ഇനി 2020 മാര്‍ച്ച് 31 വരെയാണ് ബിഎസ് 4 വാഹനങ്ങളുട കാലാവധി ഏപ്രില്‍ 1 മുതല്‍ രാജ്യത്ത് വില്‍ക്കുന്ന വാഹനങ്ങളുടെ എഞ്ചിന് ബിഎസ് 6 നിലവാരത്തിലുള്ളതാകണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്.ഇതനുസരിച്ച് രാജ്യത്ത് പിന്നെ ബിഎസ് 4 വാഹനങ്ങളുടെ വില്‍പ്പനയും രജിസ്ട്രേഷനും വിലക്കുണ്ടാകും.
എവിടെയും ഓടും കിതപ്പില്ലാതെ…വില്ലീസ് ആള് പവര്‍ഫുള്ളാണ് ഇന്നും
ഒരുകാലത്ത് നാട്ടിമ്പുറങ്ങളില്‍ വലിയ അഹങ്കാരത്തോടെ ചീറിപ്പാഞ്ഞു നടന്ന വില്ലന്‍.ആളെത്ര വന്നാലും താങ്ങാന്‍ തയ്യാറായി എതേ കുടുക്കു വഴിയും ഹൈറേഞ്ചും കിതപ്പില്ലൊ ഓടുന്ന വില്ലീസ് ജീപ്പുകള്‍. പഴയ ഇന്ത്യന്‍ യുവത്വത്തിന്റെ തുടിപ്പ്
1947ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത വില്ലീസ് ജീപ്പ് ഇന്നും രാജസ്ഥാനിലടക്കം പലയിടത്തും സര്‍വ്വീസ് തുടരുന്നു എന്നത് അത്ഭുതകരമാണ്. വില്ലീസിന്റെ തുടക്കം 1941കളിലാണ്
രണ്ടാം ലോമഹായുദ്ധക്കാലത്ത ജര്‍മ്മന്‍ പടയെ നേരിടാന്‍ കരുത്തുറ്റ വാഹനം നിര്‍മ്മിച്ചാന്‍ അമേരിക്കയുെ നിര്‍ദ്ദേശം വാഹനനിര്‍മ്മാതാക്കള്‍ക്ക് ലഭിക്കുന്നു.ബാന്റത്തിന്റെ മോഡലിന് കമ്പനി ഓര്‍ഡര്‍ നല്‍ി ശക്തി കുറഞ്# വേഗതയും എഞ്ചിനും ആര്‍മിയ്ക്ക് പ്രശ്നങ്ങളായി
ഇത് ശരിക്കും പട്ടാളക്കാരുടെ സ്വന്തം ബുള്ളറ്റോ…?????
ഇടിമിന്നലോടെയുള്ള കൊടുങ്കാറ്റ് മഴയുടെ കാര്യമല്ല ഇത് മറ്റൊരു താരരാജാവിന്റെ കഥ.രണ്ട് വീലിലാണ് ഓട്ടമെങ്കിലും ഒരിക്കലും നമ്മള് ബൈക്കെന്ന് വിളിക്കാത്ത ഒരാള്‍.നിരത്തുക്കളിലൂടെ വലിയ ശബ്ദത്തോടെ തലയുയര്‍ത്തി പോകുന്ന റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ യുവാക്കള്‍ക്ക് നല്കുന്ന ആത്മവിശ്വാസം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്.പുതിയ പല ബൈക്കുകളും വന്നും പക്ഷെ ഈ റോയല്പകിട്ടിനിന്നും കുറവില്ല.ഒരുകാലത്ത് പട്ടാളക്കാരുടെ മാത്രം സ്വകാര്യ അഹങ്കാരമായിരുന്നു ഈ ബുള്ളറ്റ് .
റോയല്‍ ലുക്കില്‍ പെഗാസസ് എത്തി; പക്ഷെ കമ്പനി വഞ്ചിച്ചെന്ന് ഉടമ
റോയല്‍ ലുക്കില്‍ ലിമിറ്റഡ് എഡിഷന് പെഗാസിസ് എത്തി.കേരളത്തില്‍ വെറും 7 പേര്‍ക്ക് മാത്രം ലഭിച്ച പെഗാസിസ്.തിരുവനന്തപുരത്ത് ഈ ബൈക്ക് സ്വന്തമാക്കിയത് ഒരെ ഒരാള്‍..അയാള്‍ക്ക് അഭിമാനമുണ്ട് ഈ ലിമിറ്റഡ് എഡിഷന് സ്വന്തമാക്കിയതില്‍.പക്യഷെ റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് 500 വിവാദം പുകയുകയാണ്. ലിമിറ്റഡ് എഡിഷന് പെഗാസസ് മോഡല്‍ പുറത്തിറക്കി കമ്പനി തങ്ങളെ വഞ്ചിച്ചെന്ന് ഉടമകള്‍ ഒരേസ്വരത്തില്‍ പറയുന്നു. രണ്ടാംലോക മഹായുദ്ധത്തില്‍ റോയല്‍ എന്‍ഫീല്‍ഡും ബ്രിട്ടീഷ് സൈന്യവും തമ്മില്‍ പുലര്‍ത്തിയ ഐതിഹാസിക ബന്ധം ഓര്‍മ്മപ്പെടുത്തിയാണ് പെഗാസസ് 500 മോഡലിനെ റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ചത്.നമുക്ക് റോയല്‍ ചതിയെപ്പറ്റി കേള്‍ക്കാം
ഇന്ത്യന്‍ ട്രെയിനുകളിലെ ‘Fast and furious’
എത്രയാണ് ഇന്ത്യയിലെ ട്രെയിനുകളുടെ ഏറ്റവും കൂടിയ വേഗത. ഏതു ട്രെയിനാണ് നിലവില്‍ വേഗ രാജാവ്.ലോകത്തെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലകളിലൊന്നാണ് ഇന്ത്യയിലേത്. ഈ റെയില്‍വേ ശൃംഖലയില്‍ ദിവസേന 2.3 കോടി ആളുകളാണ് യാത്ര ചെയ്യുന്നത്.എങ്കിലും മണിക്കൂറില്‍ 200 കിലോമീറ്ററോ അതില്‍ കൂടുതലോ വേഗതയുള്ള ഹൈസ്പീഡ് റെയില്‍ ഗണത്തില്‍ ഒരു ലൈന്‍ പോലും ഇന്ത്യന്‍ റെയില്‍വേക്കില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
മണിക്കൂറില്‍ 160 കിലോമീറ്റര്‍ പരമാവധി വേഗതയില്‍ ഡല്‍ഹിക്കും ആഗ്രയ്ക്കുമിടയില്‍ സര്‍വ്വീസ് നടത്തുന്ന ഗാട്ടിമാന്‍ എക്സ്പ്രസ് ആണ് നിലവില്‍ ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിന്‍. 200 കിലോമീറ്റര്‍ ദുരം സഞ്ചരിക്കാന്‍ ഈ ട്രെയിന്‍ 105 മിനുട്ടുകളാണ് എടുക്കുന്നത്.മണിക്കൂറില്‍ 54 കിലോമീറ്റര്‍ ആണ് സാധാരണ ട്രെയിനുകളുടെ ശരാശരി വേഗത.
ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകളെ ചലിപ്പിക്കുന്ന റെയിൽ എഞ്ചിനാണ് WAP-5 .ഇപ്പോഴത്തെ വേഗതയേറിയ ട്രെയിൻ ആയ ഗതിമാൻ എക്സ്പ്രെസ്സിനെയും ,അതിനു മുൻപത്തെ വേഗ രാജാവായിരുന്ന ഭോപ്പാൽ ശതാബ്ദിയെയും ചലിപ്പിച്ചിരുന്നത് WAP-5 ആണ്.
6000 ഹോഴ്സ് പവർ ആണ് WAP-5 ഇന്റെ ശക്തി . സാധാരണഗതിയിൽ WAP-5 നു ആർജിക്കാവുന്ന പരമാവധി വേഗത മണിക്കൂറിൽ 160 കിലോമീറ്റർ ആണ് .പരിഷ്കരിച്ച WAP-5 പതിപ്പുകൾക്ക് മണിക്കൂറിൽ 220 കിലോമീറ്റർ വരെ വേഗത ആർജ്ജിക്കാൻ ആകും . നൂറ്റി നാല്പതിലധികം WAP-5 എഞ്ചിനുകൾ ഇപ്പോൾ ഇന്ത്യൻ റയിൽവേയിൽ സേവനം അനുഷ്ഠിക്കുന്നു .
WAG-9 ആണ് ഇന്ത്യയിലെ ഏറ്റവും ശക്തിയേറിയ ഗുഡ്സ് ട്രെയിൻ എഞ്ചിൻ .WAG-9 ഇന്റെ പരമാവധി വേഗത മണിക്കൂറിൽ 120 കിലോമീറ്റർ ആണ് .6200 ഹോഴ്സ് പവർ ആണ് WAG-9 ഇന്റെ കരുത്ത് .WAG-9 ഇന്റെ വിഭാഗത്തിൽപെട്ട ആയിരത്തിലധികം എഞ്ചിനുകൾ ഇന്ത്യൻ റയിൽവേയിൽ ഉണ്ട് . ഇന്ത്യയുടെ ചരക്കുനീക്കത്തിന്റെ നല്ലൊരു ശതമാ നവും വഹിക്കുന്നത്. ആറായിരം ടൺ ഭാരം സമതല റെയിൽ ട്രാക്കിലൂടെ നൂറുകിലോമീറ്റർ വേഗതയിൽ വലിക്കാനുള്ള കഴിവ് WAG-9 നുണ്ട്.
ട്രെയിന്‍ വേഗതയില്‍ വലിയ മാറ്റങ്ങള്‍ കൈവരിക്കാന്‍ ഇന്ത്യ ഒരുങ്ങിയിരിക്കുകയാണ് ജപ്പാന്റെ സഹായത്തോടെ ബുള്ളറ്റ് ട്രെയിന്‍ ഇന്ത്യയിലേക്കും വരാന്‍ പോകുകയാണ്.മണിക്കൂറില്‍ 320-350 കിലോമീറ്ററാണ് ബുള്ളറ്റ് ട്രെയിനിന്റെ വേഗത.
അറിയാതെ…വന്നു പോയ എന്‍ഫീല്‍ഡുകള്‍ !
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളാണ് റോയല്‍ എന്‍ഫീല്‍ഡ്. തുടങ്ങിയത് 1901 ല്‍. നൂറു വര്‍ഷത്തിലേറെയുള്ള പാരമ്പര്യം. അതേസമയം ഇന്ത്യന്‍ മണ്ണില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ വേരുകളോടാന് തുടങ്ങിയത് 1955 മുതല്‍. ഇക്കാലയളവില്‍ റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നും വിപണിയില്‍ എത്തിയത് എണ്ണമറ്റ അവതാരങ്ങൾ. ചിലത് ചരിത്രം രചിച്ചു. ചിലത് കാലഘട്ടത്തിന്റെ വെയിലേറ്റു വാടിപ്പോയി.റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നും അറിയപ്പെടാതെ പോയ അവതാരങ്ങളും അനവധി.
റോയല്‍ എന്‍ഫീല്‍ഡ് മോഫാ പല സിനിമകളിലും ഈ വാഹനം നമ്മള് കണ്ടിട്ടുണ്ടാകും റോയല്‍ എന്‍ഫീല്‍ഡ് മോഫ ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുള്ളതില്‍ വെച്ചു ഏറ്റവും ശേഷി കുറഞ്ഞ ബൈക്കാണ്.
ജര്‍മ്മന്‍ ബൈക്ക് നിര്‍മ്മാതാക്കളായ സുവെന്‍ഡാപിന്റെ KS175 മോഡലാണ് റോയല്‍ എന്‍ഫീല്‍ഡ് ഫ്യൂറി 175 ന് അടിസ്ഥാനം. 1984 -ല്‍ സുവെന്ഡാപ് പൂര്‍ണമായും തകര്‍ന്നടിഞ്ഞപ്പോള്‍ ഫ്യൂറി 175 -നുള്ള ഘടകങ്ങളെ റോയല്‍ എന്‍ഫീല്‍ഡിന് ഇറക്കുമതി ചെയ്യേണ്ടി വന്നു. അഞ്ചു സ്പീഡ് ഗിയര്‍ബോക്സ്, ബ്രെമ്പോ ഡിസ്ക് ബ്രേക്ക് പോലുള്ള ഫീച്ചറുകള്‍ റോയല്‍ എന്‍ഫീല്‍ഡ് ഫ്യൂറി 175 -ന്റെ പ്രത്യേകതകളില്‍ ഉള്‍പ്പെടും.
റോയല്‍ എന്‍ഫീല്‍ഡ് ലൈറ്റ്നിങ്ങിനെ ഇന്നു കാണുന്ന തണ്ടര്‍ബേര്‍ഡുകളുടെ മുന്‍ഗാമിയെന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല.
പക്ഷെ റോയല്‍ എന്‍ഫീല്‍ഡിനെ നിരാശപ്പെടുത്തിയ അവതാരങ്ങളില്‍ ഒന്നാണിത്. 2003 -ല്‍ ലൈറ്റ്നിങ്ങ് ഉത്പാദനം കമ്പനി നിര്‍ത്തി. ബൈക്ക് ഒരുങ്ങിയിരുന്നത് 535 സിസി നാലു സ്ട്രോക്ക് എഞ്ചിനില്‍ (26 bhp കരുത്തും 38 Nm torque ഉം പരമാവധി). നാലു സ്പീഡ് ഗിയര്‍ബോക്സില്‍ കുതിച്ച ലൈറ്റ്നിങ്ങിന് പരമാവധി വേഗത മണിക്കൂറില്‍ 125 കിലോമീറ്റര്‍.
റോയല്‍ എന്‍ഫീല്‍ഡ് എക്സ്പ്ലോറര്‍ 50, ജര്‍മ്മന്‍ ബൈക്ക് നിര്‍മ്മാതാക്കളായ സുവെന്ഡാപ്പുമായി സഹകരിച്ചു പിറന്ന രണ്ടാമത്തെ ബൈക്ക്.
എണ്‍പതുകളില്‍ പിറന്നു എണ്‍പതുകളില്‍ അസ്തമിച്ച റോയല്‍ എന്‍ഫീല്‍ഡിന്റെ മോഡലാണ് എക്സ്പ്ലോറര്‍ 50. ബൈക്കിന് കരുത്തു പകര്‍ന്നത് 50 സിസി എഞ്ചിന്. മൂന്നു സ്പീഡ് ഗിയര്‍ബോക്സും എക്സ്പ്ലോറര്‍ 50 -യ്ക്ക് ഉണ്ടായിരുന്നു.
ബൈക്കില്‍ ഉണ്ടായിരുന്നത് കൈകൊണ്ടു നിയന്ത്രിക്കേണ്ടിയിരുന്ന രണ്ടു സ്പീഡ് ഗിയര്‍ ഷിഫ്റ്റര്‍. ഒരുക്കം 65 സിസി ഒറ്റ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനില്‍. ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ സുവെന്ഡെപിന്റെ പിന്തുണ സില്‍വര്‍ പ്ലസിന്റെ നിര്‍മ്മാണത്തിലും റോയല്‍ എന്‍ഫീല്‍ഡിന് ലഭിച്ചു. വിപണിയില്‍ ശേഷമെത്തിയ രണ്ടാം തലമുറ സില്‍വര്‍ പ്ലസിന് മൂന്നു സ്പീഡ് ഗിയര്‍ബോക്സ് കിട്ടിയെന്നതും ശ്രദ്ധേയം.
ഇന്ത്യയില്‍ റോയല്‍ എന്‍ഫീല്‍ഡ് എക്കാലത്തുമായി കൊണ്ടുവന്നിട്ടുള്ള ഏക സ്കൂട്ടര്‍. പക്ഷെ റോയല്‍ എന്‍ഫീല്‍ഡിന്റെ സ്കൂട്ടര്‍ വിപണിയില്‍ എങ്ങുമെത്തിയില്ല; . 175 സിസി രണ്ടു സ്ട്രോക്ക് വില്ലിയേഴ്സ് എഞ്ചിനായിരുന്നു സ്കൂട്ടറില്‍. എഞ്ചിന് പരമാവധി സൃഷ്ടിച്ചത് 7 bhp കരുത്തും. ഫെന്റാബുലസിന് സെല്‍ഫ് സ്റ്റാര്ട്ടറുണ്ടായിരുന്നു എന്നതും മറ്റൊരത്ഭുതം
കെ.ടി.എം ഡ്യുക്ക്…ചങ്കിടിപ്പായതെങ്ങനെ ?
\ബജാജിന്റെ കൂട്ടു പിടിച്ച് ഇന്ത്യയിലെത്തിയ വാഹന നിർമ്മാതാക്കളാണ് കെടിഎം. 2011 ൽ ഇന്ത്യയിലെത്തിയ കെടിഎം ആദ്യ ബൈക്കായ ഡ്യുക്ക് പുറത്തിറക്കി. ഡ്യുക്ക് 200, 390, ആർസി 200, 390 തുടങ്ങിയ കിടിലൻ പെർഫോമൻസ് ബൈക്കുകളുമായി കെടിഎം ഇന്ത്യൻ യുവാക്കളുടെ ഇടയിലെ ഹരമാണ്, എന്നാൽ എത്ര പേർക്ക് അറിയാം കെടിഎം എന്ന ബൈക്കിന്റെ പൂർണ്ണനാമം.
ക്രോന്രിഫ് ആന്റ് ട്രങ്കെൻപോൾസ് മാറ്റിഹോഗന് (Kronreif Trunkenpolz Mattighofen) എന്നാണ് കെടിഎമ്മിന്റെ പൂർണ്ണനാമം. 1934 ജോഹൻ ഹാൻസ് ട്രങ്കെൻപോൾസ് എന്ന എഞ്ചിനിയേർ ഓസ്ട്രിയയിലെ മാറ്റിഗോഫൻ എന്ന സ്ഥലത്ത് സ്ഥാപിച്ച ഇരുമ്പ് പണി ശാലയാണ് കെടിഎം ആയി മാറിയത്. പിന്നീട് ഡികെവൈയുടെ മോട്ടോർസൈക്കിളിന്റേയും ഓപ്പലിന്റെ കാറുകളുടേയും വിതരണം കെടിഎം ഏറ്റെടുത്തു. തുടക്കത്തിൽ Kraftfahrzeug Trunkenpolz Mattighofen എന്നായിരുന്നു കമ്പനിയുടെ പേര്.
ഇന്ത്യന്‍ നിരത്തുകള്‍ അടക്കിഭരിച്ച ‘Car Legends’….!!!
ഇന്ത്യയുടെ നിരത്തുകളില്‍ ഒരുകാലത്ത് തിളങ്ങിയ കുറെ കാറുകള്‍ ഉണ്ട്.അവയൊക്കെ ഇനി കമ്പനികള്‍ നിര്‍ത്തലാക്കിയാലും നമ്മുടെ മനസ്സിലെ ആദ്യ കാറുകള്‍ അവയായിരിക്കും.ഇതുപോലെ ഇന്ത്യയില്‍ കാലങ്ങളോളം ജീവിതം ചെലവഴിച്ച ഒരുപിടി കാറുകളെ ഇവിടെ പരിചയപ്പെടാം.
ബീറ്റില്‍….ഒരു യുഗപ്പിറവിയുടെ കഥ….!!!
ലോകവിപണിയില്‍ നിന്ന് ഫോഗ്സ്വാഗനെ മാറ്റിനിര്‍ത്തിയൊരു കാര്ചരിത്രമുണ്ടാകില്ല.1937 മേയ് 8ന് തൊഴിലാളി സംഘടനായയ ജര്‍മന്‍ ലേബര്‍ ഫ്രെണ്ടിന്റെ നേതൃത്വത്തില്‍ ജര്‍മ്മനിയിലെ ഫോക്സ്ബര്ഗിലാണ് വോഗ്സ് വാഗണ്‍ കമ്പനി സ്ഥാപിക്കുന്നത്.ജര്‍മ്മന്‍ ഭാഷയില്‍ ഫോക്സ്-വാഗണ്‍ എന്ന വാക്കിനര്‍ത്ഥം ജനങ്ങളുടെ കാര്‍ എന്നാണ്.തൊഴിലാളി വര്‍ഗ്ഗത്തിന് വേണ്ടി ചെലവ് കുറഞ്ഞ കാര്‍ നിര്‍മ്മിക്കാന്‍ ജര്‍മ്മന്‍ ഏകാധിപതി സാക്ഷാല്‍ അഡോള്‍ഫ് ഹിറ്റലര്‍ പദ്ധതിയിടുന്നു
ഇതിനായി അദ്ദേഹം ഓസ്ട്രിയന്‍ എഞ്ചിനിയറായ ഫെര്‍ഡിനാന്റ് പോര്‍ഷെ സമീപിക്കുന്നു.സാധാരണക്കാരെ കാറില്‍ കയറ്റുക എന്ന ലക്ഷ്യത്തിലേക്ക് ഹിറ്റ്ലര്‍ക്കൊപ്പം ഫോക്സ് വാഗണ്‍.1939 ബര്‍ലിന്‍ മോട്ടോര്‍ഷോയിലാണ് ഫോക്സ് വാഗണ്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്.ഹിറ്റ്ലറിന്റെ തേരോട്ടമുള്ള മണ്ണില്‍ അദ്ദേഹത്തിന്റെമാനസപുത്രിയായി ഫോക്സ്വാഗണ് കുതിച്ചു.എന്നാല്‍ അപ്രതീക്ഷിതമായി ലോകത്തെ ഞെട്ടിച്ച രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു.തുടര്‍ന്ന് കാര്‍ ഉത്പാദനം ഫോക്സ് വാഗണ്‍ നിര്‍ത്തി.
യുദ്ധത്തെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ ഫോക്സ് വാഗണ്‍ ബ്രട്ടീഷ് ആര്‍മിയുടെ അധീനതയിലായി.ബ്രട്ടീഷ് സൈന്യം സൈനിക നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി ഫോക്സ് വാഗണ്‍ ഫാക്ടറി ഉപയോഗിച്ചു.
1946ല്‍ യുദ്ധത്തില്‍ നാമവശേഷമായ ജര്‍മ്മന്‍ വ്യാവസായിക മേഖലയെ തിരിച്ചുകൊണ്ടുവരാന്‍ നടപ്പിലാക്കിയ പദ്ധതിയിലൂടെ പിന്നെ കണ്ടത് ഫീനിക്സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേറ്റ ഫോക്സ് വാഗണെ.ആദ്യകാലത്ത് നാസിരോക്ഷം കമ്പനിയെ ആഗോളതലത്തില്‍ അകറ്റിനിര്‍ത്തിയെങ്കിലും പിന്നീട് സഖ്യരാഷ്ട്രങ്ങളുടെ പിന്തുണയോടെ വോഗ്സ്വാഗന്‍ കാലുറപ്പിച്ചു.ഫോക്സ് വാഗണ്‍ കാറുകള്‍ കേട്ട പഴികളില്‍ ഏറ്റവും ശ്രദ്ധേയം വൃത്താകൃതിയിലുള്ള കുഞ്ഞന്‍ കാറുകളെന്നതു തന്നെ.1959-ല്‍ ഡോയല്‍ ഡെയ്ന്‍ ബേണ്ബാക് എന്ന പരസ്യകമ്പനിയുടെ ഒരു പരസ്യമാണ് ഫോക്സ് വാഗന് പിന്നീട് ശക്തിപകര്‍ന്നത്.ഈ പരസ്യത്തിലൂടെ കുഞ്ഞന്‍ ബീറ്റില്‍ ലോകപ്രശസ്തനായി
നമിച്ചു യമഹ…
യമഹ മോട്ടോർ കമ്പനിയുടെ ഒരു മോട്ടോർ സൈക്കിളാണ് യമഹ ആർ.എക്സ്. 100. 98 സി.സി. ശക്തിയുള്ള ഇതിന്റെ ടൂ-സ്ട്രോക്ക് എഞ്ചിൻ എയർ കൂളിങ് രീതിയിലുള്ളതാണ്. 1985 – ൽ പുറത്തിറക്കിയ ഈ വാഹനം 1996 – ൽ പുതുക്കിയ മലീനീകരണമാനദണ്ഡങ്ങൾ മൂലം നിർത്തലാക്കി. ഏറെ മലിനീകരണം ഉണ്ടാക്കുന്ന ഇരുചക്രവാഹനമായിരുന്നു ഇത്. എസ്കോർട്സ് കമ്പനിയുമായി സഹകരിച്ചാണ് യമഹ ഈ മോഡൽ ബൈക്കുകൾ വിപണിയിൽ ഇറക്കിയത്.