അഴകിനായി ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ തുളയ്ക്കുന്നത് ഫാഷനാണ്.പക്ഷെ ഇതല്‍പ്പം കൂടിപ്പോയില്ലേന്ന് സംശയിക്കുന്നവരുണ്ടാകും.നമ്മുടെ പ്രാചീന കാലം തൊട്ട് അരവണ്ണം കുറയ്ക്കാനായി സ്ര്ത്രീകള്‍ ആശ്രയിച്ചിരുന്ന കോര്‍സെറ്റ് എന്ന അടിവസ്ത്രമാണ് ശരീരം തുളയ്ക്കലിന്റെ ആയുധം.ശരീരത്തിന് പുറത്ത് കോര്‍സെറ്റ് നാരുകള്‍ കോര്‍ത്തെടുക്കാന്‍ ആവശ്യമായ കൊളുത്തുകള്‍ തുളച്ചെടുക്കുന്നു.ഇതിന്റെ എണ്ണം നമുക്കിഷ്ടമുള്ളതാകാം.പക്ഷെ കുറഞ്ഞത് 4 എങ്കിലും വേണം.
സാധാരണ പുറം ഭാഗത്താണ് ചെയ്യാറ്.വളരെ വേദനാജനകമാണ് ഈ തുളയ്ക്കല്‍.ചെവിയും മൂക്കും മറ്റ് ഭാഗങ്ങളും പോലെയല്ല ഈ മുറിവുകള്‍ ഉണങ്ങാനും സമയമെടുക്കും.സ്ഥിരമായി കോര്‍സെറ്റ് ധരിക്കുന്നവപുമുണ്ട്.വയറിലും നെഞ്ചിലും തുടയിലും വരെ ഇത്തരത്തില്‍ കോര്‍സെറ്റ് തുളച്ചിടുന്നവരുണ്ട്.ത്വക്കില്‍ അണുബാധ,കഠിനമായ വേദനയൊക്കെയുണ്ട് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.ഈ കാലത്തെ ഭ്രാന്തായി ഇതിനെ പറഞ്ഞൊതുക്കേണ്ട.1990കളിലെ തലപ്പൊക്കിയതാണ് ഈ ട്രെന്റ്.
ച്യൂയിങ് ഗം ചവച്ച ചരിത്രം…വിഴുങ്ങി പോയാല്‍ ‘അയ്യോ’ !
എന്തെങ്കിലും ചവക്കാന്‍ ഇഷ്ടമുള്ളവരായിരുന്നു നാം മനുഷ്യര്‍
രണ്ടാം നൂറ്റാണ്ടിൽ മായന്മാർ ചിക്കിൾ എന്നു പിന്നീട് വിളിക്കപ്പെട്ട സാപോഡില്ല മരത്തിന്റെ കട്ടിയാക്കിയ പശ ചവക്കാറുണ്ടായിരുന്നു. പുരാതന എസ്കിമോകൾ മുറ്റക് അഥവാ തിമിംഗിലത്തിന്റെ അസംസ്കൃതചർമ്മം ചവച്ചിരുന്നു. ആഫ്രിക്കക്കാർ കോല മരങ്ങളുടെ വേരും മുളപൊട്ടിയ അണ്ടികളും ചവച്ചപ്പോൾ ദക്ഷിണ അമേരിക്കക്കാർ കൊക്കോയുടെ ഇലകൾ ചവക്കുന്നതാണ് ശീലമാക്കിയിരുന്നത്.ഗ്രീക്കുകാർ മാസ്റ്റിക് മരത്തിന്റെ കട്ടിപ്പശയിൽ നിന്നും വേർതിരിച്ചെടുത്ത മാസ്റ്റിക് ഗം അഥവ മാസ്റ്റിഷ് ആണ് ചവച്ചിരുന്നത്.
ച്യൂയിങ് ഗം ചവക്കുന്നത് സ്ട്രെസ്സ് കുറക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ടാറ്റൂ സ്റ്റൈലാണ്…പക്ഷെ; ചെയ്യും മുന്‍പ്
ടാറ്റു കുറച്ചു കാലങ്ങളായി ലോകത്തേറ്റവും ക്രേസായ ഫാഷന്‍ ട്രെന്‍ഡാണ്.ഇഷ്ടപ്പെട്ട രൂപങ്ങളൊക്കെ ശരീരത്തില്‍ നിറയ്ക്കുന്നത് ഫാഷനായി തുടരുന്നു.നന്നായി ചിന്തിച്ച ശേഷമാണ് സാധാരണ യുവാക്കള്‍ ടാറ്റു ചെയ്യാനിറങ്ങി പുറപ്പെടുന്നത്.പ്രധാനമായും രണ്ട് തരത്തിലുള്ള ടാറ്റൂയിങ്ങാണുള്ളത്.സ്ഥിരമായി ശരീരത്തില്‍ പച്ച കുത്തുന്നതും ടെമ്പററി ടാറ്റൂവും.
സൂചിയില്‍ മഷി നിറച്ച് ശരീരത്തിലെ ഡെര്‍മിസ് പാളിയിലേക്ക് പതിപ്പിക്കുകയാണ് ചെയ്യുന്നത്.ടാറ്റൂയിംഗ് കഴിഞ്ഞ് കുറച്ചുദിവസം ചെയ്ത ഭാഗത്ത് പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്.വിദഗ്ധരായ വ്യക്തികളെ കൊണ്ട് ടാറ്റൂ ചെയ്യിക്കാനും ശ്രദ്ധിക്കണം. പച്ച കുത്തുന്നതിന് മുന്‍പ് ഒരു ത്വക് രോഗ വിദഗ്ധനെ കണ്ടാല്‍ ചില ആശങ്കകള്‍ പരിഹരിക്കാന്‍ സാധിക്കും.പ്രധാനമയും ഉപയോഗിക്കുന്ന സൂചി,ലോഷന്‍ പിന്നെ മഷി തുടങ്ങിയവ നന്നല്ലെങ്കില്‍ ത്വക്ക് അലര്‍ജി,അണുബാധ, തുടങ്ങിയ പ്രശ്നങ്ങള്‍ ഉറപ്പാണ്. ടാറ്റു ചെയ്യാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ ഒറ്റത്തവണ മാത്രമെ ഉപയോഗിക്കാകു അവ അണുവിമുക്തമെന്ന് ഉറപ്പാക്കേണ്ടതും പ്രധാനമാണ്.നീരൊലിപ്പ്,പനി,കഠിനമായ വേദന തുടങ്ങിയവയൊക്കെയാണ് അണുബാധയുടെ പ്രധാന ലക്ഷണങ്ങള്‍ ഇവ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണണം.ടാറ്റു ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ ആ സ്ഥാനത്ത് പുതിയ ചര്‍മ്മം വന്നു തുടങ്ങും.
ടാറ്റു കാലങ്ങള്‍ക്ക് ശേഷം വൃത്തികേടായി അനുഭവപ്പെട്ടാല്‍ ലേസര്‍ ഉപയോഗിച്ച് നീക്കം ചെയ്യാന്‍ സാധിക്കും.ഒന്നിലധികം തവണ ചികിത്സ നടത്തിയാലേ ടാറ്റു നീക്കം ചെയ്യാന്‍ സാധിക്കു. ടാറ്റുവിന്റെ വലുപ്പം,സങ്കീര്‍ണത,പിന്നെ ത്വക്കിന്റെ സെന്‍സിറ്റിവിറ്റി തുടങ്ങിയ കാര്യങ്ങള്‍ ആശ്രയിച്ചിരിക്കും എത്രകാലമെടുക്കുമെന്നത്.ചികിത്സസയ്ക്ക് ശേഷം പൊള്ളല്‍,രക്തസ്രാവം.ചുവന്ന നിറം തുടങ്ങിയവ സാധാരണയാണ്.
വലുപ്പത്തില്‍ അല്ല…ഗുണത്തിലാണ് കാര്യം
വലിപ്പം കുറവാണെങ്കിലും പോഷക സമ്പുഷ്ടമാണ് കാടക്കോഴി മുട്ട.തുടര്‍ച്ചയായി കാട മുട്ട കഴിച്ചാല്‍ ശരീരത്തിന് ഗുണങ്ങളേറെയുണ്ട്.ഫാസിയാനിഡെ എന്ന പക്ഷി കുടുംബത്തിലെ ഒരു ഉപകുടുംബമാണ് കാട.സാധാരണകോഴികളെ അപേക്ഷിച്ച് വലിപ്പം കുറവാണെങ്കിലും പോഷകമൂല്യത്തിന്റെ കാര്യത്തില്‍ കാട മുന്നിലാണ്.വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് അഞ്ച് കോഴിമുട്ട കഴിക്കുന്നതിന്റെ ഗുണം കിട്ടും ഒരു കാടമുട്ട കഴിച്ചാല്‍.ഈ മുട്ടയ്ക്ക് വിപണിയില്‍ ഡിമാന്റേറെയാണ്.ഒന്നിന് ഏകദേശം 2 രൂപവരെയാണ് വില.കറുത്ത പുള്ളികളോട് കൂടിയ കട്ടികുറഞ്ഞ പുറംന്തോടാണ് കാടമുട്ടയ്ക്ക്.സാധാരണ കോഴിമുട്ട അലര്‍ജ്ജിയുള്ളവര്‍ക്ക് പോലും കാടമുട്ട കഴിച്ചാല്‍ ബുദ്ധിമുട്ടൊന്നും ഉണ്ടാകാറില്ല.ഒരു കാടമുട്ടില് 13 ശതമാനം പ്രോട്ടീനും 140 ശതമാനം വൈറ്റമിന്‍ ബി1ഉം അടങ്ങിയിട്ടുണ്ട്.പ്രധാനമായും ചുമ ആസ്തമ തുടങ്ങിയ രോഗങ്ങള്‍ക്ക മികച്ച മരുന്നാണ് കാടമുട്ട.സ്ഥിരമായി കാടമുട്ട കഴിക്കുന്നത് വഴി ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ കുറവ് കാരണം ഉണ്ടാകാവുന്ന രോഗങ്ങളും ഹൃദ്രോഹം രക്തസമ്മര്‍ദ്ദം ആര്‍ത്രൈറ്റീസ് സ്ട്രോക്ക് ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങളെയും ഒരു പരിധിവരെ ഒഴിവാക്കാം.
ഇത്തിരിക്കുഞ്ഞന് കാടമുട്ടയില്‍ അടങ്ങിയിരിക്കുന്ന അയണ്‍ രക്തക്കുഴലുകളുടെ ആരോഗ്യത്തിനും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും സഹായിക്കും.ഒപ്പം വയറുരോഗങ്ങളെഇല്ലാതാക്കി ശരീരത്തിന്റെ പ്രത്ിരോധ ശേഷി വര്‍ദ്ധിപ്പിക്കും.അനീമിയയ്ക്കെതിരെ പ്രവര്‍ത്തിക്കാനും ടോക്സിനുകളെ പുറംന്തള്ളാനും ഈ മുട്ടയ്ക്കാകും.കൊഴുപ്പ് നിറയാത്ത കാടമുട്ട പച്ചയ്ക്കും വേവിച്ചും കഴിക്കുന്നവരുണ്ട്.കാത്സ്യ കലവറ കൂടിയാണ് കുഞ്ഞ് മുട്ട.സ്ഥിരമായി കാടമുട്ട കഴിക്കുന്നത് കുട്ടികളില്‍ തലച്ചോറിന്റെ കാര്യക്ഷമത ഉയര്‍ത്തി ഓര്‍മ്മശക്തി പകരാന്‍ സഹായിക്കും.ഇനി മുതിര്‍ന്നവരിലുണ്ടാകുന്ന കിഡ്നി കരള്‍ ഗാള്‍ ബ്ലാഡര്‍ എന്നിവിടങ്ങിലെ സ്റ്റോണ്‍ ഇല്ലാതാക്കാന്‍ കാടമുട്ടയ്ക്ക് ശക്തിയുണ്ടട്.കല്ലിന്റെ വളര്‍ച്ചയുടെ തുടക്കത്തില്‍ മുട്ടയ്ക്കുള്ളിലെ ലെസിതിന് സംയുക്തം പ്രവര്‍ത്തിച്ചു തുടങ്ങുന്നത് വഴി കല്ല് ഇല്ലാതാക്കുന്നു.ഒപ്പം ലൈംഗീക ഉന്മേഷവും വര്‍ദ്ധിപ്പിക്കും.തലമുടിയുടെ വളര്‍ച്ചയ്ക്കും കട്ടിയ്ക്കും കാടമുട്ട ഒന്നാന്തരം ഔഷധമാണ്.ആന്റി ഇന്‍ഫ്ളമേറ്ററി സവിശേഷതയുള്ളതിനാല്‍ സന്ധി വേദന,ചുമ ശ്വാസനാളരോഗങ്ങളെയും ഇടയ്ക്കുണ്ടാകുന്ന ഛര്‍ദ്ദി വയറുവേദന തുടങ്ങിയ രോഗങ്ങളെയും പ്രതിരോധിക്കുന്നു