handsome man…ശരിക്കും സുന്ദരന്‍ ; അതും 50-ാം വയസില്‍ No ratings yet.


50 കഴിഞ്ഞാല്‍ ശരീരത്തില്‍ പ്രായാധിക്യത്തിന്റെ അവശതകളും മാറ്റങ്ങളും സ്വാഭാവികമാണ്.പക്ഷെ സിംഗപ്പൂരിലുള്ള ഈ ഫാഷന്‍ ഫോട്ടോഗ്രാഫറെ കണ്ടാല്‍ നിങ്ങള്‍ അന്തംവിടും.20കാരന്‍ ചെറുപ്പക്കാരനെ പോലെ പുഞ്ചിരിച്ചു നില്‍ക്കും ചുവാന്‍ഡോ ടാന്‍

Please rate this

സാനിറ്ററി പാഡുകള്‍ സത്യത്തില്‍ പുരുഷന്മാരുടേതോ…???? No ratings yet.


ആര്‍ത്തവത്തിന് സമീപകാലത്തുണ്ടായ വിപ്ലാവാത്മകമായ മാറ്റം പക്ഷെ ഇപ്പോഴും സാനിറ്ററി പാഡുകള്‍ക്ക് ഇപ്പോഴും ലഭിച്ചിട്ടില്ല.സത്യത്തില്‍ സാനിറ്റഡി നാപ്കിനുകളുടെ ചരിത്രം പരിശോധിച്ചാല്‍ അതാരംഭിക്കുക പുരുഷന്മാരില്‍നിന്നാണ്.ആ കഥയാണ് ആനക്കാര്യം പങ്കുവെയ്ക്കുന്നത്

Please rate this

ഈ വിസര്‍ജ്യം ശരിക്കും വിലയേറിയതോ…??? No ratings yet.


വജ്ര കല്ലുകള്‍ക്കും മുത്തിനും പവിഴത്തിനുമെല്ലാം വിലയേറെയാണ് പക്ഷെ വിസര്‍ജ്യത്തിനോ.വെറുതെ കളയേണ്ട ഈ വിസർജ്യത്തിന് വിലയേറെ.ഒന്നും രണ്ടുമല്ല ലക്ഷങ്ങള്‍ വിലയുണ്ട്.പക്ഷെ അത് കിട്ടാനൊട്ട് എളുപ്പമല്ല.കടലിനുള്ളിലെ ഭീമനായ തിമിഗംലങ്ങളാണ് വിസര്‍ജ്യത്തില്‍ വിലതിളക്കമുള്ളൊരു സാധനം ഒളിപ്പിച്ചിരിക്കുന്നത്

Please rate this

ചെന്നായ വളര്‍ത്തിയ “ചെകുത്താന്‍” കുട്ടികള്‍… No ratings yet.

റുഡ്യാര്‍ഡ്‌ കിപ്ലിഗിന്റെ ജങ്കില്‍ ബുക്ക് എന്ന ആശയം ഇന്ത്യന്‍ മണ്ണിലെ വന്യരായ കുട്ടികളുടെ കഥകളില്‍ നിന്നാണ് ഉരുത്തിരിഞ്ഞത്.മൗഗ്ലിയെപോലെ അനേകം കുട്ടികള്‍ ലോകത്ത് ജീവിചിരുന്നത്രേ.പ്രത്യേകിച്ച് ഇന്ത്യയില്‍.മനുഷ്യരില്‍ നിന്ന് വേര്‍പെട്ട്,മനുഷ്യ വാസനകള്‍ ഇല്ലാതെയും മൃഗങ്ങളാല്‍ വളര്‍ത്തപ്പെടുന്നതുമായ കുട്ടികളെ (FERAL CHILDREN) അഥവാ വന്യമായ കുട്ടികള്‍ എന്നാണ് പറയാറ്.ലോകമറിഞ്ഞ ഏറ്റവും പ്രസിദ്ധമായ ഒരു ഇന്ത്യന്‍ ഫെരല്‍ സംഭവം.

Please rate this

പ്രായം 60;ആരും അപ്പൂപ്പാന്ന് വിളിക്കില്ല ഈ ഫ്രീക്കനെ 5/5 (2)


59 വയസില്‍ റാംപില്‍ കേറിനിന്നാല്‍; മൂക്കത്ത് വിരല് വെയ്ക്കണ്ട.ഡല്‍ഹിയില്‍ നിന്നുള്ള ഈ സൂപ്പര്‍ മോഡല്‍ പ്രായം കാറ്റില്‍പ്പറത്തും.
59കാരന്‍ ദിനേഷ് മോഹനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.ഹിന്ദി സീരിയലും മറ്റ് നിരവധി പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ദിനേഷ് മോഹന്റെ ശരീര സൗന്ദര്യം പ്രായമായ പലരിലും പുതിയ പ്രതീക്ഷകള്‍ പകരുന്നതാണ്

Please rate this

ഒരു സെന്‍സുമില്ല…. ഇത് നിങ്ങളെ പറ്റിക്കും പാര്‍ക്ക്…!!! No ratings yet.


ഇതെന്ത് പാര്‍ക്കെന്ന് ആലോചിച്ച് തലപുകയ്ക്കണം.കാരണം നിവര്‍ന്നു നില്‍ക്കാത്ത കെട്ടിടങ്ങള്‍.കണ്ണിനെ പറ്റിക്കുന്ന പിഗ്മി കസേര,ഓറഞ്ച് ജ്യൂസ് നല്‍കുന്ന ഓറഞ്ച് മരം,ഇത് മെക്‌സിക്കോ കാന്‍കുനിലെ Xenses പാര്‍ക്ക്,ഒപ്ടിക്കല്‍ ഇല്യൂഷന്‍ ആണ് ഇവിടെയെത്തിയാല്‍ കാഴ്ചയെ കണ്‍ഫ്യൂഷനിലാക്കും

Please rate this

രുചികൂടും……പക്ഷെ; വിലയേറും!!! No ratings yet.

ലോകത്തിലേറ്റവും വിലയേറിയ ഭക്ഷ്യവിഭവങ്ങളുടെ ലിസ്റ്റില്‍ നമ്മുടെ കുങ്കുമപ്പൂവായിരുന്നു ഒന്നാമനെന്ന വിശ്വാസം മാറ്റിവെച്ച് ഈ ലിസ്റ്റ്പരിശോധിക്കാം ലോകത്തിലെ വിലപ്പിടിപ്പുള്ള മറ്റ് ചില ഭക്ഷ്യ വസ്തുക്കളിലേക്ക്

White Pearl Albino Caviar:-കടലിനടയിലെ താരം കാവിയര്‍ തന്നെ. 9100 ഡോളറിലേറെ വില നല്‍കേണ്ടി വരുന്ന കാവിയര്‍ ഒരു മീന്‍ മുട്ടയാണ്.സ്വര്‍ണ്ണം പൊതിഞ്ഞ ടിന്നുകളില്‍ ലഭിക്കുന്ന കാവിയര്‍ കാസ്പിയന്‍ കടലില്‍ ജീവിക്കുന്ന സ്റ്റര്‍ജന്‍ എന്ന വമ്പന്‍ മത്സ്യത്തിന്റെ മുട്ടയാണ്.

Please rate this

ദുരൂഹത നിറച്ച് Black Rose….!!! 5/5 (1)


മന്ത്രവാദത്തിന്റെയും ദൗര്‍ഭാഗ്യത്തിന്റെയും കണ്ണിയായി പറയപ്പെടുന്ന കറുത്ത റോസാപ്പൂക്കള്‍.ലോകത്ത് ഒരെ ഒരു രാജ്യത്ത് മാത്രം വിരിയുന്നതാണ് ബ്ലാക് റോസ്.ആ രാജ്യത്തെ ഒരെയൊരു ഗ്രാമത്തില്‍ വിരളമായി മാത്രം കാണുന്ന റോസ്.തുര്‍ക്കിയില്‍ യൂഫ്രട്ടീസ് നദിക്ക് സമീപമുള്ള ഉള്‍നാടന്‍ ഗ്രാമമായ ഗല്‍ഫേതിയാണ് ബ്ലാക് റോസിന്റെ സ്വദേശം.വേനല്‍ക്കാലത്ത് പുഷ്പിക്കുന്ന ഇവയ്ക്ക് ഇരുണ്ട കറുപ്പ് നിറമാണ്.മൊട്ടായിരിക്കുമ്പോള്‍ കടും ചുവപ്പ് നിറം വിരിയുന്നതോടെ കറുപ്പായി മാറുന്നു.നദിക്കരയിലെ പ്രദേശത്തെ മണ്ണിന്റെ പ്രത്യേകത ഒപ്പം നദിയുടെ അടിത്തട്ട് ഒഴുക്കിയെത്തിക്കുന്ന മണ്ണും പൂക്കളെ കറുപ്പ് നിറത്തിലാക്കുന്നു.ഗല്‍ഫേത്തി വിട്ടൊരിടത്തും ഈ റോസ വളരില്ല.അതിനാല്‍ ഈ പൂക്കള്‍ തുര്‍ക്കിഷ് ഗല്‍ഫേത്തി റോസ് എന്നും അറിയപ്പെടുന്നു

Please rate this

“ദി ഗ്രേറ്റ് ഡിസ്‌കവറി” ജീവിതം…!!! 5/5 (1)

മാന്‍ വേഴ്സസ് വെല്‍ഡ്.പേരു പോലെ തന്നെ വന്യജീവിതത്തിന്റെ സങ്കീര്‍ണതകളിലൂടെയുള്ള ഒരു ഒറ്റയാള്‍ പോരാളിയുടെ സാഹസിക യാത്ര.അവതാരകനായ ലോകപ്രശസ്ത ബ്രട്ടീഷ് സാഹസികനായ എഡ്വാര്‍ഡ് മൈക്കിള്‍ ഗ്രില്‍സിന്റെ ജീവിതം.1974 ജൂണ്‍ 7ന് നോര്‍ത്ത് അയര്‍ലണ്ടില്‍ ജനനം.രാഷ്ട്രീയ വേരുകളുള്ള കുടുംബം അച്ഛനും അമ്മയും സഹോദരിക്കുമൊപ്പം ആഘോഷിക്കപ്പെട്ട കുട്ടിക്കാലം.
അസാധ്യമായതൊന്നുമില്ലെന്ന് ജീവിതത്തിലൂടെ തെളിയിക്കുന്നതിനായി മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ നടക്കാന്‍ ബെയര്‍ ആഗ്രഹിച്ചു.
1996ല്‍ ഉയരത്തെ സ്നേഹിച്ച അയാള്‍ ഒരു പരിശീലന പറക്കലിനിടെ 16000 അടി ഉയരത്തില്‍ നിന്ന് താഴേക്ക് ചാടി.ധരിച്ചിരുന്ന പാരച്യൂട്ട് തകര്‍ന്ന് താഴെ വീണ ബെയറിന്റെ വാരിയെല്ലുകളടക്കം ഒടിഞ്ഞ് നുറുങ്ങി.ആ സാഹസിക ജീവിതം അവിടെ അവസാനിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.പക്ഷെ കൃത്യം ഒന്നര വര്‍ഷത്തിനു ശേഷം ആ കിടപ്പില്‍ നിന്നും ബെയര്‍ കുതിച്ചു.എവറസ്ററ് കീഴടക്കിയ പ്രായം കുറഞ്ഞ വ്യക്തിയെന്ന് ചരിത്രം എഴുതി.ജോലിയില്‍ നിന്ന് അവധിയെടുത്ത് സാഹസിക പ്രയാണങ്ങള്‍ നടത്തിയ ബെയര്‍ ലോകതലത്തില്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി 7600മീറ്റര്‍ ഉയരത്തില്‍ ബലൂണില് ഡിന്നര്‍ പാര്‍ട്ടി നടത്തിയും ഉയരങ്ങളില്‍ നിന്ന് ചാടിയും അന്റാര്‍ട്ടിക്കന്‍ മലനിരകള്‍ കയറിയും റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി.തങ്ങള്‍ക്ക് വേണ്ടി സാഹസികത നിറഞ്ഞൊരു പ്രോഗ്രാം ചെയ്യാന്‍ ബെയറിനെ ഡിസ്‌കവറി ക്ഷണിച്ചു.ഒരു എപ്പിസോഡിന് ഏകദേശം 20 ലക്ഷം രൂപയാണ് ബെയറിന് ലഭിച്ചിരുന്നത്.മാന്‍ വേഴ്സസ് വൈല്‍ഡ് ഇന്ത്യയടക്കം രാജ്യങ്ങളില്‍ ഭാഷയുടെഅതിര്‍വരമ്പുകള്‍ ഭേതിച്ച് മുന്നേറി.

Please rate this

ഐ പാഡ് അടിച്ചു മാറ്റിയോ…??? No ratings yet.


ബുര്‍ജ് ഖലീഫയടക്കം ആകാശഗോപുരങ്ങളുടെ പട്ടികയിലേക്ക് ദി പാഡ്(ഐ പാഡ് ടവര്‍).ഡോക്കില്‍ വെച്ചിരിക്കുന്ന ഐ പാഡിന്റെ മാതൃകയിലാണ് കെട്ടിടം.ചാര്‍ജ്ജിങിന്റെ അനുഭൂതി ലഭിക്കാന്‍ 26 നിലകളുള്ള കെട്ടിടം 6.5 ഡിഗ്രി ചരിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.സെന്‍ട്രല്‍ ദുബായിലെ ബിസിനസ് ബേയിലാണ് ഐ പാഡ് ടവര്‍.ആപ്പിള്‍ പ്രൊഡക്ടുകളോട് തോന്നിയ പ്രിയമാണ് ദി പാഡിന്റെ നിര്‍മ്മാണത്തിന് പിന്നില്‍.ബയോമെട്രിക് ലോക്ക്,ഹെല്‍ത്ത് ട്രാക്കര്‍ ടെക്നോളജിയിലൊരുക്കിയ കണ്ണാടി തുടങ്ങി നിരവധി കൗതുകങ്ങള്‍.ഐ ജിം,ഐ സ്പാ,ഐ ഓക്സിജന്‍ ഡെക്ക്,ഐ സ്വിമ്മിംഗ് ഡെക്ക് എന്നിങ്ങനെ ഐ ചേര്‍ത്താണ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.ഹോങ്കോംഗ് ആസ്ഥാനമായുള്ള ആര്‍ക്കിടെക്ട് കമ്പനിയായ ജെയിംസ് ലോ സൈബര്‍ടെക്ചറിന്റേതാണ് രൂപകല്‍പ്പന.ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് കാലതാമസം നേരിട്ടെങ്കിലും 2013 ഈ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

Please rate this