സൂര്യനെ നോക്കിയുണ്ടാക്കിയ എണ്ണ No ratings yet.

അമേരിക്കയില്‍ നിന്ന് യൂറോപ്യന്‍ സഞ്ചാരികളിലൂടെ ലോകത്തെമ്പാടും വ്യാപാരാടിസ്ഥാനത്തില്‍ വിളയായിമാറിയ ചെടിയാണ് സൂര്യകാന്തി.സുന്ദരിയായ മഞ്ഞപ്പൂവ് നമ്മുടെ ഗുണ്ടല്‍പേട്ടും സുന്ദരപാണ്ഡ്യപുരവും നിറയെ കാണാം.റഷ്യ,ചൈന,അമേരിക്ക,അര്‍ജ്ജന്റീന രാജ്യങ്ഹളാണ് സൂര്യകാന്തി കൃഷിയിലെ മുന്‍ നിരക്കാര്‍.മല്ല സൂര്യപ്രകാശം ലഭിച്ചാല്‍ വളര്‍ന്നയരുന്ന ഇതിന്ന്‍രെ തണ്ട് മീറ്റര്‍ വരെ ഉയരത്തില്‍ വളരാം.30 സെമി വ്യാസത്തില്‍ കാണപ്പെടുന്ന പൂവില്‍ വലിയ വിത്തുകള്‍ കാണാം.ഹീലിയന്തുസ് എന്ന ശാസ്ത്രീയനാമെ ഹീലിയോസ് ആന്തോസ് എന്നീ ഗ്രീക്ക് പദങ്ങളില്‍ നിന്നുത്ഭവിച്ചിരിക്കുന്നതാണ്.

Please rate this