ഹരിഗീതപുരത്തിന്റെ സാക്ഷാല്‍ സ്‌കന്ദന്‍ No ratings yet.

19 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കൂട്ടം വിശ്വാസികള്‍ ചേര്‍ന്ന ശ്രീ സുബ്രഹ്മണ്യ സ്വാമിക്ക് നടയ്ക്കിരുത്തിയ കുട്ടിക്കുറുമ്പന്‍ ഷണ്‍മുഗപ്രിയന്‍ ഹരിപ്പാട് സ്‌കന്ദന്‍

ഒരുപാട് ഗജവീരന്മാരെ കേരളത്തിലെത്തിച്ച പാപാലപറമ്പില്‍ പോത്തന്‍ വര്‍ഗ്ഗീസ് അങ്ങ് അരുണാചല്‍ പ്രദേശില്‍ നിന്നും കൊണ്ടുവന്ന ആനക്കുട്ടി അതായിരുന്നു ഇവന്‍

കുട്ടിക്കുറുമ്പുള്ള കുട്ടിക്കൊമ്പനെ ഒറ്റപ്പാലം മനിശ്ശേരി ഹരി സ്വന്തമാക്കി.മനിശ്ശേി ഹരിപ്രസാദ് എന്ന പേരില്‍ വളര്‍ന്ന ആനയെ അഞ്ചാം വയസിലാണ് ഹരിപ്പാട്ട് എത്തിക്കുന്നത്.സുബ്രഹ്മണ്യ സ്വാമിയ്ക്ക് നടയ്ക്കിരുത്താന്‍ എന്ന ഒറ്റകാരണത്താലാണ് ഹരി ആനയെ വിട്ടുനല്‍കിയതത്രെ

Please rate this