ഏഷ്യയിലേറ്റവും ഉയരക്കാരന്‍;ഈ രാവണന്‍..!!! No ratings yet.

ആനക്കേരളത്തിലെ ഏറ്രവും ഉയരമുള്ള നമ്മുടെ തെച്ചിക്കോട്ട്ക്കാവ് രാമചന്ദ്രന്‍ വാര്‍ത്തയായപ്പോഴൊക്കെ എന്നും ഒന്നാമനായ രാമനെ കുറിച്ചുളള വിവരണങ്ങളില്‍ അവനെ രണ്ടാംസ്ഥാനക്കാരനാക്കിയ മറ്റൊരാളുണ്ട്.ഏഷ്യയിലേറ്റവും ഉയരം കൂടിയ രണ്ടാമത്തെ ആനയാണ് രാമന്‍ അപ്പോ ഒന്നാമന്‍ ആരാകും

നടുങ്കമുവ രാജ.പേര് കേട്ടാലെ അറിയാം ആള് മലയാളിയല്ല, ഇന്ത്യക്കാരനാണോ എന്ന് ചോദിച്ചാല്‍ അതൊരു വലിയ ചെറിയ കഥയാണ്.

ഭാരതത്തില്‍ ജനിച്ച ഗജവീരന്‍ ഇപ്പോഴുള്ളത് നമ്മുടെ അയല്‍രാജ്യമായ ശ്രീലങ്കയിലാണ്.344.42 സെന്റീമീറ്റര്‍ ഉയരമെന്നാണ് ഔദ്യോഗിക രേഖകളിലുള്ളത്.നമ്മുക്ക് രാമന്‍ എങ്ങനെയാണോ അതു പോലെയാണ് രാജ അവിടുത്തുകാര്‍ക്ക്.

രാജയുടെ കഥ പറയുന്നതിന് മുന്‍പ് ഒരുകാര്യം കൂടി.ഇത് കേരളത്തിലെ ആനയല്ല.അഴകളവുകളിലും നമ്മുടെ രീതികളല്ല മറ്റുരാജ്യങ്ങളില്‍

നമ്മുടെ മൈസൂര്‍ കാടുകളില്‍ പിറന്നുവീണ് കുട്ടിക്കൊമ്പന്‍. 1953ല്‍ മൈസൂര്‍ രാജാവ് ശ്രീലങ്കയില്‍ നിന്നുള്ള ഒരു സന്ന്യാസി വൈദ്യന് രണ്ട് ആനക്കുട്ടികളെ സമ്മാനിക്കുന്നു.അക്കൂട്ടത്തിലൊരുവനായിരുന്നു ഇന്നത്തെ രാജ.

Please rate this