാകും ഇവിടെ ഒഴുകി നടക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക്.
നിലവില്‍ കടലിലെ 700 സ്പീഷിസുകള്‍ പ്ലാസ്റ്റിക് ഭീഷണിയിലാണ്.സൂക്ഷമ ജീവികളായ പ്ലാങ്ക്ടണുകളിലും വമ്പന്‍ ജീവിയായ നീലത്തിമിംഗലത്തിന്റെ ശരീരത്തിലും വരെ ജീവന് ഭീഷണിയായ പ്ലാസ്റ്റിക്ക് ഉണ്ട്.ആയുര്‍ദൈര്‍ഘ്യമേറിയ കടലാമകള്‍ പോലും പ്ലാസ്റ്റിക് കാരണം കൂട്ടത്തോടെ ചത്തൊടുങ്ങുന്നു.
അപൂര്‍വ്വയിനത്തില്‍പ്പെട്ട ഗാലപ്പോസ് ദ്വീപിലെ ഗ്രീന്‍ടര്‍ട്ടിലുകള്‍ ഇഷ്ടാഹാരമായ ജെല്ലിഫിഷാണെന്ന് കരുതി വിഴുങ്ങുന്നത് പ്ലാസ്റ്റിക്കാണ്.കഴിഞ്ഞ ഫെബ്രുവരിയില്‍ സ്പെയിനിലെ തിരത്തടിഞ്ഞ തിമിംഗലത്തിന്റെ വയറ്റില്‍ നിന്നു കിട്ടിയത് 29 കിലോയോളം പ്ലാസ്റ്റിക്കാണ്.മഴക്കോട്ട് പോലുള്ള പ്ലാസ്റ്റിക് കവചത്തില്‍പ്പെട്ട കുഞ്ഞന്‍ കൊക്ക്.2018ല്‍ വൈറലായ ഈ ചിത്രം അപകടത്തിന്റെ ആഴംവ്യക്തമാക്കുന്നു.പവിഴപുറ്റുകളും മാലിന്യം കാരണം നാശത്തിന്റെ വക്കിലാണ്.പസഫിക്കില്‍ മാത്രം നടത്തിയ പഠനങ്ങളനുസരിച്ച് 1110 കോടി പ്ലാസ്റ്റിക് വസ്തുക്കള്‍ പവിഴപ്പുറ്റുകളില്‍ കുരുങ്ങിക്കിടക്കുന്നു.പ്ലാസ്റ്റിക്കിന് പുറമെ നഗരമാലിന്യങ്ങളും സിഗറ്റ് ബഡ്ഡ് അടക്കമുള്ള ഖരമലിന്യങ്ങളും കപ്പലുകളിലെ എണ്ണചോര്‍ച്ചയും ആണവ മാലിന്യങ്ങളും ഒക്കെക്കൂടി കുപ്പത്തൊട്ടിയായി മാറുകയാണ് നമ്മുടെ സമുദ്രങ്ങള്‍

Please rate this

ലോകത്ത് ഏറ്റവും കടത്തപ്പെടുന്ന സസ്തനി… 5/5 (1)

ലോകത്ത് ഏറ്റവും കടത്തപ്പെടുന്ന സസ്തനി…ഇവയുടെ ശരീരം മുഴുവനും കവചം പോലെ ശല്ക്കങ്ങൾ കൊണ്ട് പൊതിഞ്ഞിരിക്കുന്നു. കടുവ പോലെയുള്ള ശത്രുവിൽ നിന്ന് രക്ഷപെടുന്നതിനുവേണ്ടി സ്വയം പ്രതിരോധത്തിനായി ഒരു പന്തുപോലെ ചുരുണ്ടുകൂടുന്നു. ഈയവസരത്തിൽ ശല്ക്കത്തിന്റെ നിറം മാറി അതിനു ചുറ്റുമുള്ള ഭൂമിയുടെ നിറമായി തീരുന്നു.

Please rate this

ഇവന്‍ സെങ്കി…നോട്ട് സംഘി..!!! No ratings yet.

നമ്മുടെ നാട്ടില്‍ സാധാരണ കാണുന്ന ചുണ്ടെലിയുടെ കുടുംബക്കാരാണ് ആനചുണ്ടെലി അഥവ സെങ്കി.തവിട്ടു കലര്‍ന്ന നിറത്തില്‍ കാണപ്പെടുന്ന ഇവയ്ക്ക് ഏകദേശം 19 ഓളം സ്പീഷിസുകളുണ്ടെത്രെ.ആഫ്രിക്കന്‍ വന്‍കരകളില്‍ മാത്രം കാണപ്പെടുന്ന ഇവ കൂടുതലായും അധിവസിക്കുന്നത് ദക്ഷിണാഫ്രിക്കയിലാണ്.നീണ്ട മൂക്കുകളാണ് സെങ്കികളുടെ പ്രത്യേകത.ഒറ്റനോട്ടത്തില്‍ ആനകളുടെ തുമ്പിക്കൈയുമായി സാദൃശ്യം തോന്നുമെന്നതിനാലാണ് ആനചുണ്ടെലി എന്ന വിളിപ്പേര് കിട്ടിയത്.പോരാത്തതിന് കുടുംബവേര് ചെന്നെത്തുന്നത് ആനകളിലേക്കും.പാറ്റ,പല്ലി തുടങ്ങിയ കുഞ്ഞന്‍ പ്രാണികളാണ് സെങ്കികളുടെ ഇഷ്ടമെനു.മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ കുഞ്ഞ് ജീവിക്കാകും.സസ്തനികളിലേറ്റവും വേഗത്തില്‍ ഓടുന്ന ജീവി എന്ന വിശേഷണവും സെങ്കികള്‍ക്ക് ചേരും.ചെറിയ പൊത്തുകളിലും മാളങ്ങളിലുമായി ജീവിക്കുന്ന ഇവയെ നേരില്‍ കാണുക അല്‍പം പ്രയാസമേറിയ കാര്യമാണ്

Please rate this