‘നീന്താന്‍’ പിറന്ന മീന്‍ ‘പറക്കാന്‍’ കൊതിച്ചാലോ..??? 5/5 (1)

ഹവായി ദ്വീപിനെ കുറിച്ചുള്ള വാര്‍ത്തകളില്‍ തിളച്ച ലാവയൊഴുകുന്ന അഗ്നിപര്‍വ്വതങ്ങളാണ് നിറയെ.പക്ഷെ യഥാര്‍ത്ഥ ഹവായി ദ്വീപ് അങ്ങനേയല്ല.ഈ വെള്ളച്ചാട്ടങ്ങളില്‍ ഏറെ പ്രത്യേകത നിറഞ്ഞത് മഴക്കാടുകള്‍ക്കിടയിലെ അകാക വെള്ളച്ചാട്ടം തന്നെ.ഒരു പാറകഷ്ണത്തിന്റെ തടസം പോലുമില്ലാതെ ഏകദേശം 500 ഓളം അടി താഴ്ചയിലേക്ക് അതിശക്തിയായി പതിക്കുന്ന വെള്ളച്ചാട്ടമാണ് അകാക.
അകാകയെ ചുറ്റി വാഴ പോലുള്ള പലതരം ചെടികളും പൂക്കളും കാണാം മഴക്കാട് ആയതിനാല്‍ വിവിധയിനം ജീവജന്തുജാലങ്ങളാല്‍ സമ്പന്നമാണ് ഇവിടം.ഇക്കൂട്ടത്തില്‍ ഏറെ പ്രത്യേകത നിറഞ്ഞ ചില ജീവികളും അകാകയിലുണ്ട്.അക്കൂട്ടത്തില്‍ ഏറെ പ്രശസ്തനാണ് മലകയറുന്ന കുഞ്ഞന്‍ മത്സ്യം.വെറും 3 ഇഞ്ച് നീളമുള്ള ഓപ്പു അലാമോ (ഇത് ഹവായിയന്‍ പേര് ഇംഗ്ലീഷില്‍ ക്ലിഫ് ക്ലൈബിംഗ് ഗോബി) ആണ് മല കയറുന്ന മത്സ്യം.ശരീരത്തിന്റെ പകുതി കറുപ്പും മറ്റേ പകുതി ഓറഞ്ചുമാണ് ആണ്‍ ഓപ്പുവിന് പെണ്ണിന് തവിട്ടു നിറമുണ്ടാകും.അഞ്ച് തരം സ്പീഷിസുകളില്‍പ്പെട്ട ഓപ്പു മത്സ്യങ്ങളുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍ ഇവയെ ഹവായി ജനതയുടെ ഇഷ്ട ഭക്ഷ്യയിനവുമാണ്.അതുപോലെ സംസ്‌കാരത്തിന്റെ ഭാഗം കൂടിയാണ്.

അകാക വെള്ളച്ചാട്ടത്തിന് മുകളിലെ പാറയിടുക്കുകളിലാണ് ഓപ്പു മത്സ്യത്തിന്റെ ജീവചക്രം ആരംഭിക്കുന്നത്.
ഈ പാറയിടുക്കുകളില്‍ മീനുകള്‍ മുട്ടയിടുന്നു മുട്ടവിരിയുന്ന ലാര്‍വ വെള്ളച്ചാട്ടത്തിലൂടെ കടലിലേക്കെത്തും.6 മാസം ഇവ കടലില്‍ കഴിയുന്നതിന് ശേഷം തിരികെ അകാകയിലേക്ക് ഈ മത്സ്യങ്ങള്‍ സഞ്ചരിക്കും,
പാറയില്‍ പിടിച്ച് മുകളിലേക്ക് വലിഞ്ഞു കയറാന്‍ അനുയോജ്യമായ ചിറകുകളും ഉരുണ്ട ശരീരവുമാണ് ഈ മത്സ്യങ്ങള്‍ക്ക്. ഒടുവില്‍, മലയ്ക്ക് മുകളിലെത്തിയാല്‍ മരണം വരെ മലമുകളിലെ വെള്ളത്തില്‍ തന്നെയാകും. ഓപ്പുവിന്റെ ജീവിതം.

Please rate this