നേരെ വെളുത്താന്‍ ഇരുട്ടുന്നതിനിടയ്ക്ക് ഒരു തവണയെങ്കിലും പ്ലാസ്റ്റിക്കിനെ ആശ്രയിക്കാത്ത മനുഷ്യനുണ്ടാകോ.കുടിവെള്ളത്തിനു പോലും പ്ലാസ്റ്റിക് ഒഴിവാക്കി നമുക്ക് ആലോചിക്കാന്‍ പോലും കഴിയില്ല.പ്ലാസ്റ്റിക് കുപ്പി ഗ്ലാസ് സ്ട്രോ അങ്ങനെ ഒരൊറ്റത്തവണത്തേക്ക് മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഭൂമിയെ പതിയെ കൊലപ്പെടുത്തുകയാണ്.ലോകത്തിലുള്ള പ്ലാസ്റ്റിക്കില്‍ 40 ശതമാനവും ഇത്തരത്തില്‍ ഒറ്റ ഉപയോഗത്തിനു ശേഷം വലിച്ചെറിയപ്പെട്ടവയാണെന്ന സത്യമാണ് ഞെട്ടിക്കുന്നത്. കടലിലെത്തുന്ന പ്ലാസ്റ്റികിന്റെ അളവ് ഭീമമാണ് ചുരുക്കി പറഞ്ഞാല്‍ നമ്മുടെ സമുദ്രങ്ങള്‍ ഇന്ന് കുപ്പത്തൊട്ടികളാണ്..!നാം കരയില്‍ നിന്നും പുറംന്തള്ളുന്ന മാലിന്യങ്ങളാണ് കടലിനെ ഇന്ന് കാര്‍ന്നു തിന്നുന്നത്.സമുദ്രമാലിന്യത്തിന്റെ 80 ശതമാനവും മനുഷ്യന്റെ സംഭാവനയെന്ന് യുഎന്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.പ്രതിവര്‍ഷം കടലിലെത്തുന്ന പ്ലാസ്റ്റിക് 130 ലക്ഷം ടണ്‍ വരെയാണ്.അഞ്ച് ട്രില്യണിലധികം പ്ലാസ്റ്റിക് നമ്മുടെ കടലുകളിലുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.നൈല്‍,നൈഗര്‍,യെല്ലോ,യാങ്റ്റ്സി,ഹായ്ഹെ,പേള്‍,മെക്കോങ്,ആമര്‍,ഗംഗ,സിന്ധു എന്നീ പത്ത് നദീകളാണ് പസഫിക്കില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വന്‍ തോതില്‍ അടിഞ്ഞു കൂടിയ ഭാഗമാണ് ഗാര്‍ബേജ് പാച്ച്.ഏകദേശം 80000 ടണ്‍ ഭാരമുണ്ടാകും ഇവിടെ ഒഴുകി നടക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക്.
നിലവില്‍ കടലിലെ 700 സ്പീഷിസുകള്‍ പ്ലാസ്റ്റിക് ഭീഷണിയിലാണ്.സൂക്ഷമ ജീവികളായ പ്ലാങ്ക്ടണുകളിലും വമ്പന്‍ ജീവിയായ നീലത്തിമിംഗലത്തിന്റെ ശരീരത്തിലും വരെ ജീവന് ഭീഷണിയായ പ്ലാസ്റ്റിക്ക് ഉണ്ട്.ആയുര്‍ദൈര്‍ഘ്യമേറിയ കടലാമകള്‍ പോലും പ്ലാസ്റ്റിക് കാരണം കൂട്ടത്തോടെ ചത്തൊടുങ്ങുന്നു.
അപൂര്‍വ്വയിനത്തില്‍പ്പെട്ട ഗാലപ്പോസ് ദ്വീപിലെ ഗ്രീന്ടര്ട്ടിലുകള് ഇഷ്ടാഹാരമായ ജെല്ലിഫിഷാണെന്ന് കരുതി വിഴുങ്ങുന്നത് പ്ലാസ്റ്റിക്കാണ്.കഴിഞ്ഞ ഫെബ്രുവരിയില്‍ സ്പെയിനിലെ തിരത്തടിഞ്ഞ തിമിംഗലത്തിന്റെ വയറ്റില്‍ നിന്നു കിട്ടിയത് 29 കിലോയോളം പ്ലാസ്റ്റിക്കാണ്.മഴക്കോട്ട് പോലുള്ള പ്ലാസ്റ്റിക് കവചത്തില്പ്പെട്ട കുഞ്ഞന്‍ കൊക്ക്.2018ല്‍ വൈറലായ ഈ ചിത്രം അപകടത്തിന്റെ ആഴംവ്യക്തമാക്കുന്നു.പവിഴപുറ്റുകളും മാലിന്യം കാരണം നാശത്തിന്റെ വക്കിലാണ്.പസഫിക്കില്‍ മാത്രം നടത്തിയ പഠനങ്ങളനുസരിച്ച് 1110 കോടി പ്ലാസ്റ്റിക് വസ്തുക്കള്‍ പവിഴപ്പുറ്റുകളില്‍ കുരുങ്ങിക്കിടക്കുന്നു.പ്ലാസ്റ്റിക്കിന് പുറമെ നഗരമാലിന്യങ്ങളും സിഗറ്റ് ബഡ്ഡ് അടക്കമുള്ള ഖരമലിന്യങ്ങളും കപ്പലുകളിലെ എണ്ണചോര്‍ച്ചയും ആണവ മാലിന്യങ്ങളും ഒക്കെക്കൂടി കുപ്പത്തൊട്ടിയായി മാറുകയാണ് നമ്മുടെ സമുദ്രങ്ങള്‍