മരിച്ചു കിടക്കാന്‍ കളര്‍ഫുള്‍ പെട്ടികള്‍ No ratings yet.

മരണം മലയാളികള്‍ക്ക് ദുഖത്തിന്റെ ദിനങ്ങളാണെങ്കില്‍ ആഫ്രിക്കന്‍ ജനതയ്ക്ക് മരണവും മറ്റൊരു ജീവിതത്തിന്റെ തുടക്കമാണ്.ആനന്ദത്തോടെ മരണവും സ്വീകരിക്കാന്‍ ആഫ്രിക്കക്കാര്‍ക്ക് അറിയാം.ഘാനയില്‍ മരണശേഷം ശരീരം സംസ്‌കരിക്കാന്‍ തയ്യാറാക്കുന്നത് പല രുപങ്ങളിലുള്ള ശവപ്പെട്ടികളാണ്.ചിത്രപ്പണികളോടുള്ള ശവപ്പെട്ടികള്‍ പലപ്പോഴും മരണപ്പെട്ടയാളുടെ ഇഷ്ടങ്ങളെ അനുസരിച്ചിരിക്കും.കെനെ കെവി കാര്‍പെന്റര്‍ഷോപ്പ്,ജോസഫ് അഷെതൊയുടെ പെട്ടികളും ലോക പ്രസിദ്ധമാണ്.സിംഹം,ആന,പുലി,ക്രിക്കറ്റ്ബാറ്റ്,ഫ്ളൈറ്റ്,നോക്കിയ ഫോണ്‍,നിക്കോണ്‍ ക്യാമറ,കൊക്കക്കോള,കൈതച്ചക്ക തുടങ്ങി വിവിധ രൂപത്തിലും നിറങ്ങളിലുമുള്ള പെട്ടികളാണ് ഒരുങ്ങുന്നത്.ദിവസങ്ങളോളം കഷ്ടപ്പെട്ടാണ് ഓരോ പെട്ടികളും തയ്യാറാക്കുന്നത്

Please rate this