ഇതേത് ഭാഷ…കൊറേ ഒണ്ടല്ല No ratings yet.

നിങ്ങള്‍ക്ക് എത്ര ഭാഷകള്‍ സംസാരിക്കാനറിയാം…? നമ്മുടെ രാജ്യത്ത് ഒരു സാധാരണക്കാരന് രണ്ടോ മൂന്നോ ഭാഷകള്‍ അല്ലലില്ലാതെ സംസാരിക്കാന്‍ സാധിക്കും.
എന്നാല്‍ പാപുവ ന്യൂ ഗിനിയില്‍ ശരാശരി 3-5 ഭാഷകള്‍ വരെ സംസാരിക്കാന്‍ കഴിയുന്ന ആളുകാളാണുള്ളത് ഒന്നോ രണ്ടോ അല്ല എണ്ണൂറോളം ഭാഷകള്‍ സംസാരിക്കുന്ന രാജ്യം.

Please rate this

“persistent”സ്റ്റീവ് No ratings yet.

ചിലപ്പോള്‍ മനുഷ്യന് മഹാത്ഭുതങ്ങള്‍ സ്ര്ഷ്ടിക്കനാകും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്… ഈ അത്ഭുതങ്ങള്‍ക്ക് കാരണം സർഗശേഷിയും കഠിനാധ്വാനവും സമർപ്പണവും കഷ്‌ടപ്പാടുകളുമാണ് എന്നത് സത്യം…ഇതിനു ഒരു ഉദാഹരണം പറഞാല്‍ സ്റ്റീവ് ജോബ്സും ആപ്പിളും…

Please rate this

വീര വണക്കം…കലൈഞ്ജര്‍ !!! No ratings yet.


തമിഴ്മക്കളുടെ കണ്ണും കാവലുമായിരുന്ന ദ്രാവിഡ രാഷ്ട്രീയത്തിലെ ശക്തനായ പേരാളിയാണ് കഴിഞ്ഞ ദിവസം അന്തരിച്ച എം.കരുണാനിധി.അഭ്രപാളികളില്‍ നിന്ന് അതിവേഗം രാഷ്ട്രീയ കളികളിലേക്ക് കൂറുമാറിയ സമര്‍ത്ഥനായ നേതാവ്.1934 ജൂണ്‍3ന് നാഗപട്ടണം തിരുകുവളെയില്‍ ജനനം.മുത്തുവേല്‍ കരുണാനിധി എന്നാണ് പൂര്‍ണനാമം.ഇവി രാമസ്വാമിയുടെ ശിഷ്യനായിട്ടാണ് പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്.30 വര്‍ഷക്കാലം സിനിമയിലും 60 വര്‍ഷക്കാലം രാഷ്ട്രീയത്തിലും തമിഴകത്തെ നയിക്കാന്‍ കരുണാനിധിയുണ്ടായിരുന്നു

Please rate this

മരിച്ചു കിടക്കാന്‍ കളര്‍ഫുള്‍ പെട്ടികള്‍ No ratings yet.

മരണം മലയാളികള്‍ക്ക് ദുഖത്തിന്റെ ദിനങ്ങളാണെങ്കില്‍ ആഫ്രിക്കന്‍ ജനതയ്ക്ക് മരണവും മറ്റൊരു ജീവിതത്തിന്റെ തുടക്കമാണ്.ആനന്ദത്തോടെ മരണവും സ്വീകരിക്കാന്‍ ആഫ്രിക്കക്കാര്‍ക്ക് അറിയാം.ഘാനയില്‍ മരണശേഷം ശരീരം സംസ്‌കരിക്കാന്‍ തയ്യാറാക്കുന്നത് പല രുപങ്ങളിലുള്ള ശവപ്പെട്ടികളാണ്.ചിത്രപ്പണികളോടുള്ള ശവപ്പെട്ടികള്‍ പലപ്പോഴും മരണപ്പെട്ടയാളുടെ ഇഷ്ടങ്ങളെ അനുസരിച്ചിരിക്കും.കെനെ കെവി കാര്‍പെന്റര്‍ഷോപ്പ്,ജോസഫ് അഷെതൊയുടെ പെട്ടികളും ലോക പ്രസിദ്ധമാണ്.സിംഹം,ആന,പുലി,ക്രിക്കറ്റ്ബാറ്റ്,ഫ്ളൈറ്റ്,നോക്കിയ ഫോണ്‍,നിക്കോണ്‍ ക്യാമറ,കൊക്കക്കോള,കൈതച്ചക്ക തുടങ്ങി വിവിധ രൂപത്തിലും നിറങ്ങളിലുമുള്ള പെട്ടികളാണ് ഒരുങ്ങുന്നത്.ദിവസങ്ങളോളം കഷ്ടപ്പെട്ടാണ് ഓരോ പെട്ടികളും തയ്യാറാക്കുന്നത്

Please rate this

ഹസന്റെ അവകാശങ്ങള്‍ക്ക് “ടെര്‍മിനല്‍” പൂട്ട്…!!! No ratings yet.


150 ദിവസങ്ങള്‍ മില്യണിലധികം യാത്രക്കാര്‍ ഫ്ളൈറ്റിറങ്ങുന്നു പോകുന്നു.മലേഷ്യയിലെ കോലാലംപൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയിട്ടും പോകാനിടമില്ലാതെ വന്ന ഒരെയൊരു വ്യക്തി ഈ 36കാരനാകും.സിറിയന്‍ പൗരനെന്ന ഒറ്റക്കാരണം കൊണ്ട് ഒരു വിമാനത്താവളത്തില്‍ ജീവിക്കുന്ന ഒരാള്‍.മാതൃരാജ്യത്തേക്കോ മറ്റേതെങ്കിലും സുരക്ഷിത സ്ഥലത്തേക്കോ പോകാന്‍ കഴിയാതെ ഇയാള്‍ എയര്‍പോര്‍ട്ടില് കഴിയാന്‍ തുടങ്ങിയിട്ട് 150 ദിവസത്തോളമടുക്കുന്നു.ഹസന്‍ അല്‍ KONTR എന്ന സിറിയന്‍ പൗരനാണ് ഈ കഥയിലെ നായകന്‍
2006 വരെ സിറിയയില്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഹസന്റെ ജീവിതം മാറ്റുന്നത് സിറിയന്‍ യുദ്ധം തന്നെ.നിര്‍ബന്ധിത സൈനിക സേവനത്തിന് രാജ്യം കല്‍പ്പിച്ചപ്പോള്‍ ദമ എന്ന ഗ്രാമം വിട്ട് സിറിയയില്‍ നിന്ന് യുഎഇയില്‍ എത്തിയതാണ് ഈ ചെറുപ്പക്കാരന്‍.10 വര്‍ഷമായി യുഎഇയില്‍ ജോലി ചെയ്യുന്ന ഹസന്റെ റസിഡന്‍സി വിസ നഷ്ടപ്പെട്ടതോടെ ഡിപോര്‍ട്ട് ചെയ്യാന്‍ രാജ്യം തീരുമാനിച്ചു.സിറിയന്‍ അഭയാര്‍ത്ഥിയെ ഏറ്റെടുക്കാന്‍ കംപോഡിയയും ഇകഡോറും വിസമ്മിതച്ചതോടെ മലേഷ്യയിലേക്ക് ഇയാളെ യുഎഇ നാടുകടത്തി.
പക്ഷെ ,മാര്‍ച്ച് 7ന് ക്വാലാലംപൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ഹസന് മലേഷ്യയില്‍ ഇറങ്ങാന്‍ മലേഷ്യന്‍ ഗവണ്‍മെന്റ് അനുവാദം നല്‍കിയില്ല. ഇവിടുന്ന് പോകാനും അനുവാദം നല്‍കിയില്ല.അന്ന്‌തൊട്ട് എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 2വില്‍ ഈയാളുണ്ട്

Please rate this

വെള്ളം കുടിക്കാതിരുന്നാല്‍ എന്ത് സംഭവിക്കും? 5/5 (1)


വെള്ളം കുടിക്കുന്നത് ശരീരത്തിന് എത്രത്തോളം ആവശ്യമാണെന്ന് നമുക്കറിയാം. ദിവസം 8 ഗ്ലാസ് വീതം(ശരീരാവസ്ഥയ്ക്കനുസരിച്ച് മാറ്റം വന്നേക്കാം) കുടിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വെള്ളം നന്നായി കുടിക്കുക എന്ന ശീലം പലവിധ രോഗങ്ങളെയും അകറ്റിനിര്‍ത്തും. വെള്ളം ആവശ്യത്തിന് കുടിക്കാത്തവരിലോ, രൂക്ഷമായ പ്രശ്‌നങ്ങളാണ് ഉണ്ടാവുന്നത്.

Please rate this

ദിവസവും ബിയര്‍ ? No ratings yet.


കാലങ്ങളായി പലരും കരുതുന്നത് ബിയര്‍ ആരോഗ്യത്തിന് ദോഷകരമാണെന്നാണ്. അമിതമായി കഴിക്കുന്നത് ദോഷകരമാകുമെങ്കിലും മിതമായ രീതിയില്‍ ബിയര്‍ കഴിക്കുന്നത് ഗുണകരം തന്നെയാണ്.ദിവസേന ബിയര്‍ കുടിക്കുന്നത് വൃക്കയില്‍ കല്ലുണ്ടാവുന്നത് തടയാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

Please rate this

ചോരക്കറ പുരണ്ട ഫാഷന്‍ ട്രെന്റുകള്‍ No ratings yet.

എത്ര മാറ്റിനിര്‍ത്തിയാലും നിത്യജീവിതത്തില്‍ നിന്ന് നമുക്കൊഴിവാക്കാന്‍ സാധിക്കാത്ത ഒന്നാണ് ഫാഷന്‍.ശരീര സൗന്ദര്യത്തിനായി മുന്നും പിന്നും ചിന്തിക്കാതെയുള്ള മനുഷ്യന്റെ ഓട്ടത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും ഇത്തരം ഏച്ചുകെട്ട് മേക്കപ്പുകളുടെ അടിമകളായിരുന്നുവെന്ന് ചരിത്രം പറയുന്നു.
ഹീല്‍ ചെരുപ്പുകളുടെ പിന്‍ഗാമികളാണ് ചോപ്പിനുകള്‍ സാകോലി എന്നും അറിയപ്പെട്ടിരുന്നു.ഏകദേശം 15-17 നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്നു.വസ്ത്രത്തിലും ശരീരത്തിലും അഴുക്ക് പുരളാതിരിക്കാനും ഉയരം തോന്നിക്കാനും ചോപ്പിനുകള്‍ സഹായിച്ചിരുന്നു.തടികൊണ്ട് നിര്‍മ്മിച്ച് ലെതറില്‍ പൊതിഞ്ഞെടുക്കുന്ന ഈ ഹീല്‍സുകള്‍ പലപ്പോഴും ധരിക്കുന്ന സ്ത്രീകളെ അപകടത്തലാക്കിയിരുന്നു…ഇന്നും ഇതിന്റെ
പരിഷ്‌കരിച്ച പതിപ്പുകള്‍ നാം ഉപയോഗിക്കുന്നുണ്ട്.
ശരീരത്തിന്റെ അഴകളവുകള്‍ ശ്രദ്ധിച്ചിരുന്ന സ്ത്രീകള്‍ 18 നൂ്റാണ്ടില്‍ ഏറ്റവും അധികം ആശ്രയിച്ച അടിവസ്ത്രമായിരുന്നു കോര്‍സെറ്റുകള്‍.അരവണ്ണം കുറച്ചു കാണിക്കാന്‍ കോര്‍സെറ്റ് ധരിക്കുന്നത് ഒരു പതിവായിരുന്നു.കോര്‍സെറ്റില്‍ ചേര്‍ത്തിരുന്ന സ്റ്റീല്‍ കഷ്ണം തുളച്ചുകയറി 1903ല്‍ ഒരു സ്ത്രീ മരിച്ചതായി രേഖകളുണ്ട് .ഒപ്പംആന്തരീകാവയവയങ്ങള്‍ ചതഞ്ഞും പകടങ്ങളുണ്ടായിട്ടുണ്ട്. അരവണ്ണം പരമാവധി കുറയ്ക്കാനായി സ്ത്രീകള്‍ കോര്‍സെറ്റുകള്‍ വലിച്ചുമുറുക്കി കെട്ടാന്‍ തുടങ്ങിയതോടെയാണ് ഇത്
അപകടകാരിയായി മാറിയത്….ഇന്നും കോര്‍സെറ്റിന്റെ പരിഷ്‌കരിച്ച രൂപം മോഡലുകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗിക്കുന്നു.കോര്‍സെറ്റ് പോലെ തന്നെ അപകടകരമായ ഒന്നായിരുന്നു ക്രിനോലിന്‍.സിനിമകളിലുള്‍പ്പെടെ കണ്ടു നമുക്ക് സുപരിചിതമായ ഹുപ് സ്‌കര്‍ട് തന്നെയാണ് നോലിന്‍.19 നൂറ്റാണ്ടില്‍ വന്‍ പ്രചാരം നേടിയ സ്റ്റീല്‍ കൂട് ഇതിനു മുകളിലേക്ക് സ്‌കര്‍ട്ട് വിരിക്കുന്നു.ഈ ക്രിനോലിന്‍ എത്രമാത്രം അപകടകാരിയെന്ന് 1863ലെ ഒരു സംഭവം വ്യക്തമാക്കുന്നു.ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയില്‍ നടന്ന തീപിടുത്തത്തില്‍ 3000പേരാണ് കൊല്ലപ്പെട്ടത്.മരിച്ചവരില്‍ അധികവും സ്ത്രീകളായിരുന്നു ക്രിനോലിന്‍ സ്‌കര്‍ട്ടുമായി ഓടി രക്ഷപ്പെടാന്‍ കഴിയാതെയിരുന്നതാണ് സ്ത്രീകളുടെ ജീവനെടുത്തത്.

ചൈനയില്‍ പണ്ട് കാലത്ത് ചെറിയ പാദങ്ങള്‍ സൗന്ദര്യത്തിന്റെലക്ഷണമായിരുന്നു.1900 ലാണ് ഈ ട്രെന്‍ഡിന് തുടക്കമിട്ടത്.പാദങ്ങളെത്രമാത്രം ചെറുതാണോ അത്രയും സുന്ദരിയെന്ന ഖ്യാതി ലഭിക്കും.ഇതിനായി പാദങ്ങള്‍ കുഞ്ഞു നാളിലെ തുണികള്‍ ഉപയോഗിച്ച് വരിഞ്ഞ് മുറുക്കി കുഞ്ഞന്‍ ചെരുപ്പുകളില്‍ തിരുകെ കെട്ടിവെയ്ക്കുന്നു.പാദങ്ങള്‍ വലുതായാലും ചെരുപ്പ് ചെറുത് തന്നെ ഒടുവില്‍ കെട്ടിവെച്ച ആകൃതിയിലേക്ക് പെണ്‍കുട്ടികളുടെ പാദങ്ങള്‍ ചുരുങ്ങും.കാല്‍ വിരലുകളുടെ ആകൃതി മാറിയും ഒടിഞ്ഞു അപകടങ്ങള്‍ പറ്റിയവരും ചലനശേഷി പോലും നഷ്ടമായവരും ഒട്ടേറെ.ഇന്നും ചൈനക്കാര്‍ക്ക് പ്രിയം കുഞ്ഞന്‍ പാദങ്ങള്‍ തന്നെ.
ഇനി അജ്ഞതാകാരണം ജീവന് ഭീഷണിയായി മാറിയ ലെഡ് മേക്കപ്പ്.ലാക്മെ,മേബലിന്‍,ലോറിയല്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ ജനനത്തിന് മുന്നെയുള്ള കാര്യമാണ്.വെളുത്ത് തുടുത്ത മുഖം ഇന്നത്തെക്കാള്‍ ഏറെ സ്വാകാര്യമായിരുന്നു പണ്ട്.1920കളില്‍ ഗ്രീസില്‍ മുഖത്തുപയോഗിക്കുന്ന പൗഡറില്‍ ലെഡും ചേര്‍ത്തിരുന്നു.ഇത് വെളുത്ത് വിളറിയ ത്വക് സ്ത്രീകള്‍ക്ക് സമ്മാനിച്ചു.എന്നാല്‍ മേക്കപ്പിലെ ലെഡ് മസ്തിഷ്‌ക തകരാര്‍,തളര്‍വാതം, വിശപ്പില്ലായ്മ തുടങ്ങി മാരക രോഗങ്ങള്‍ക്ക് ഇത് വഴിയൊരുക്കിയിരുന്നു.
ഇനി മേല്‍പ്പറഞ്ഞ് പെണ്‍ഫാഷന്‍ ഭ്രമത്തോളം അപകടം ക്ഷണിച്ച് വരുത്തിയ ആണ്‍ ഫാഷനാണ് സ്റ്റിഫ് ഹൈ കോളര്‍.ഇന്ന് ഷര്‍ട്ടിനൊപ്പം നില്‍ക്കുന്ന കോളര്‍ 19 നൂറ്റാണ്ടില്‍ പ്രത്യേകം വെച്ചുപിടിപ്പിക്കേണ്ട രീതിയിലായിരുന്നു.ഇറുകിയസ്റ്റിഫായിട്ടുള്ള കോളര്‍ കഴുത്തിന് ചുറ്റും ടൈ കെട്ടുന്ന പോല പ്രത്യേകം കെട്ടണമായിരുന്നു.ഈ കോളറുകള്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്നതിന് പോലും വെച്ചിരുന്നു.പിന്നോട്ടും വശങ്ങളിലേക്കും ആയാസമില്ലാതെ കഴുത്തനക്കാനും സ്റ്റിഫ് കോളര്‍ ധരിച്ചാല്‍ ബുദ്ധിമുട്ടായിരുന്നു.

Please rate this

ഫാഷന്‍ ആണേല്‍…എവിടെയും തുളയ്ക്കും…!!! 5/5 (1)


അഴകിനായി ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ തുളയ്ക്കുന്നത് ഫാഷനാണ്.പക്ഷെ ഇതല്‍പ്പം കൂടിപ്പോയില്ലേന്ന് സംശയിക്കുന്നവരുണ്ടാകും.നമ്മുടെ പ്രാചീന കാലം തൊട്ട് അരവണ്ണം കുറയ്ക്കാനായി സ്ര്ത്രീകള്‍ ആശ്രയിച്ചിരുന്ന കോര്‍സെറ്റ് എന്ന അടിവസ്ത്രമാണ് ശരീരം തുളയ്ക്കലിന്റെ ആയുധം.ശരീരത്തിന് പുറത്ത് കോര്‍സെറ്റ് നാരുകള്‍ കോര്‍ത്തെടുക്കാന്‍ ആവശ്യമായ കൊളുത്തുകള്‍ തുളച്ചെടുക്കുന്നു.ഇതിന്റെ എണ്ണം നമുക്കിഷ്ടമുള്ളതാകാം.പക്ഷെ കുറഞ്ഞത് 4 എങ്കിലും വേണം.
സാധാരണ പുറം ഭാഗത്താണ് ചെയ്യാറ്.വളരെ വേദനാജനകമാണ് ഈ തുളയ്ക്കല്‍.ചെവിയും മൂക്കും മറ്റ് ഭാഗങ്ങളും പോലെയല്ല ഈ മുറിവുകള്‍ ഉണങ്ങാനും സമയമെടുക്കും.സ്ഥിരമായി കോര്‍സെറ്റ് ധരിക്കുന്നവപുമുണ്ട്.വയറിലും നെഞ്ചിലും തുടയിലും വരെ ഇത്തരത്തില്‍ കോര്‍സെറ്റ് തുളച്ചിടുന്നവരുണ്ട്.ത്വക്കില്‍ അണുബാധ,കഠിനമായ വേദനയൊക്കെയുണ്ട് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.ഈ കാലത്തെ ഭ്രാന്തായി ഇതിനെ പറഞ്ഞൊതുക്കേണ്ട.1990കളിലെ തലപ്പൊക്കിയതാണ് ഈ ട്രെന്റ്.

Please rate this

ച്യൂയിങ് ഗം ചവച്ച ചരിത്രം…വിഴുങ്ങി പോയാല്‍ ‘അയ്യോ’ ! No ratings yet.

എന്തെങ്കിലും ചവക്കാന്‍ ഇഷ്ടമുള്ളവരായിരുന്നു നാം മനുഷ്യര്‍
രണ്ടാം നൂറ്റാണ്ടിൽ മായന്മാർ ചിക്കിൾ എന്നു പിന്നീട് വിളിക്കപ്പെട്ട സാപോഡില്ല മരത്തിന്റെ കട്ടിയാക്കിയ പശ ചവക്കാറുണ്ടായിരുന്നു. പുരാതന എസ്കിമോകൾ മുറ്റക് അഥവാ തിമിംഗിലത്തിന്റെ അസംസ്കൃതചർമ്മം ചവച്ചിരുന്നു. ആഫ്രിക്കക്കാർ കോല മരങ്ങളുടെ വേരും മുളപൊട്ടിയ അണ്ടികളും ചവച്ചപ്പോൾ ദക്ഷിണ അമേരിക്കക്കാർ കൊക്കോയുടെ ഇലകൾ ചവക്കുന്നതാണ് ശീലമാക്കിയിരുന്നത്.ഗ്രീക്കുകാർ മാസ്റ്റിക് മരത്തിന്റെ കട്ടിപ്പശയിൽ നിന്നും വേർതിരിച്ചെടുത്ത മാസ്റ്റിക് ഗം അഥവ മാസ്റ്റിഷ് ആണ് ചവച്ചിരുന്നത്.

ച്യൂയിങ് ഗം ചവക്കുന്നത് സ്ട്രെസ്സ് കുറക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

Please rate this