മണാലി ജിന്നിന് ഒരു വോട്ട്..!!! No ratings yet.

18മത്തെ വയസില്‍ ലഡാക്കിനെ കുറിച്ചൊരു കുറിപ്പ് വായിച്ച കടലുണ്ടിക്കാരന്‍ ബാബു സാഗര്‍ തന്റെ യാത്ര തുടങ്ങുന്നു.ഒരു rx100 ബൈക്കില്‍.മഞ്ഞു തീര്‍ത്തതടസങ്ങള്‍ പക്ഷെ അയാളുടെ യാത്രപ്രേമത്തെ കൂടുതല്‍ നിറംപിടിപ്പിച്ചു.ബിഎസ്സി മൈക്രോ ബയോളജിക്കു പഠിക്കുന്ന ബാബു സാഗര്‍ ആദ്യ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെ ഡോക്ടറായ അച്ഛന്‍ മകനെ തുടര്‍പഠനത്തിനായി റഷ്യയിലേക്ക് നാടുകടത്തി.8 വര്‍ഷം അവിടെ ആ ജീവിതകാലത്തിനിടയ്ക്കും

Please rate this

ലോകത്തെ അതിശയിപ്പിക്കുന്ന ആ നിഗൂഢ രഹസ്യം ഒളിപ്പിച്ച് ഈ കൊട്ടാരം…!!! No ratings yet.

ഒരുപാട് ചരിത്ര രഹസ്യങ്ങള്‍ മറഞ്ഞിരിക്കുന്ന കൊട്ടാരമാണ് തിരുവനന്തപുരം ജില്ലയില്‍ നിന്ന് 16 കിമി അകലെയുള്ള കോയിക്കല്‍ കൊട്ടാരം.നെടുമ്മങ്ങാട് എന്ന മലയോര ഗ്രാമത്തിന്റെ തണലിലാണ് ഈ പഴമയുടെ പകിട്ട്.കൊട്ടാരത്തിനുള്ളില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന അമൂല്യചരിത്ര വസ്തുക്കളും നാണയശേഖരങ്ങളുമുണ്ട്,ഒപ്പം പുറംലോകത്ത് നിഗൂഡമായ കഥകള്‍ വളര്‍ത്തുന്നൊരു ടണലും…

Please rate this

ഇന്ത്യ വിലക്കിയ ദ്വീപ്….മനുഷ്യന്‌ No Entry!! No ratings yet.

ലോകത്തിലേറ്റവും നിഗൂഡമായയിടം.ചൊവ്വയിലെ കാര്യമല്ല നമ്മുടെ ഇന്ത്യയ്ക്ക സമീപമുള്ള ദ്വീപ്..മനുഷ്യന്‍ ഇതുവരെ കാലെടുത്തു വെച്ചിട്ടില്ലാത്ത നോര്‍ത്ത് സെന്റിനല്‍.ബ്രട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സര്‍വ്വെ ഉദ്യോഗസ്ഥനായ ജോണ്‍റിച്ചി 1771ലാണ് ആദ്യമായി ഈ ദ്വീപിലെ മനുഷ്യവാസത്തെ കുറിച്ചുള്ള സൂചനകള്‍ പുറംലോകത്തെ അറിയിക്കുന്നത്.

Please rate this

ലോകത്തിലേറ്റവും സുന്ദരിമാരുള്ള പ്രദേശം 4.5/5 (2)

ലോകത്തിലേറ്റവും സുന്ദരിമാരുള്ളയിടം.ഇതിനിപ്പോ തര്‍ക്കങ്ങളൊന്നും വേണ്ട നിങ്ങള്‍ക്ക് ഇത് സമ്മതിക്കേണ്ടി വരും.കാരക്കോറം പര്‍വ്വത നിരയുടെ പാകിസ്ഥാന്‍ പ്രവിശ്യയിലെ ഒരു താഴ്വര ഹന്‍സ.ഇവിടെ ജനങ്ങളുടെ ആയുര് ദേര്‍ഘ്യം നിങ്ങളെ ഞെട്ടിക്കും.120 വയസുവരെ ആളുകള്‍ ജീവിക്കും.80 വയസില്‍ പോലും അമ്മയാകുന്നവരും 90 വയസില്‍ അച്ഛാനാകുന്നവരും മറ്റെവിടെ കാണും

Please rate this

മഞ്ഞും മഴയും സംഗമിക്കുന്നത് കാണാന്‍…..!!! 4.67/5 (3)

പത്തനംതിട്ടയ്ക്ക് അഭിമാനമായി തലയുയര്‍ത്തി നില്‍ക്കുന്ന വനമേഖല.മഴയും മഞ്ഞും സംഗമിക്കുന്ന ഗവി.
പെരിയാര്‍ കടുവസങ്കേതം സ്ഥിതിചെയ്യുന്ന പശ്ചിമഘട്ട മലനിരകളോട് ചേര്‍ന്നുള്ള പ്രദേശമാണ് ഗവി.സമുദ്രനിരപ്പില്‍ നിന്ന് 3400 അടി ഉയരത്തിലാണ് ഈ പ്രദേശം.വേനലിലും തണുപ്പേകുന്ന പുല്‍മേടുകളാണ് ഇവിടുത്തെ പ്രധാന പ്രത്യേകത.പക്ഷിനിരീക്ഷകരുടെ പ്രിയ ഇടമായ ഇവിടെ മലമുഴക്കി വേഴാമ്പല്‍,മരംകൊത്തി തുടങ്ങി മുന്നൂറിലേറെ പക്ഷികളെ കണ്ടെത്തിയിട്ടുണ്ട്.ഒപ്പം കടുവ,ആന,പുലി,കരടി തുടങ്ങിയ മൃഗങ്ങളൊക്കെ ഇവിടെയുണ്ട്. വനം വികസന കോര്‍പ്പറേഷന്‍ ചില സൗകര്യങ്ങള്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നു.വണ്ടിപ്പെരിയാര്‍ പട്ടണത്തില്‍ നിന്നും 28കി.മി അകലെയാണ് ഗവി.തിരുവനന്തപുരത്തു നിന്നും എറണാകുളത്ത് നിന്നും കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്നുണ്ട്.താപനില പൊതുവെ 28 ഡിഗ്രിയില്‍ കൂടാറില്ല.സഫാരി(വന്യമൃഗനിരീക്ഷണം), പക്ഷി നിരീക്ഷണം, ഏറുമാടത്തിലെ താമസം, കാടിന്റെ പ്രദേശത്തായി ഔട്ട് ഡോര്‍ കാമ്പിംഗ്, കാടുവഴിയിലൂടെ രാത്രി സഫാരി, ഗവി, കൊച്ചുപമ്പ കായലിലൂടെയുള്ള ബോട്ടിംഗ്, ശബരിമല ക്ഷേത്രം കാണാനായുള്ള മലയിലേക്കുള്ള കയറ്റം തുടങ്ങിയ സൗകര്യങ്ങളാണ് ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കിയിരിക്കുന്ന ഗവിയില്‍ ഒരുക്കിയിട്ടുള്ളത്.ശരാശരി 700 പേര്‍ ഗവി യാത്രയ്ക്കായി ചെക്ക് പോസ്റ്റില്‍ എത്തുന്നുണ്ട്. വനം വകുപ്പിന്റെ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ ഗവിയിലേക്കു പ്രവേശനം അനുവദിക്കില്ല. ഗവിയിലേക്ക് ഒരു ദിവസം 100 പേര്‍ക്ക് മാത്രമാണ് പ്രവേശനം ലഭിക്കുക

Please rate this

ഖാലിദ് ഒരു ജിന്നാണ്…പ്രായത്തെ തോല്‍പ്പിച്ച ജിന്ന്…!!! 5/5 (1)

പ്രായത്തിന്റെ അവശതകളില്‍ തളര്‍ന്ന് ജീവിതം മുറിക്കുള്ളിലാക്കുന്ന പതിവ് വാര്‍ദ്ധക്യത്തിനെ ഇപ്പോഴും പടിക്കുപുറത്താക്കി പറന്നു നടക്കുകയാണ് ഖാലിദ് പുഴയ്ക്കല്‍ എന്ന ഖാലിദ് ഇക്ക.കോഴിക്കോട് ഫറൂഖ് കോളേജില്‍ ബിരുദപഠനം പൂര്‍ത്തിയാക്കി.ഓട്ടോമൊബൈല്‍ ഡിപ്ലോമയുമായി മട്ടന്നൂരില്‍ വര്‍ക്ക് ഷോപ്പ് ആരംഭിക്കുമ്പോള്‍ ഖാലിദ് ഇക്കാന്റെ ജീവിതം എല്ലാരെയും പോലെയായിരുന്നു.എന്നാല്‍ 1982ല്‍ സൗദിയില്‍ പ്രവാസ ജീവിതം ഇക്കാനെ മാറ്റിമറിച്ചു.16 വര്ഷം ഖത്തര്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിയായ കാര്‍വയില്‍ ഇന്‍സ്പെക്ടറായി സേവനമനുഷ്ടിച്ച് ഖാലിദ് 2012ല്‍ ട്രൈയിനിംഗ് പ്ലാനറായി വിരമിച്ചു.നീണ്ട പ്രവാസ ജീവിതത്തിന് ശേഷം ജീവിതം ജൈവ കൃഷിയിലേക്ക് മാറി,വീട്ടുവളപ്പില്‍ 50 സെന്റില്‍ പച്ചക്കറികൃഷി ആരംഭിച്ചു.ദിവസവും അതിരാവിലെ 20 കിലോമീറ്ററോളം നീണ്ട സൈക്ലിംഗ്.അതിലൂടെ ലഭിക്കുന്ന ഊര്‍ജ്ജം വലുതാണെന്ന് ഖാലിദ് ഇക്കാന്റെ ജീവിതം പരിശോധിച്ചാല്‍ മനസിലാകും.സൈക്ലിംഗ് നല്‍കിയ ആത്മവിശ്വാസത്തിലാണ് ഹിമാലയമടക്കം നിരവധി യാത്രകളിലേക്ക് പ്രായത്തെ മാറ്റിനിര്‍ത്തി ഇക്കാ നടന്നത്.2017ലാണ് ഹിമാലയന്‍ മലനിരകളിലേക്കുള്ള ഖാലിദിന്റെ യാത്ര.സമുദ്രനിരപ്പില്‍ നിന്ന് 1700 അടിയോളം ഉയരത്തിലേക്കുള്ള ആ യാത്ര സാഹസികത നിറഞ്ഞതു തന്നെ.2018ല്‍ മേയില്‍ രൂപ്കുണ്ഡിലേക്ക് 11 പേരടങ്ങുന്ന മലയാളി യാത്രതിരിക്കുമ്പോള്‍ സംഘത്തിലെ ഏറ്റവും മുതര്‍ന്നയാള്‍ ഖാലിദായിരുന്നു.യാത്രകള്‍ മാത്രമല്ല അപകടത്തില്‍പ്പെടുന്നവര്‍ക്ക് സഹായം നല്‍കുന്ന ട്രാക്കില്‍ അംഗമാണ്.ഒപ്പം ബ്ലഡ് ഡൊണേഷന്‍,പാലിയേറ്റീവ് സംഘടനകള്‍ എന്നിവയുമായി ബന്ധപ്പെട്ട ചില സദ്ധതപ്രവര്‍ത്തനങ്ങളും ഖാലിദിനുണ്ട്.കൂടാതെ ഡിഫന്‍സീവ് ഡ്രൈവിംഗ് പുതുതലമുറയ്ക്ക് പകര്‍ന്നുനല്‍കുന്ന ഖാലിദ് കണ്ണൂര്‍ ആര്‍ടിഒ ഓഫീസുമായി ചേര്‍ന്ന് ബോധവത്കരണ ക്ലാസുകളും നടത്തുന്നുണ്ട്.ഖാലിദിനെ അറിയാവുന്ന സഹയാത്രികര്‍ വിളിക്കുന്നൊരു പേരുണ്ട് യാത്രക്കാരിലെ ജിന്ന്

Please rate this

ഭൂമിയിലെ ഏറ്റവും വലിയ മാജിക്….!!! No ratings yet.

ക്രൂഡ്,ടാര്‍സന്‍ തുടങ്ങിയ അനിമേഷന്‍ ചിത്രങ്ങളെക്കാല്‍ സമ്പുഷ്ടമായ കാഴ്ചകള്‍ ഒരുക്കിയാണ് ഭൂമിയിലുള്ളതില്‍ ഏറ്റവും വലിയ ഗുഹയായ ഹാംഗ് സോന്‍ ദൂഗ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.
വിയറ്റ്നാമില്‍ പച്ചപ്പും നീരുറവകളും നിറഞ്ഞ മറ്റൊരു പ്രകൃതിയെന്ന വിശേഷണം ഈ ഗുഹയ്ക്ക് ചേരും. രണ്ടര മില്യണ്‍ വര്‍ഷത്തെ പഴക്കമുള്ള മലനിരകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന സോന്‍ ദൂഗ് ക്വാംഗ് ബിന്‍ പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്.പര്‍വ്വതപ്രവാഹ ഗുഹ എന്നാണ് ഹാംഗ് സോന് ദൂഗ് എന്ന വാക്കിന്റെ അര്‍ത്ഥം.ആകെ 9 കിലോമീറ്ററോളം നീളമുള്ള ഗുഹയുടെ ഏറ്റവും വലിപ്പമേറിയ ഭാഗത്തിനു മാത്രം 200 മീറ്ററോളം ഉയരവും 150 മീറ്ററോളം വീതിയുമുണ്ട്.2009ല്‍ ബ്രട്ടീഷ് കേവ് റിസര്‍ച്ച് അസോസിയേഷനാണ് ഗുഹ കണ്ടെത്തുന്നത്.2013ല്‍ ആദ്യമായി ഇവിടെത്തിയ വിനോദസഞ്ചാരികളാണ് പുറംലോകത്ത് സോന്‍ ദൂഗിന്റെ വിശേഷങ്ങളെത്തിച്ചത്.ഇതിന് ശേഷമാണ് വിനോദസഞ്ചാരത്തിനായി ഗുഹ തുറന്നുകൊടുത്തത്.
അകത്ത് കൂരിരുട്ടിനു പകരം പച്ചപ്പാണ് കാഴ്ചക്കാരെ കാത്തിരിക്കുന്നത്.ഇടയ്ക്ക് ചെറു കുന്നുകള്‍ അവയ്ക്കിടെ അരുവികള്‍ അങ്ങനെ സോന്‍ ദൂഗില്‍ പ്രകൃതിയുടെ വിസ്മയങ്ങളൊരുപാടുണ്ട്.രണ്ട് ദിവസം നീണ്ട ട്രക്കിംഗിനുശേഷമേ സോന്‍ ദൂഗിലേക്കെത്താനാകു.കാടും വലിയൊരു നദിയും കടന്നുവേണം ഇവിടേയ്ക്കെത്താന്‍.വിദദ്ധരായ ഗൈഡുകളും ഗുഹാന്വേഷികള്‍ക്കുമൊപ്പം മാത്രമെ ഗുഹയിലേക്ക് പോകാനാകു.പാസ്പോര്‍ട്ടും വിസയും ഉണ്ടെങ്കില്‍ ഗുഹകാണാന്‍ വിയറ്റ്നാമിലേക്ക് വിമാനം കയറാം.

Please rate this

ആഡംബരമില്ലാത്ത അനന്തത…ബൊളീവിയ No ratings yet.

ഒരു ചാന്ദ്രയാത്രയ്ക്ക് മനസില്‍ ആഗ്രഹിക്കുന്നവര്‍ക്ക് സമാനമായ സാഹചര്യമുള്ള ഭൂമിയിലൊരിടമുണ്ട്-ബൊളീവിയന്‍ പീഠഭൂമി.സാധാരണ യാത്രക്കാര്‍ക്ക് പറ്റിയ സാഹചര്യമല്ല ബൊളീവിയന്‍ പീഠഭൂമിയില്‍.
സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 14000 അടിവരെ ഉയരത്തിലാണ് പീഠഭൂമി.ഇത്രയും ഉയരം തന്നെയാണ് ഇവിടെ ചന്ദ്രനോളം സമാനമായ ഭൂപ്രകൃതിയും സാഹചര്യങ്ങളും ഉണ്ടാക്കുന്നതും.
ഈ ഉയരത്തില്‍ മനുഷ്യശരീരം കാലാവസ്ഥയുമായി യോജിക്കാന്‍ ദിവസങ്ങളെടുത്തേക്കും.ബൊളിവീയന്‍ യാത്രയ്ക്കിടെ ശ്വാസതടസ്സമടക്കം നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.വൈദ്യസഹായമടക്കം ലഭിക്കുന്നതും വിരളം.വ്യക്തമായി പരിശോധിച്ചാല്‍ ഇവിടെ ജനവാസത്തിനനുയോജ്യമായ ഒരു സൗകര്യവും എങ്കില്‍ പോലും ബൊളീവിയന്‍ പീഠഭൂമിയില്‍ ഒരുപാട് കാഴ്ചകളാണ് പ്രകൃതിയൊരുക്കിയിരിക്കുന്നത്.

മഞ്ഞ് നിറഞ്ഞ കൊടുമുടികള്‍,പുകതുപ്പുന്ന അഗ്‌നിപര്‍വ്വതങ്ങള്‍, ഇരുട്ടിലും തിളങ്ങുന്ന തടാകങ്ങള്‍-ചൂട്നീരുറവകള്‍ പിന്നെ കൂട്ടിനായി ഫ്‌ളെമിംഗോ പക്ഷികളും. ബൊളിവീയന്‍ പീഠഭൂമിയിലേക്കുള്ള യാത്ര തുടങ്ങുന്നത് ഉയൂണി പട്ടണത്തില്‍ നിന്നാണ്.10000 പേര്‍ മാത്രം ജീവിക്കുന്ന ദാരിദ്ര്യം നിറഞ്ഞൊരു പട്ടണം.വിനോദസഞ്ചാരം ഉപജീവനമാക്കിയവരാണ് പട്ടണത്തിലെ ഭൂരിഭാഗം ജനങ്ങളും.ഒരു ബക്കറ്റ് ചൂട് വെള്ളത്തിനിവിടെ 20 ബൊളീവിയാനോ കൊടുക്കണം ഏകദേശം 120 ഇന്ത്യന്‍ രൂപ.മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കെല്ലാം പൊതുയിടങ്ങള്‍ ഉപയോഗിക്കേണ്ടിവരും.ലോകത്തേറ്റവും വലിയ ഉപ്പുപാടമായ സലാര്‍ ദെ ഉയൂണി ബൊളീവിയയിലെ പ്രധാന ആകര്‍ഷണമാണ്.ആര്‍ബോള്‍ ദി പിയേദ്ര എന്ന കല്ലു മരം പിന്നെ വിവിധ നിറത്തിലുള്ള പാറകളുടെ ശേഖരം ഒക്കെ പുതിയ അനുഭവങ്ങള്‍ സമ്മാനിക്കുന്നു…

Please rate this

കാല് തെറ്റിയാല്‍….പൊടി പോലും കിട്ടൂലാ…!!!! No ratings yet.

ഒരടി തെറ്റിയാല്‍ അഗാധമായ ഗര്‍ത്തത്തിലേക്കാകും പതിക്കുക.പക്ഷെ ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണം ആയിരത്തിനും മേലെ. ലോകത്തിലെ ഏറ്റവും അപകടരമായ നടപ്പാതയാണ് മൗണ്ട് ഹുയാഷിന്‍.
ചൈനയില്‍ ഷിയാനില്‍ നിന്നും 120km അകലെ ഷാന്‍സി പ്രവിശ്യയിലാണ് ഹുയാഷന്‍.കീഴ്ക്കാം തൂക്കായ പാറക്കെട്ടുകള്‍ ഒരാള്‍ക്ക് മാത്രം നടക്കാന്‍ വീതിയുള്ള പാത,ചെറു ഗോവണികള്‍, തുരങ്കങ്ങള്‍ ഇതാണ് ഹുയാഷന്‍ മലനിരകള്‍.ഹുയാഷന്‍ മലനിരകളില്‍ ഉയരമേറിയ കൊടുമുടി 7087 അടി ഉയരത്തിലാണ് നിലകൊള്ളുന്നത്.ഇവിടെ പ്രതിവര്‍ഷം 100 കണക്കിനാളുകള്‍ കൊല്ലപ്പെടുന്നതായി കണക്കുകള്‍ സൂചിക്കുന്നു.എങ്കിലും ഇവിയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിന് ഒട്ടും കുറവില്ല.മലമുകളില്‍ താവോ ബുദ്ധസന്യാസികളുടെ ക്ഷേത്രത്തിലേക്കാണ് ഈ പാത അവസാനിക്കുന്നത്.ക്ഷേത്രമുണ്ടെങ്കിലും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് പറ്റിയ സ്ഥലം എന്ന നിലയിലാണ് ഹുയാഷാന്‍ അറിയപ്പെടുന്നത്.
ബിസി രണ്ടാം നൂറ്റാണ്ടില്‍ ഇവിടൊരു ദാവവോയിസ്റ്റ് ക്ഷേത്രമുണ്ടായിരുന്നു.പാതാള ദേവദ ഈ മലമുകളില്‍ ജീവിക്കുന്നു എന്നായിരുന്നു തവോയിസ്റ്റുകളുടെ വിശ്വാസം.നിരവധി ഔഷധ സസ്യങ്ങള്‍ വളരുന്ന പ്രദേശം കൂടിയായിരുന്നു ഹുയാഷന്‍.അഞ്ചോളം മലനിരകള്‍ ചേര്‍ന്നതാണ് പ്രദേശം.1990കളില്‍ കേബില്‍ കാര്‍സംവിധാനം നടപ്പിലാക്കിയതോടെയാണ് മലകയറ്റത്തിന് ആരാധകര്‍ വര്‍ദ്ധിച്ചത്.ചൈനീസ് ടൂറിസം മാപ്പില്‍ ഹുയാഷാന്‍ മലനിരകളിലെ ട്രക്കിംഗിന് വലിയ സ്ഥാനമാണുള്ളത്.

Please rate this

കൊതുകില്ലാ ‘രാജ്യത്ത്’ തോക്കില്ലാ പോലീസ് No ratings yet.

എന്താണ് ഐസ് ലാന്‍ഡ് എന്ന നാടിനെ സ്വര്‍ഗ്ഗ തുല്യമാക്കുന്നത് എന്ന് ചോതിച്ചാല്‍… ജനസംഖ്യ വളരെ കുറവാണ് എന്നത് ആദ്യ കാരണം.ആകെ മൂന്നു ലക്ഷത്തിനടുത്ത്നടുത്തു വരും ഇവിടുത്തെ ജനസംഖ്യ.ഇനി അത്ഭുതപെടുത്തുന്ന മറ്റൊരു കാര്യം എന്തെന്നാല്‍ സ്വന്തമായി സൈന്യം ഇല്ലാത്ത നാടാണ് ഇത്. കൊലപാതകങ്ങളുടെ കണക്ക് പറഞ്ഞാല്‍ പ്രതിവര്‍ഷം അഞ്ചില്‍ താഴെയാണ്.

ആണിനുപെണ്ണിനേക്കാള്‍ കൂലി കൂടുതല്‍ നല്‍കുന്നതിനെ നിയമംമൂലം തടഞ്ഞ ആദ്യ രാജ്യമായി ഐസ് ലാന്റ്.ഐസ്ലാണ്ടില്‍ മതം കാര്യമായ സ്വാധീനം ചെലുത്തുന്നില്ല. തീവ്രമായ മത വിശ്വാസത്തെക്കാള്‍ മനുഷ്യ വിശ്വാസങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഇവിടത്തുകാര്‍.

ലോകത്ത് ഏറ്റവും രസകരമായി ആളുകള്‍ ജീവിക്കുന്ന രാജ്യം ഐസ്ലാന്‍ഡ് ആണ്. ഇവിടുത്തെ പ്രകൃതി സമ്മാനിക്കുന്ന മനോഹരമായ കാഴ്ചകള്‍ സഞ്ചാരികള്‍ മറക്കാനാവാത്ത ഓര്‍മ്മകള്‍ നല്‍ക്കുന്നതാണ്.
125 ഓളം അഗ്നി പര്‍വതങ്ങള്‍ ഉള്ള നാടാണ് ഐസ്‌ലാന്റ് ഇവ കാരണം ഇവിടെയുള്ള പല ജല സ്രോതസ്സുകളിലും ചൂട് വെള്ളമാണുള്ളത്.ഐസ്ലാണ്ടിനെ കുറിച്ച മറ്റൊരത്ഭുതം പറഞ്ഞാല്‍ കൊതുകില്ലാത്ത നാടാണ് എന്നതാണ്

Please rate this