ചോരക്കറ പുരണ്ട ഫാഷന്‍ ട്രെന്റുകള്‍ No ratings yet.

എത്ര മാറ്റിനിര്‍ത്തിയാലും നിത്യജീവിതത്തില്‍ നിന്ന് നമുക്കൊഴിവാക്കാന്‍ സാധിക്കാത്ത ഒന്നാണ് ഫാഷന്‍.ശരീര സൗന്ദര്യത്തിനായി മുന്നും പിന്നും ചിന്തിക്കാതെയുള്ള മനുഷ്യന്റെ ഓട്ടത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും ഇത്തരം ഏച്ചുകെട്ട് മേക്കപ്പുകളുടെ അടിമകളായിരുന്നുവെന്ന് ചരിത്രം പറയുന്നു.
ഹീല്‍ ചെരുപ്പുകളുടെ പിന്‍ഗാമികളാണ് ചോപ്പിനുകള്‍ സാകോലി എന്നും അറിയപ്പെട്ടിരുന്നു.ഏകദേശം 15-17 നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്നു.വസ്ത്രത്തിലും ശരീരത്തിലും അഴുക്ക് പുരളാതിരിക്കാനും ഉയരം തോന്നിക്കാനും ചോപ്പിനുകള്‍ സഹായിച്ചിരുന്നു.തടികൊണ്ട് നിര്‍മ്മിച്ച് ലെതറില്‍ പൊതിഞ്ഞെടുക്കുന്ന ഈ ഹീല്‍സുകള്‍ പലപ്പോഴും ധരിക്കുന്ന സ്ത്രീകളെ അപകടത്തലാക്കിയിരുന്നു…ഇന്നും ഇതിന്റെ
പരിഷ്‌കരിച്ച പതിപ്പുകള്‍ നാം ഉപയോഗിക്കുന്നുണ്ട്.
ശരീരത്തിന്റെ അഴകളവുകള്‍ ശ്രദ്ധിച്ചിരുന്ന സ്ത്രീകള്‍ 18 നൂ്റാണ്ടില്‍ ഏറ്റവും അധികം ആശ്രയിച്ച അടിവസ്ത്രമായിരുന്നു കോര്‍സെറ്റുകള്‍.അരവണ്ണം കുറച്ചു കാണിക്കാന്‍ കോര്‍സെറ്റ് ധരിക്കുന്നത് ഒരു പതിവായിരുന്നു.കോര്‍സെറ്റില്‍ ചേര്‍ത്തിരുന്ന സ്റ്റീല്‍ കഷ്ണം തുളച്ചുകയറി 1903ല്‍ ഒരു സ്ത്രീ മരിച്ചതായി രേഖകളുണ്ട് .ഒപ്പംആന്തരീകാവയവയങ്ങള്‍ ചതഞ്ഞും പകടങ്ങളുണ്ടായിട്ടുണ്ട്. അരവണ്ണം പരമാവധി കുറയ്ക്കാനായി സ്ത്രീകള്‍ കോര്‍സെറ്റുകള്‍ വലിച്ചുമുറുക്കി കെട്ടാന്‍ തുടങ്ങിയതോടെയാണ് ഇത്
അപകടകാരിയായി മാറിയത്….ഇന്നും കോര്‍സെറ്റിന്റെ പരിഷ്‌കരിച്ച രൂപം മോഡലുകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗിക്കുന്നു.കോര്‍സെറ്റ് പോലെ തന്നെ അപകടകരമായ ഒന്നായിരുന്നു ക്രിനോലിന്‍.സിനിമകളിലുള്‍പ്പെടെ കണ്ടു നമുക്ക് സുപരിചിതമായ ഹുപ് സ്‌കര്‍ട് തന്നെയാണ് നോലിന്‍.19 നൂറ്റാണ്ടില്‍ വന്‍ പ്രചാരം നേടിയ സ്റ്റീല്‍ കൂട് ഇതിനു മുകളിലേക്ക് സ്‌കര്‍ട്ട് വിരിക്കുന്നു.ഈ ക്രിനോലിന്‍ എത്രമാത്രം അപകടകാരിയെന്ന് 1863ലെ ഒരു സംഭവം വ്യക്തമാക്കുന്നു.ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയില്‍ നടന്ന തീപിടുത്തത്തില്‍ 3000പേരാണ് കൊല്ലപ്പെട്ടത്.മരിച്ചവരില്‍ അധികവും സ്ത്രീകളായിരുന്നു ക്രിനോലിന്‍ സ്‌കര്‍ട്ടുമായി ഓടി രക്ഷപ്പെടാന്‍ കഴിയാതെയിരുന്നതാണ് സ്ത്രീകളുടെ ജീവനെടുത്തത്.

ചൈനയില്‍ പണ്ട് കാലത്ത് ചെറിയ പാദങ്ങള്‍ സൗന്ദര്യത്തിന്റെലക്ഷണമായിരുന്നു.1900 ലാണ് ഈ ട്രെന്‍ഡിന് തുടക്കമിട്ടത്.പാദങ്ങളെത്രമാത്രം ചെറുതാണോ അത്രയും സുന്ദരിയെന്ന ഖ്യാതി ലഭിക്കും.ഇതിനായി പാദങ്ങള്‍ കുഞ്ഞു നാളിലെ തുണികള്‍ ഉപയോഗിച്ച് വരിഞ്ഞ് മുറുക്കി കുഞ്ഞന്‍ ചെരുപ്പുകളില്‍ തിരുകെ കെട്ടിവെയ്ക്കുന്നു.പാദങ്ങള്‍ വലുതായാലും ചെരുപ്പ് ചെറുത് തന്നെ ഒടുവില്‍ കെട്ടിവെച്ച ആകൃതിയിലേക്ക് പെണ്‍കുട്ടികളുടെ പാദങ്ങള്‍ ചുരുങ്ങും.കാല്‍ വിരലുകളുടെ ആകൃതി മാറിയും ഒടിഞ്ഞു അപകടങ്ങള്‍ പറ്റിയവരും ചലനശേഷി പോലും നഷ്ടമായവരും ഒട്ടേറെ.ഇന്നും ചൈനക്കാര്‍ക്ക് പ്രിയം കുഞ്ഞന്‍ പാദങ്ങള്‍ തന്നെ.
ഇനി അജ്ഞതാകാരണം ജീവന് ഭീഷണിയായി മാറിയ ലെഡ് മേക്കപ്പ്.ലാക്മെ,മേബലിന്‍,ലോറിയല്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ ജനനത്തിന് മുന്നെയുള്ള കാര്യമാണ്.വെളുത്ത് തുടുത്ത മുഖം ഇന്നത്തെക്കാള്‍ ഏറെ സ്വാകാര്യമായിരുന്നു പണ്ട്.1920കളില്‍ ഗ്രീസില്‍ മുഖത്തുപയോഗിക്കുന്ന പൗഡറില്‍ ലെഡും ചേര്‍ത്തിരുന്നു.ഇത് വെളുത്ത് വിളറിയ ത്വക് സ്ത്രീകള്‍ക്ക് സമ്മാനിച്ചു.എന്നാല്‍ മേക്കപ്പിലെ ലെഡ് മസ്തിഷ്‌ക തകരാര്‍,തളര്‍വാതം, വിശപ്പില്ലായ്മ തുടങ്ങി മാരക രോഗങ്ങള്‍ക്ക് ഇത് വഴിയൊരുക്കിയിരുന്നു.
ഇനി മേല്‍പ്പറഞ്ഞ് പെണ്‍ഫാഷന്‍ ഭ്രമത്തോളം അപകടം ക്ഷണിച്ച് വരുത്തിയ ആണ്‍ ഫാഷനാണ് സ്റ്റിഫ് ഹൈ കോളര്‍.ഇന്ന് ഷര്‍ട്ടിനൊപ്പം നില്‍ക്കുന്ന കോളര്‍ 19 നൂറ്റാണ്ടില്‍ പ്രത്യേകം വെച്ചുപിടിപ്പിക്കേണ്ട രീതിയിലായിരുന്നു.ഇറുകിയസ്റ്റിഫായിട്ടുള്ള കോളര്‍ കഴുത്തിന് ചുറ്റും ടൈ കെട്ടുന്ന പോല പ്രത്യേകം കെട്ടണമായിരുന്നു.ഈ കോളറുകള്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്നതിന് പോലും വെച്ചിരുന്നു.പിന്നോട്ടും വശങ്ങളിലേക്കും ആയാസമില്ലാതെ കഴുത്തനക്കാനും സ്റ്റിഫ് കോളര്‍ ധരിച്ചാല്‍ ബുദ്ധിമുട്ടായിരുന്നു.

Please rate this