ആനച്ചന്തത്തിന്റെ യൗവ്വനം…പാമ്പാടിക്കാരുടെ സ്വന്തം അപ്പു No ratings yet.

കേരളത്തിലെ ആനച്ചന്തത്തിന്റെ യൗവ്വനം; തലപ്പൊക്കമുള്ള നാടന്‍ ആനകളില്‍ മുമ്പന്‍. കോട്ടയത്തെ പാമ്പാടിക്കാരനാണെങ്കിലും പാലക്കാട്ടെയും തൃശൂരിലെയും ഉത്സവപറമ്പുകളില്‍ പ്രിയതാരം.ഒരു വാക്കുകൊണ്ട് ആനപ്രേമികളെ പരിചയപ്പെടുത്തേണ്ടതില്ല ഈ ആനയെ പാമ്പാടികാരുടെ അപ്പു തെക്കിലേക്കെത്തുമ്പോള്‍ ഗജരാജ പെരുമാള്‍ ഗജരാജകുലപതി പാമ്പാടി രാജന്‍
കേരളത്തിലുള്ള ഒട്ടുമിക്ക പ്രധാന ഉത്സവങ്ങളിലും പങ്കെടുത്തിട്ടുള്ള നാടന്‍ ആനകളിലെ പൊക്കക്കാരന്‍ ആണ് പാമ്പാടി രാജന്‍.ഉറച്ച ശരീരവും പ്രൗഡഗംഭീരമായ നടത്തവും തടിച്ച തുമ്പിക്കൈയും ചെറിയ വളവുള്ള നീണ്ട വാലും അഴകേകും കൊമ്പുകളും രാജന്റെ മാത്രം പ്രത്യേകതകളാണ് ഇവന് പൊതുവെ മദപ്പാടും കുറവാണ്

Please rate this

പ്രളയം രാഷ്ട്രീയമാകുമ്പോള്‍ സംസാരിക്കേണ്ട ഉത്തരവാദിത്തം ജനതയ്ക്കുണ്ട് No ratings yet.

കേരളത്തെ നടുക്കിയ മഹാപ്രളയം കടന്നു പോയി.ആ തകര്‍ച്ചയില്‍ നിന്ന് കരകയറാനുള്ള പ്രയത്‌നത്തിലാണ് ജനങ്ങള്‍.പ്രളയകാലത്തെ ഐക്യത്തില്‍ നിന്ന് അകന്ന് രാഷ്ട്രീയ പ്രത്യാരോപണങ്ങളിലേക്ക് കടന്നിരിക്കുകയാണ് കേരള രാഷ്ട്രീയം.ആഘാതങ്ങലും അപകടങ്ങളും രാഷ്ട്രീയകാര്യമാകുമ്പോള്‍ സംസാരിക്കേണ്ട ഉത്തരവാദിത്തം പ്രതികരിക്കുന്ന ജനതയ്ക്കുണ്ട്.

Please rate this

ആരാധകരുടെ ഉയരക്കേമന്‍…ഈ പോക്കിരി രാമന്‍…!!! No ratings yet.


ആനകളും ആനക്കാരനും ആനക്കമ്പവും കേരളത്തോളം വരില്ലൊരിടത്തും.മാമ്പിയുടെയും കാളിയുടെയും കഥയ്ക്ക് പിന്നാലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍.പതിവു പാപ്പാന്‍ സങ്കല്‍പ്പങ്ങളിലെ നായകന്‍ ആനക്കാരന്‍ മണിയും രാമചന്ദ്രന്റ ജീവിതത്തില് മാറ്റിവെയ്ക്കാനാകാത്ത ഏടാണ്.കേട്ടറിഞ്ഞ കഥകളില്ർ രാമന്‍ ഘനഗംഭീരനായി നില്‍ക്കുന്ന പൊക്കക്കാരന്‍.ഇവരും നമ്മുടെ തൃശൂര്കാരു തന്നെ.പേരാമംഗലത്തുള്ള തെച്ചിക്കോട്ട് കാവ് ക്ഷേത്രത്തിലെ 54 വയസുള്ള രാമചന്ദ്രന്‍ കേരളത്തിലെ ഏറ്റവും ഉയരമേറിയതും ഏഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ആനയുമാണ്

Please rate this

രാജ്യത്തിന് അഭിമാനമായി മാറിയ ആ ദേശീയ പതാകകള്‍ എവിടെ..??? No ratings yet.


വീണ്ടും ഒരു സ്വാതന്ത്ര്യദിനം കൂടി കഴിഞ്ഞു പോയി ചെങ്കോട്ടയില്‍ രാജ്യത്തിന് അഭിമാനമായി ത്രിവര്‍ണ്ണ പതാക പാറുമ്പോള്‍ ഓരോ ഇന്ത്യയ്ക്കാരനും അഭിമാനനിമിഷം.നമ്മുടെ ദേശീയ വികാരം പാറിപ്പറക്കുന്ന പതാകയില്‍ നിറഞ്ഞിരിക്കുമ്പോള്‍ അതിന് അത്രയേറെ ആദരവ് നല്‍കേണ്ടതുണ്ട്.അതുകൊണ്ട് തന്നെ ഒരു വിശിഷ്ടവ്യക്തിയ്ക്കു ലഭിക്കുന്ന അതെ പരിഗണനയാണ് നമ്മുടെ ദേശീയപതാകയ്ക്കും ലഭിക്കുന്നത്.
തോന്നിയ പോലെ ഉപയോഗിക്കാനും വലിച്ചെറിയാനുമുള്ളതല്ല പതാക.വിശിഷ്ടാവസരങ്ങളില് ഉയര്‍ത്തുന്ന പതാകകങ്ങള്‍ കേടുപാടുകള്‍ സംഭവിച്ച് ഉപയോഗശൂന്യമായാല്‍ എന്താകും ചെയ്യുന്നത് ??

Please rate this

ആ മഹാപ്രളയം…ചൈനയില്‍ നിന്ന്… No ratings yet.

ലോക ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തെ പറ്റി നിങ്ങള്‍ക്കറിയാമോ? ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ മഹാ പ്രളയത്തിന്‍റെ കഥ.നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ഒഴുക്കാണ്, അന്ന് യാങ്ങ്‌സി നദിയില്‍ കണ്ടത്. ചൈനയിലെ പല നദികളും വെള്ളത്തിന്‍റെ കൂടുതല്‍ കാരണം മാസങ്ങളോളം ഗതിമാറി ഒഴുകി.രണ്ട് ലക്ഷത്തോളം ചതുശ്രകിലോമീറ്ററാണ് അന്ന് വെള്ളത്തിനടിയിലായത്.അതായത് ഏകദേശം 5 കോടി ഏക്കര്‍.

Please rate this

പ്രണയം തീണ്ടി മരിച്ച പെണ്ണ്…!!! 5/5 (3)

ഒരിക്കലും നടക്കില്ലെന്ന് ഉറപ്പുള്ള സ്വപ്നത്തിനു വേണ്ടി ജീവിതം മാറ്റിവെച്ച ഒരു പെണ്ണ്.തിരുവനന്തപുരത്തിന്റെ ഹൃദയഭാഗമായ പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം ജീവിച്ചിരുന്ന ചെല്ലമ്മ.നര്‍ത്തകിയും മികച്ച ഗായികയുമായിരുന്നു ചെല്ലമ്മ.കാണാന്‍ അതിസുന്ദരിയായതിനാല്‍ സുന്ദരിച്ചെല്ലമ്മ എന്ന് അവര്‍ അറിയപ്പെട്ടു.പത്മനാഭസ്വാമിക്ഷേത്രത്തിന്റെ വടക്കേനടയില്‍ പെണ്‍കുട്ടികള്‍ക്ക്മാത്രമായുള്ള സ്‌കൂളിലെ സംഗീത-നൃത്ത അധ്യാപികയായിരുന്നു അവര്‍.ഈ കാലത്തിനിടയ്ക്ക് തന്റെ സ്‌കൂള്‍ ഗേറ്റനിന് മുന്നില്‍ വെച്ച് കാറില് പോകുന്ന ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവിനെ ചെല്ലമ്മ കാണാനിടയായി.ആദ്യ കാഴ്ചയില്‍ തോന്നിയ കൗതുകം പ്രണയമായി മാറാന്‍ അധികകാലമെടുത്തില്ല പത്മാനാഭസ്വാമി ക്ഷേത്രത്തില്‍വെച്ചും സ്‌കൂളിലെ പരിപാടികള്‍ ചീഫ് ഗസ്റ്റായി എത്തിയിരുന്നപ്പോഴും മഹാരാജാവിന്റെ സാന്നിധ്യത്തില്‍ ചെല്ലമ്മ ഒരുപാട് ആനന്ദിച്ചു.മഹാരാജാവ് എത്തുമെന്നറിയുമ്പോഴോക്കെ മുല്ലപ്പൂ ചൂടി നെറ്റിയില്‍ ചന്ദനം തൊട്ട് ആഭരണങ്ങളണിഞ്ഞ് സുന്ദരിയായി അണിഞ്ഞൊരുങ്ങി.
അദ്ദേഹത്തെ കാണുമ്പോഴൊക്കെ പരിസരം മറന്നവള്‍ നിന്നു.

തന്റെ 21-ാം വയസില്‍ ചെല്ലമ്മ സ്‌കൂളിലൊരു നാടകത്തില്‍ അഭിനയിക്കുമ്പോള്‍ സദസില്‍ ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മയായിരുന്നു വിശിഷ്ടാതിഥി.രാജാവിന്റെ കൈകൊണ്ട് ഒരു കസവ് നേരിയത് ചെല്ലമ്മയ്ക്ക് കിട്ടി.
ആ സമ്മാനം ചെല്ലമ്മയുടെ മനസില്‍ പുടവകൊട ആയി മാറി.മഹാരാജാവ് പുടവ നല്‍കി സ്വീകരിച്ചവളാണെന്ന അവള്‍ സ്വയം വിശ്വസിച്ചു.തമ്പുരാന് വേണ്ടി ജീവിച്ചു,പാടി,നൃത്തം ചെയ്തു.
അന്ധമായ പ്രണയം ചെല്ലമ്മയുടെ മനോനില തെറ്റിച്ചു.ജോലി പോയതും ജീവിതം തകരുന്നതും ബന്ധുക്കള്‍ ഉപേക്ഷിച്ചതും പ്രണയലോകത്തിരുന്ന അവര്‍ അറിഞ്ഞിരുന്നില്ല.മുഴുഭ്രാന്തായി മാറിയെങ്കിലും പതിവുമുടക്കാതെ പ്രഭാതങ്ങളില്‍ അണിഞ്ഞൊരുങ്ങി തമ്പുരാനെ കാത്ത് പത്മനാഭസ്വാമി ക്ഷേത്രത്തിനു ചുറ്റുമുള്ള ഇടവഴികളില്‍ നിന്നിരുന്നു.ഒടുവില്‍ പത്മനാഭന്റെ തെരുവില്‍ ഒരുദിവസം തണുത്തു വിറങ്ങലിച്ച് കിടന്നു സുന്ദരിചെല്ലമ്മയുടെ ശവശരീരം.നഗരസഭയുടെ വണ്ടിയില്‍ ആ ശരീരം തൈക്കാട് ശാന്തികവാടത്തില്‍ അനാഥമായി സംസ്‌കരിക്കപ്പെട്ടു.

Please rate this

ഇത് ലോവെയ്‌സ്റ്റിട്ട ഫ്രീക്കന്മാരല്ല….!!! No ratings yet.

കേരളത്തിലെവിടെ തിരിഞ്ഞാലും ഫ്രീക്കന്മാര്‍.ലോവെയ്‌സ്റ്റും,നീട്ടിവളര്‍ത്തിയിട്ട കളര്‍ ചെയ്ത മുടിയും വസ്ത്രങ്ങളും ഒക്കെയായി മലയാളക്കരയെ കീഴടക്കിയ യുവത്വത്തിന് നല്‍കിയിരിക്കുന്ന പേരാണ് ഫ്രീക്കന്മാര്‍.പക്ഷെ യഥാര്‍ത്ഥ ഫ്രീക്കന്മാരുടെ സ്വദേശം വിപ്ലവമണ്ണായ ക്യൂബയാണ്.സ്വതന്ത്രമായി ജീവിക്കാന്‍ എയ്ഡ്സ് രോഗത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ചവരായിരുന്നു ലോസ് ഫ്രീക്കീസ്. ഫിഡല്‍ കാസ്ട്രോയുടെ ഭരണകാലത്താണ് ഫ്രീക്കികളുടെ ഉദയം.ക്യൂബ വെള്ളക്കാരുടെ സമൂഹത്തോട് കനത്ത വിരോധം വെച്ച് പുലര്‍ത്തിയിരുന്ന കാലത്ത് കാസ്ട്രോ ഭരണ നയത്തിനെതിരായി ഫ്രീക്കികള്‍ യൂറോപ്യന്‍ വേഷം ധരിച്ചു, ഇംഗ്ലീഷ് സംഗീതത്തില്‍ ആഘോഷിച്ചു.സംഗീതമാണ് ലഹരിയും രാഷ്ട്രീയവുമെന്ന് ഫ്രീക്കിള്‍ ആവര്‍ത്തിച്ചു. ദേഹം മുഴുവന് ടാറ്റൂ,ലോഹക്കഷണങ്ങള്‍ ദേഹത്തും മുഖത്തും തുളച്ചിടുക.തുടങ്ങി ശരീരത്തില്‍ വൈരുദ്ധ്യങ്ങള്‍ മാത്രം.ഇതോടെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കണ്ണിലെ കരടായി ഫ്രീക്കികള്‍ മാറി.
മര്‍ദ്ധിച്ചും കൊന്നും സകല സ്വാതന്ത്ര്യവും എടുത്തു കളഞ്ഞും ഫ്രീക്കികളെ ഒതുക്കാന്‍ ഭരണകൂടം രംഗത്തെ അവരുടെ ലൈംഗീക ശേഷിനശിപ്പിക്കാന്‍ പോലും അധികൃതര്‍ തുനിഞ്ഞിറങ്ങി.

ഈ കാലത്താണ് എയ്ഡ്‌സ് എന്ന രോഗത്തിന്റെ ഭക്ഷണവും മരുന്നുകളും സൗജന്യമായി നല്‍കിയും പ്രത്യേക സാനിട്ടോറിയത്തില്‍ പ്രവേശിപ്പിച്ചും രോഗബാധിതരെ ശുശ്രൂഷിച്ചും രോഗബാധിതരായ തടവുകാര്‍ക്ക് ശിക്ഷയിളവ് നല്‍കിയും ക്യൂബന്‍ ഭരണകൂടം രോഗത്തെ നേരിട്ടു.ഈ ആനുകൂല്യങ്ങള്‍ തിരിച്ചറിഞ്ഞ ഫ്രീക്കികള്‍ സ്വാതന്ത്ര്യത്തിനും ജയില്‍ മോചനത്തിനും ഭക്ഷണത്തിനുമായി കൂട്ടമായി എയ്ഡ്സ് രോഗികള്‍ ആയി തുടങ്ങി. സുഹൃത്തുക്കളുടെ രക്തമെടുത്ത് സ്വയം കുത്തി വച്ചു. എന്നിട്ട് ഈ സാനിട്ടോറിയങ്ങളില്‍ പ്രവേശനം നേടി.പീഡനങ്ങളില്ലാത്ത ലോകത്ത് സംഗീതത്തില്‍ ലയിച്ച് ഇവര്‍ ജീവിച്ച് മരിച്ചു.ജീവിതകാലം മുഴുവന്‍ സ്വാതന്ത്ര്യമില്ലാതെ ജീവിക്കുന്നതിലും നല്ലത് ഒരു മണിക്കൂര്‍ എങ്കിലും സ്വാതന്ത്ര്യത്തില്‍ ജീവിച്ച് മരിക്കുന്നതാണെന്നായിരുന്നു ഫ്രീക്കികളുടെ പക്ഷം.

Please rate this

തഗ്ഗാഡോ…ഇന്ത്യയ്ക്കാരുടെ തഗ്ഗ്….!!!! 5/5 (1)

‘തഗ്ഗ് ലൈഫ്’ സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്ന പുത്തന്‍ വീഡിയോകളില്‍ ആവര്‍ത്തിക്കുന്ന വാക്കാണിത്..ബിക്ക് സൈക്ക്,റ്റുപാക് ഷാക്കൂര്‍,മക്കാഡോഷിസ് തുടങ്ങി നിരവധി പ്രശസ്തരുടെ അമേരിക്കന്‍ ബാന്‍ഡ്..1993 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ ഈ മ്യൂസിക്കല്‍ ബാന്‍ഡിന്റെ 1994ല്‍ പുറത്തിറങ്ങിയ ആദ്യ ആല്‍ബത്തിന്റെ പേരാണ് തഗ്ഗ്ലൈഫ്.പക്ഷെ ഹിപ്‌ഹോപ് സംഗീതത്തിലേക്കെത്തുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഉടലെടുത്ത വാക്കാണ് തഗ്ഗ്.

തഗ്ഗ് ലൈഫ് എന്ന വാക്കിന് ക്രിമിനല്‍ ജീവിതം എന്നൊര്‍ത്ഥമുണ്ട്.വ്യക്തമായി പറഞ്ഞാല്‍ ഇന്ത്യക്കാര്‍ ഇംഗ്ലീഷ് ഭാഷയ്ക്ക് നല്‍കിയ സംഭാവനയാണ് തഗ്ഗ്.20 ലക്ഷത്തോളം പേരെ കൊന്നുതള്ളിയ ലോകം കണ്ട ഏറ്റവൂം പ്രബലമായ കൊള്ളസംഘം.8 നൂറ്റാണ്ടത്തെ പഴക്കമാണ് ചരിത്രത്തില്‍ തഗ്ഗെന്ന ക്രിമിനല്‍ സംഘത്തിന് കല്‍പ്പിക്കുന്നത്.ഉത്തരേന്ത്യന്‍ വാക്കായ തഗ്ലാനയില്‍ നിന്നാണ് തഗ്ഗ് എന്ന വാക്കുണ്ടാകുന്നത്.1356ല്‍ സിയാവുദ്ദീന്‍ ബറാനി എന്ന ചിന്തകന്റെ താരിക്വ് ഇ-ഫിറോസ് എന്ന ഗ്രന്ഥത്തിലാണ് കൊള്ളസംഘമായ തഗ്ഗിനെ കുറിച്ച് ആദ്യം രേഖപ്പെടുത്തുന്നത്.മുസ്ലീം സഞ്ചാര ഗോത്രങ്ങളില്‍ നിന്നാണ് ഈ കൊള്ളസംഘത്തിന്റെ തുടക്കം കാലക്രമേണ ഹിന്ദുക്കളും ഒപ്പം ചേര്‍ന്നു അവര്‍ക്ക് പ്രത്യേക ആചാരങ്ങളും കുലദൈവങ്ങളും ഉണ്ടായി.

കുലദൈവത്തെ പ്രീതിപ്പെടുത്താന്‍ കൊള്ളയും അരുംകൊലകള്‍ തന്നെ വഴിയായി ഇവര്‍ തെരഞ്ഞെടുത്തു.ഒന്നിച്ച് കൊള്ളയ്ക്കിറങ്ങുന്ന പരിപാടി തഗ്സിനുണ്ടായിരുന്നില്ല.വിവിധ ഗ്രൂപ്പുകളായി സഞ്ചരിച്ചുകൊണ്ടെയിരിക്കും.ഓരോ സംഘങ്ങള്‍ക്കും നേതാക്കളും ഗുരുക്കന്മാരും ഉണ്ടാകും.പുതിയ തലമുറയെ പരിശീലിപ്പിച്ച് പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ തഗ്സ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.1822വരെ തഗ്‌സിനെ കുറിച്ച് പഠനം നടത്തിയ ബ്രട്ടീഷുകാരനായ വില്യം ഹെന്റി സ്ലീമാനിലൂടെയാണ് ഈ കൊള്ളസംഘത്തെ കുറിച്ച് കൂടുതല്‍ വ്യക്തമാകുന്നത്.സ്ലീമാന്റെ കണ്ടെത്തലുകളില്‍ തഗ്ഗ്സ് ഉത്തരേന്ത്യയിലെ പ്രത്യേകയിടങ്ങളില്‍ മാത്രം വിഹരിച്ചിരുന്നൊരു സംഘമല്ല മറിച്ച് ഇന്ത്യയിലൊട്ടാകെ പടര്‍ന്ന് പന്തലിച്ച കൊള്ളക്കാരുടെ സാമ്രാജ്യമായിരുന്നു

ആശയവിനിമയത്തിന് രാമോസി എന്നൊരു പ്രത്യേക ഭാഷയാണ് ഈ കൊള്ളക്കാര്‍ ഉപയോഗിച്ചിരുന്നത്.രാജ്യത്തുടനീളം വിവിധ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന സഞ്ചാരികളെ ലക്ഷ്യംവെച്ച് തന്നെയായിരുന്നു ഈ കൊള്ളക്കാരുടെ ലക്ഷ്യം.തീര്‍ത്ഥാടകരും സൈനികരും വ്യാപാരികളുമാണ് തഗ് ആക്രമണങ്ങളില്‍ കൂടുതല്‍ അകപ്പെട്ടിരുന്നത്.1833ല്‍ തഗ്സുകളെ പിടിക്കാനായി സ്ലീമാന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം മുന്നിട്ടിറങ്ങി.ഈ നടപടിയില്‍ ഏകദേശം 3000 തഗ് കൊള്ളക്കാര്‍ പിടിക്കപ്പെട്ടു.നിരവധി പേരെ വധിച്ചു.കൂട്ടത്തില്‍ ബാക്കിവരുന്നവരെ ഒരു പ്രദേശത്തേക്ക് മാറ്റി സ്ലീമാനാബാദ് എന്നാണാസ്ഥലം അറിയപ്പെടുന്നത്.പൂര്‍ണമായി തഗ്സിനെ നീക്കം ചെയ്തെന്ന് ബ്രട്ടീഷുകാര്‍ അവകാശപ്പെട്ടെങ്കിലും പിന്നീട് ഉദയം ചെയ്ത് ചൗഹാന്‍,പഞ്ചാബീ മാഫിയ തുടങ്ങിയ കൊള്ളസംഘങ്ങളുടെ വേരുകള്‍ തഗ്സില്‍ നിന്നാണെന്ന് വാദിക്കുന്നവരും കുറവല്ല.

Please rate this

ഫൂലന്‍ ദേവി; ചമ്പല്‍ കൊള്ളക്കാരുടെ തലൈവി…??? 5/5 (1)

രാജ്യത്തെ ഒരുകാലത്ത് ഏറെ വിറപ്പിച്ച സ്ത്രീയായിരുന്നു ചമ്പല്‍ക്കാട്ടിലെ കൊള്ളസംഘത്തിന്റെ തലവിയായിരുന്ന ഫൂലന്‍ ദേവി.മദ്ധ്യപ്രദേശിലെ ഗോര കാ പര്‍വ്വ എന്ന ഗ്രാമത്തില്‍ ദളിത് പിന്നോക്ക മല്ലാ വിഭാഗത്തിലായിരുന്നു ഫൂലന്‍ദേവിയുടെ ജനനം.11-ാം വയസില്‍ വിവാഹിതയായി.ഭര്‍ത്താവിന്റെ പീഡനങ്ങള്‍ തകര്‍ത്ത ജീവിതവുമായി സ്വന്തം ഗ്രാമത്തിലേക്കി ഒടുവില്‍ കൊച്ചുഫൂലന്‍ മടങ്ങിയെത്തി.പക്ഷെ ഭര്‍ത്താവിനെ വിട്ടുവീട്ടിലെത്തിയ പെണ്‍കുട്ടിയെ മോശക്കാരിയായി ഗ്രാമവാസികളും ബന്ധുക്കളും ചിത്രീകരിച്ചു.ആകെയുണ്ടായിരുന്ന പിതാവിന്റെ കുറച്ച് ഭൂമിയും അതിനോട് ചേര്‍ന്നുള്ള ഒരു മരത്തിന്റെയും അവകാശത്തിനായി മാതൃസഹോദരന്റെ മകന്‍ അതിക്രമങ്ങള്‍ തുടങ്ങിയതോടെ ഫൂലന്‍ദേവിയുടെയും കുടുംബത്തിന്റെയും സമാധാനം എന്നെന്നേയ്ക്കുമായി അവസാനിച്ചു.പിതാവിന്റെ സ്വത്തുക്കള്‍ കയ്യേറിയതിനെതിരെ പൊലീസ് സ്റ്റേഷനില്‍ ഫൂലന്‍ ഒരു പരാതി കൊടുത്തു.പകപോക്കാന്‍ അയാള്‍ കള്ളക്കേസില്‍ അവളെ ജയിലിലടച്ചു.ഒരുമാസം പൊലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ ഫൂലന്‍ മടങ്ങിയെത്തിയത് പൊലീസുകാരുടെ കൂട്ടബലാത്സംഗത്തിനിരയായി.ബന്ധുക്കളുടെ ഉപദ്രവം പിന്നെയും തുടര്‍ന്നു.പിന്നീട് ബാബു ഗുജാറെന്ന കൊള്ളത്തലവന് പണം നല്‍കി ഫൂലനെ ഗ്രാമത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി.കൊള്ളക്കാരുടെ പീഡനങ്ങള്‍ നാളുകളോളം തുടര്‍ന്നു ഒടുവില്‍ വിക്രംമല്ല എന്ന കൊള്ളക്കാരന്‍ ഗുജാറെ കൊന്ന് ഫൂലനെ രക്ഷിച്ചു.

ഗുജാറെ മരിച്ചതോടെ പുതിയ തലവനായ മല്ലയ്ക്ക് ഫൂലനോട് പ്രത്യേക അടുപ്പമുണ്ടായിരുന്നു.ഫൂലന്റെ ജീവിതം പിന്നെ കൊള്ളസംഘത്തിനൊപ്പമായി.മല്ല വിഭാഗത്തിലൊരാള്‍ സംഘത്തെ നയിക്കുന്നതിലുള്ള വിദ്വേഷത്താല്‍ സംഘാങ്ങള്‍ മല്ലയെ കൊന്ന് ഫൂലനെ വീണ്ടു മാനഭംഗത്തിനിരയാക്കി ഒടുവില്‍ മൃതപ്രായമെത്തിയ ശരീരം കാട്ടില്‍ ഉപേക്ഷിച്ചു.അവിടെനിന്ന് രക്ഷപ്പെട്ട ഫൂലന്റെ മനസില്‍ ആദ്യമായി പ്രതീകരാഗ്നി ആളിക്കത്തി.അയോധനകലയില്‍ പ്രാവീണ്യം നേടിയ കുറച്ചുപേരെ കൂടെക്കൂട്ടി ഫൂലന്‍ പുതിയൊരു സംഘമുണ്ടാക്കി.അക്കൂട്ടത്തില്‍ മല്ല വിഭാഗത്തില്‍പ്പെട്ട മാന്‍സിംഹ് മല്ലയുമുണ്ടായിരുന്നു..ഫൂലനും മാന്‍സിംഹും അടുത്തു വളരെ പെട്ടന്ന് അവരുടെ കൊള്ളസംഘം ശക്തിയാര്‍ജ്ജിച്ചു.തന്റെ ജീവിതം തകര്‍ത്ത സ്വന്തം ഗ്രാമത്തെ കൊള്ളയടിച്ച് എതിര്‍ത്തവരെ കൊന്നൊടുക്കി അവള്‍ തന്റെ പ്രതികാരം തീര്‍ത്തു.ഗ്രാമത്തില്‍ തന്നെ നശിപ്പിച്ചവരെ തേടി ഫൂലന്‍ ദേവിയുടെ സംഘം വേട്ടതുടര്‍ന്നു.ചമ്പാല്‍ നദിക്കപ്പുറത്തെ കാട്ടിനുള്ളിലാണ് ഈ കൊള്ളസംഘം ഒളിച്ചുകഴിഞ്ഞിരുന്നത്.1981ല്‍ ഉത്തര്‍പ്രദേശിലെ ബെഹ്മായി ജാതിയില്‍പ്പെട്ട 22 പേരെ ഒന്നിച്ച് ഫൂലന്‍ വെടിവെച്ചു കൊലപ്പെടുത്തിയതോടെ ജനരോക്ഷത്തിനൊപ്പം രാഷ്ട്രീയക്കാരും വിഷയത്തിലിടപെടാന്‍ തുടങ്ങി.ഉന്നത ജാതിക്കാരായ പണക്കാരെ കൊള്ളയടിച്ച് പാവങ്ങള്‍ക്ക് അത് വിതരണം ചെയ്യുക. സാധാരണക്കാര്‍ക്കിടയില്‍ ഫൂലന്‍ വേണ്ടപ്പെട്ടവളായി.

നിയമത്തെ കൂസാതെയുള്ള ഫൂലന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നേരിട്ട് ഇടപെട്ടു.
ഫൂലന് ഭരണകൂടം മാപ്പുകൊടുക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചു.അവള്‍ക്ക് തടവ്ശിക്ഷമാത്രവും കൂട്ടാളികള്‍ക്ക് 8 വര്‍ഷത്തെ തടവും.1983 ഫെബ്രുവരിയില്‍ വ്യവസ്ഥകള്‍ അംഗീകരിച്ച ഫൂലന്‍ കീഴടങ്ങാനെത്തുന്നത് കാണാന്‍ മധ്യപ്രദേശ് മുഖ്യന്‍ അര്‍ജ്ജുന്‍ സിംഗിനും അധികൃതര്‍ക്കൊപ്പവും പതിനായിരക്കണക്കിന് സാധാരണക്കാരും ഒത്തുകൂടി.സര്‍ക്കാരിന്റെ ഉറപ്പില്‍ അവള്‍ ഗാന്ധി ചിത്രത്തിനു മുന്നില്‍ ആയുധം വെച്ച് കീഴടങ്ങി.

ജീവപര്യന്തം ശിക്ഷ കഴിഞ്ഞിറങ്ങിയ ഫൂലന്‍ സമാജ്വാദി പാര്‍ട്ടിയില്‍ അംഗമായി.1996ല്‍ മിര്‍സാപൂരില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.തൊഴില്‍ ക്ഷേമസമിതി അംഗമായും പ്രവര്‍ത്തിച്ചു.എംപി ആയതോടെ മുഴുവന്‍ സമയവും ജനങ്ങളുടെ ക്ഷേമത്തിനായി ജീവിതം മാറ്റിവെച്ചു.ബാന്‍ിറ്റ് ക്വീന്‍ എന്ന ശേഖര്‍കപൂര്‍ ചിത്രം ഫൂലന് കൂടുതല്‍ ജനശ്രദ്ധ നേടികൊടുത്തു.എന്നാല്‍ 2001 ജൂലൈ 2ന് അശോകാറോഡിലെ ക്വാര്‍ട്ടേഴ്സില്‍ ഔദ്യോഗിക വസതിക്ക് സമീപം കാറിലെത്തിയ മൂന്നംഗസംഘം ഫൂലനെ വെടിവെച്ചു വീഴ്ത്തി.ഫൂലനെ കൊന്നകേസില്‍ ഷേര്‍സിംഗ് റാണ അകത്തായി.1981ല്‍ 22 ബെഹ്മായികളെ കൊന്നൊടുക്കിയ ഫൂലനോട് പ്രതികാരം ചെയ്തതാണെന്നായിരുന്നു പ്രതിയായ റാണയുടെ മൊഴി.
‘what others called a crime ,i called justice’ ഫൂലന്‍ ദേവിയ്ക്ക് അവരുടെ പ്രവൃത്തികളില്‍ വ്യക്തമായ ന്യായങ്ങളുണ്ടായിരുന്നു.അവര്‍ ചെയ്ത കൊലപാതകങ്ങളില്‍ പോലും

Please rate this

വൈരൂപ്യത്തിന് ലോകം വിലയിട്ടപ്പോള്‍….!!! 5/5 (1)

 

ശാരീരിക വൈകല്യത്തെ പരിണമമെന്ന വാക്കില്‍ ഒതുങ്ങിയപ്പോള്‍ 19-ാം നൂറ്റാണ്ടിലേറെ ശ്രദ്ധിക്കപ്പെട്ട മെക്‌സിക്കന്‍ യുവതി ജൂലിയ പാസ്ട്രാന.വൈരൂപ്യ റാണിയെന്ന ലേബലില്‍ പ്രദര്‍ശന വസ്തുവായി മാറിയ ജൂലിയ.ലോകത്തിന് മുന്നില്‍ ഭൂമിയില്‍ പിറന്നതില്‍ ഏറ്റവും വിരൂപിയെന്ന പേരോടെ ജീവിക്കേണ്ടി വന്ന ജൂലിയാനയുടെ ഓര്‍മകള്‍ക്ക് 158 വയസ്.മെക്ക്‌സിക്കോയിലെ സിനലൊവ സ്റ്റേറ്റിലെ സിയേറയില്‍ 1834ല്‍ ആണ് ജൂലിയയുടെ ജനനം.ശരീരമാസകലം മൂടിയ നിലയില്‍ കറുത്ത രോമങ്ങള്‍ ചെവികള്‍ക്കും മൂക്കിനും സാധാരണയെക്കാള്‍ വലിപ്പ കൂടുതല്‍ തടിച്ചുവീര്‍ത്ത മോണ.വൈദ്യ ശാസ്ത്രം ഹൈപ്പര്‍ ട്രിക്കോസിസ് ടെര്‍മിനാലിസ് അഥവ ജിന്‍ജിവല്‍ ഹൈപ്പര്‍ പ്ലാസിയ എന്ന് പേരിട്ടുവിളിച്ച രോഗം നല്‍കിയ സമ്മാനമാണ് ജൂലിയയ്ക്ക് വൈരൂപ്യം.കരടി,കുരങ്ങത്തി തുടങ്ങിയ വിളിപ്പേരുകളോടെ അവള്‍ വളര്‍ന്നു.അക്കാലത്തെ വൈദ്യശാസ്ത്ര ഗവേഷകര്‍ ഇവളെ മനുഷ്യ വര്‍ഗ്ഗത്തില്‍ കൂട്ടിയതുമില്ല.കുരങ്ങിന്റെ മകളെന്നും പരിണാമത്തിലൂടെ സഞ്ചരിക്കുന്ന വേറൊരു വര്‍ഗ്ഗെമെന്നും ജൂലിയാന വിശേഷിപ്പിക്കപ്പെട്ടു.
1854ല്‍ തന്റെ ഇരുപതാം വയസില്‍ ലോക പ്രദര്‍ശനങ്ങള്‍ നടത്തുന്ന അമേരിക്കക്കാരന്‍ തിയോഡര്‍ ലെന്റ് അവളെ അമ്മയില്‍ നിന്ന് വാങ്ങി.ലെന്റില്‍ നിന്ന് നൃത്തവും സംഗീതം പഠിച്ച ജൂലിയയെ രോമാവൃതയായ സ്ത്രീയെന്ന ലേബലില്‍ ലെന്റ് അമേരിക്കയിലും യൂറോപ്പിലുമാകെ പ്രദര്‍ശിപ്പിച്ചു. വേദികളില്‍ ജൂലിയയെ കാണാന്‍ ആയിരങ്ങള്‍ ആവേശത്തോടെ തടിച്ചു കൂടി.ഇതിനിടയില്‍ അവള്‍ 3 ഭാഷകര്‍ എഴുതാനും വായിക്കാനും പഠിച്ചു.കച്ചവട മൂല്യം മനസിലാക്കിയ ലെന്റ് ജൂലിയയെ വിവാഹം ചെയ്തു 1860ല്‍ ജൂലിയ ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കി അവളെ പോലെ വിരൂപിയായ കുഞ്ഞ് ജനിച്ച് 3 നാള്‍ മരിച്ചു.പിന്നാലെ രണ്ട് നാള്‍ക്കപ്പുറം ജൂലിയയും കണ്ണടച്ചു.മകന്റെയും ഭാര്യയുടെയും ശരീരങ്ങള്‍ സംസ്‌കരിക്കാതെ ലെന്റ് എംബാം ചെയ്ത് ചില്ലുപെട്ടിയിലാക്കി വിവിധ രാജ്യങ്ങളില്‍ പ്രദര്‍ശനം നടത്തി.ഈ യാത്രകള്‍ക്കിടെ ലെന്റ് മാരി ബാര്‍ടെല്‍ എന്ന യുവതിയെ കണ്ട്മുട്ടി ജൂലിയയുടെ അതേ വൈരൂപ്യങ്ങളള്‍ ആ പെണ്‍കുട്ടിക്കുമുണ്ടായിരുന്നു.ജൂലിയയുടെ ഇളയ സഹോദരി എന്ന വിശേഷണത്തോടെ മാരിയെ ലെന്റ് പ്രദര്‍ശിപ്പിച്ചു.1884ല്‍ ലെന്റ് മരിച്ചതോടെ ജൂലിയയുടെയും മകന്റെയും മൃതശരീരങ്ങള്‍ മാരി വിറ്റു.1921ല്‍ നോര്‍വെയിലെ ഫണ്‍ ഫെയറി മാനേജര്‍ ഹാക്കണ്‍ ലന്റ് ഈ ശരീരങ്ങള്‍ സ്വന്തമാക്കി 1970 വരെ പ്രദര്‍ശനം തുടര്‍ന്നു.1979ല്‍ ജൂലിയയുടെ ശരീരം മോഷ്ടിക്കപ്പെട്ടു.പിന്നീട് വീണ്ടെടുത്ത് ഓസ്ലോ ഫൊറന്‍സിക് ഇന്‍സറ്റിറ്റിയൂട്ടില്‍ സൂക്ഷിച്ചു.1990കള്‍ക്ക് ശേഷമാണ് ഇത് ജൂലിയയുടേതാണെന്ന വാര്‍ത്ത പ്രചരിക്കുന്നത്.മൃതദേഹം മാന്യമായി സംസ്‌കരിക്കണമെന്ന ആവശ്യം മെക്‌സിക്കന്‍ ജനങ്ങളില്‍ നിന്നുയര്‍ന്നു.2005ല്‍ അതിനുവേണ്ട പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.സിനോവ ഗവര്‍ണര്‍ മരിയോ ലോപ്പസിന്റെ ഇടപെടലോടെ ഓസ്ലോ സര്‍വ്വകലാശാലയില്‍ നിന്ന് ജൂലിയയുടെ മൃതദേഹം വിട്ടുകിട്ടി.നാട്ടിലേക്ക് കൊണ്ടു പോകുംമുന്‍പ് 2013 ഫെബ്രുവരി 7ന് മെക്‌സിക്കന്‍ അംബാസിഡര്‍ ഔദ്യോഗിക ചടങ്ങിലൂടെ മൃതദേഹം ഏറ്റുവാങ്ങി.ശേഷം ജന്മഗ്രാമത്തില്‍ 2013 ഫെബ്രുവരി 13ന് ജൂലിയയുടെ സംസ്‌കാരചടങ്ങുകള്‍ നടന്നു.

Please rate this