“ദി ഗ്രേറ്റ് ഡിസ്‌കവറി” ജീവിതം…!!! 5/5 (1)

മാന്‍ വേഴ്സസ് വെല്‍ഡ്.പേരു പോലെ തന്നെ വന്യജീവിതത്തിന്റെ സങ്കീര്‍ണതകളിലൂടെയുള്ള ഒരു ഒറ്റയാള്‍ പോരാളിയുടെ സാഹസിക യാത്ര.അവതാരകനായ ലോകപ്രശസ്ത ബ്രട്ടീഷ് സാഹസികനായ എഡ്വാര്‍ഡ് മൈക്കിള്‍ ഗ്രില്‍സിന്റെ ജീവിതം.1974 ജൂണ്‍ 7ന് നോര്‍ത്ത് അയര്‍ലണ്ടില്‍ ജനനം.രാഷ്ട്രീയ വേരുകളുള്ള കുടുംബം അച്ഛനും അമ്മയും സഹോദരിക്കുമൊപ്പം ആഘോഷിക്കപ്പെട്ട കുട്ടിക്കാലം.
അസാധ്യമായതൊന്നുമില്ലെന്ന് ജീവിതത്തിലൂടെ തെളിയിക്കുന്നതിനായി മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ നടക്കാന്‍ ബെയര്‍ ആഗ്രഹിച്ചു.
1996ല്‍ ഉയരത്തെ സ്നേഹിച്ച അയാള്‍ ഒരു പരിശീലന പറക്കലിനിടെ 16000 അടി ഉയരത്തില്‍ നിന്ന് താഴേക്ക് ചാടി.ധരിച്ചിരുന്ന പാരച്യൂട്ട് തകര്‍ന്ന് താഴെ വീണ ബെയറിന്റെ വാരിയെല്ലുകളടക്കം ഒടിഞ്ഞ് നുറുങ്ങി.ആ സാഹസിക ജീവിതം അവിടെ അവസാനിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.പക്ഷെ കൃത്യം ഒന്നര വര്‍ഷത്തിനു ശേഷം ആ കിടപ്പില്‍ നിന്നും ബെയര്‍ കുതിച്ചു.എവറസ്ററ് കീഴടക്കിയ പ്രായം കുറഞ്ഞ വ്യക്തിയെന്ന് ചരിത്രം എഴുതി.ജോലിയില്‍ നിന്ന് അവധിയെടുത്ത് സാഹസിക പ്രയാണങ്ങള്‍ നടത്തിയ ബെയര്‍ ലോകതലത്തില്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി 7600മീറ്റര്‍ ഉയരത്തില്‍ ബലൂണില് ഡിന്നര്‍ പാര്‍ട്ടി നടത്തിയും ഉയരങ്ങളില്‍ നിന്ന് ചാടിയും അന്റാര്‍ട്ടിക്കന്‍ മലനിരകള്‍ കയറിയും റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി.തങ്ങള്‍ക്ക് വേണ്ടി സാഹസികത നിറഞ്ഞൊരു പ്രോഗ്രാം ചെയ്യാന്‍ ബെയറിനെ ഡിസ്‌കവറി ക്ഷണിച്ചു.ഒരു എപ്പിസോഡിന് ഏകദേശം 20 ലക്ഷം രൂപയാണ് ബെയറിന് ലഭിച്ചിരുന്നത്.മാന്‍ വേഴ്സസ് വൈല്‍ഡ് ഇന്ത്യയടക്കം രാജ്യങ്ങളില്‍ ഭാഷയുടെഅതിര്‍വരമ്പുകള്‍ ഭേതിച്ച് മുന്നേറി.

Please rate this

ഐ പാഡ് അടിച്ചു മാറ്റിയോ…??? No ratings yet.


ബുര്‍ജ് ഖലീഫയടക്കം ആകാശഗോപുരങ്ങളുടെ പട്ടികയിലേക്ക് ദി പാഡ്(ഐ പാഡ് ടവര്‍).ഡോക്കില്‍ വെച്ചിരിക്കുന്ന ഐ പാഡിന്റെ മാതൃകയിലാണ് കെട്ടിടം.ചാര്‍ജ്ജിങിന്റെ അനുഭൂതി ലഭിക്കാന്‍ 26 നിലകളുള്ള കെട്ടിടം 6.5 ഡിഗ്രി ചരിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.സെന്‍ട്രല്‍ ദുബായിലെ ബിസിനസ് ബേയിലാണ് ഐ പാഡ് ടവര്‍.ആപ്പിള്‍ പ്രൊഡക്ടുകളോട് തോന്നിയ പ്രിയമാണ് ദി പാഡിന്റെ നിര്‍മ്മാണത്തിന് പിന്നില്‍.ബയോമെട്രിക് ലോക്ക്,ഹെല്‍ത്ത് ട്രാക്കര്‍ ടെക്നോളജിയിലൊരുക്കിയ കണ്ണാടി തുടങ്ങി നിരവധി കൗതുകങ്ങള്‍.ഐ ജിം,ഐ സ്പാ,ഐ ഓക്സിജന്‍ ഡെക്ക്,ഐ സ്വിമ്മിംഗ് ഡെക്ക് എന്നിങ്ങനെ ഐ ചേര്‍ത്താണ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.ഹോങ്കോംഗ് ആസ്ഥാനമായുള്ള ആര്‍ക്കിടെക്ട് കമ്പനിയായ ജെയിംസ് ലോ സൈബര്‍ടെക്ചറിന്റേതാണ് രൂപകല്‍പ്പന.ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് കാലതാമസം നേരിട്ടെങ്കിലും 2013 ഈ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

Please rate this

കൊക്കില്‍ ഷൂ… No ratings yet.

ജുറാസിക് കാലഘട്ടത്തിലെ ദിനോസറുകളുടെ പഴഞ്ചന്‍ ലുക്കില്‍ ലോകത്ത് ജീവിക്കുന്ന ഒരു പക്ഷിയുണ്ട്.ആഫ്രിക്കന്‍ വന്‍കരയില്‍ കാണപ്പെടുന്ന ഷൂബില്ല് കൊക്കുകള്‍.ഇവയുടെ ചുണ്ടുകള്‍ക്ക് ഷൂവിന്റെ ആകൃതിയാണ്.
പൂര്‍ണ വളര്‍ച്ചയെത്തിയ ഷൂബില്ലിന് ഏകദേശം നാലര അടിയോളം നീളവും ഏഴ് കിലോയോളം ഭാരവുമുണ്ടാകും.കോംഗോ,എത്യോപ്യ,സുഡാന്‍ തുടങ്ങിയ പ്രദേശങ്ങളിലെ ചതുപ്പുകളില്‍ ഇവയെ ധാരാളമായി കണ്ടുവരുന്നു.മറ്റുള്ള പക്ഷികളെ പോലെ കൂട്ടംകൂടി നടക്കാന്‍ ഷൂബില്ലിന് താല്‍പര്യമില്ല.ഇവ ഒറ്റയ്ക്ക് പറന്നുനടക്കാനാണ് ഇഷ്ടപ്പെടുന്നത്.പെലിക്കണുകളുടെ കുടുംബക്കാരാണ് ഷൂബില്ലുകള്‍.ഉറച്ച കൊക്കിനു പുറമെ വലിയ കാല്‍പാദങ്ങളും പ്രത്യേകതയാണ്.മത്സ്യം,തവള,പാമ്പ്,ചെറുമുതലകള്‍ ഇതൊക്കെയാണ് ഇവയുടെ പ്രിയവിഭവങ്ങള്‍.50 വര്‍ഷം വരെയാണ് ഷൂബില്ലിന്റെ ആയുസ്.കാട്ടുത്തീ,വരള്‍ച്ച,വനനശീകരണം മനുഷ്യന്റെ വട്ടേയാടല്‍ തുടങ്ങിയ ഭീഷണികള്‍ കാരണം ലോകത്ത് ഇന്ന് അവശേഷിക്കുന്നത് വെറും 8000 എണ്ണംമാത്രമാണ്.

Please rate this

ഇന്ത്യയുടെ ആഡംബര ഭീമന്‍…!!! 5/5 (1)

ലോകത്തിലേറ്റവും ആഡംബരം നിറഞ്ഞ വീട് അത് ഇന്ത്യയിലേതാണ്.ഇന്ത്യയിലെ ഏറ്റവും സമ്പന്നനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനിയുടെ സ്വകാര്യ വസതിയായ ആന്റിലിയയാണ് ലോകതലത്തില്‍ ശ്രദ്ധേയമാകുന്നത്.ലോകത്തിലേറ്റവും ആഡംബരം നിറഞ്ഞ വസതിയായ ആന്റിലിയ 2014ലെ ഫോര്‍ബ്‌സ് മാഗസിന്‍ പട്ടിക പ്രകാരം ഒന്നാമതായിരുന്നു.നിലവില്‍ രണ്ടാമതാണ്.സൗത്ത് മുംബൈയിലാണ് സ്ഥിതിചെയ്യുന്നത്.400,000 ചതുരശ്രയടിയില്‍ 27 നിലകളിലായി നിര്‍മ്മിച്ചിരിക്കുന്ന വസതി 4 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ 2010ലാണ് പണിപൂര്‍ത്തിയാക്കിയത്.1500 കോടി ചെലവിട്ട് നിര്‍മ്മിച്ച ആന്റിലിയയ്ക്ക് ഇന്ന് 1 ബില്യണ്‍ യുഎസ്‌ഡോളര്‍ വിലയുണ്ട്.അമേരിക്കയിലെ പ്രശസ്ത ആര്‍ക്കിടെക്റ്റ് കമ്പനിയായ പെര്‍ക്കിന്‍സ് ആന്റ് വില്‍സിന്റേതാണ് രൂപകല്‍പ്പന.റിക്ടര്‍ സ്‌കെയില്‍ 8 പോയിന്റ് വരെയുള്ള ഭൂമികുലുക്കം ചെറുക്കാന്‍ ഈ കെട്ടിടത്തിന് സാധിക്കും.

Please rate this

തോക്കെടുത്താല്‍…ദാദി വെടിവെച്ചിടും…. No ratings yet.

സ്ത്രീകളെ അപമാനിക്കാനും അക്രമിക്കാനും ലക്ഷ്യമിട്ടാരെങ്കിലും എത്തിയാല്‍ ഷൂട്ടര്‍ ദാദി തോക്കെടുക്കും.ഉത്തരേന്ത്യയെ വിറപ്പിക്കുന്ന ഷൂട്ടര്‍ ദാദി ആരാണ്??? ഉത്തര്‍ പ്രദേശിലെ ഭഗപട്ട് ജില്ലയിലെ ജോഹ്രി ഗ്രാമമാണ് ഷൂട്ടര്‍ ദാദി എന്നറിയപ്പെടുന്ന ചന്ദ്രോ ടോമറിന്റെ സ്വദേശം.സ്‌കൂളില്‍ പോയിട്ടില്ലാത്ത ഷൂട്ടിങ് പഠിച്ചിട്ടില്ലാത്ത 86കാരി മുത്തശ്ശിയെങ്ങനെ ലോകത്തിലെ ഏറ്റവും പ്രായമേറിയ ഷാര്‍പ്പ് ഷൂട്ടറായി??.കൊച്ചു മകളുമായി ജോഗ്രിയിലെ റൈഫിള്‍ ക്ലബ്ബിലെത്തിയ ചന്ദ്രോ അവിടെവെച്ചാണ് ആദ്യമായി തോക്ക് ഉപയോഗിക്കുന്നത്.അന്ന് തോക്ക് കണ്ട് തോന്നിയ കൗതുകം കാരണം ചന്ദ്രോ അതിലൊരെണ്ണം എടുത്ത് വെടിവെച്ചു.ആ പ്രകടനത്തോടെ ഒരു ഷാര്‍പ്പ് ഷൂട്ടറായി മുത്തശ്ശി മാറി.ഇന്ന് റിവോള്‍വര്‍ ദാദി എന്ന പേരിലാണ് ചന്ദ്രോ അറിയപ്പെടുന്നത്.

Please rate this