കെ.ടി.എം ഡ്യുക്ക്…ചങ്കിടിപ്പായതെങ്ങനെ ? 5/5 (3)

\ബജാജിന്റെ കൂട്ടു പിടിച്ച് ഇന്ത്യയിലെത്തിയ വാഹന നിർമ്മാതാക്കളാണ് കെടിഎം. 2011 ൽ ഇന്ത്യയിലെത്തിയ കെടിഎം ആദ്യ ബൈക്കായ ഡ്യുക്ക് പുറത്തിറക്കി. ഡ്യുക്ക് 200, 390, ആർസി 200, 390 തുടങ്ങിയ കിടിലൻ പെർഫോമൻസ് ബൈക്കുകളുമായി കെടിഎം ഇന്ത്യൻ യുവാക്കളുടെ ഇടയിലെ ഹരമാണ്, എന്നാൽ എത്ര പേർക്ക് അറിയാം കെടിഎം എന്ന ബൈക്കിന്റെ പൂർണ്ണനാമം.

ക്രോന്രിഫ് ആന്റ് ട്രങ്കെൻപോൾസ് മാറ്റിഹോഗന്‍ (Kronreif Trunkenpolz Mattighofen) എന്നാണ് കെടിഎമ്മിന്റെ പൂർണ്ണനാമം. 1934 ജോഹൻ ഹാൻസ് ട്രങ്കെൻപോൾസ് എന്ന എഞ്ചിനിയേർ ഓസ്ട്രിയയിലെ മാറ്റിഗോഫൻ എന്ന സ്ഥലത്ത് സ്ഥാപിച്ച ഇരുമ്പ് പണി ശാലയാണ് കെടിഎം ആയി മാറിയത്. പിന്നീട് ഡികെവൈയുടെ മോട്ടോർസൈക്കിളിന്റേയും ഓപ്പലിന്റെ കാറുകളുടേയും വിതരണം കെടിഎം ഏറ്റെടുത്തു. തുടക്കത്തിൽ Kraftfahrzeug Trunkenpolz Mattighofen എന്നായിരുന്നു കമ്പനിയുടെ പേര്.

Please rate this