12 വര്‍ഷത്തിനു മുന്നെ വന്ന കുംഭമേള No ratings yet.

മഹാകുംഭമേളയ്ക്ക് അലഹാബാദില്‍ തുടക്കമാകുന്നു.അവസാനം 2010ല്‍ നടന്ന് കുംഭമേള ഇനി കണക്കനുസരിച്ച് 12 വര്‍ഷം കഴിഞ്ഞ് ഇനി 2022ലാണ് നടക്കേണ്ടത്.പക്ഷെ എങ്ങനെ ഇപ്പോള്‍ നടക്കും.ചില തെറ്റിദ്ധാരണകള്‍ തിരുത്താം.
ദേവാസുരന്മാര്‍ പാലാഴി കടഞ്ഞപ്പോള്‍ ലഭിച്ച അമൃത് സ്വന്തമാക്കാനായി യുദ്ധം ചെയ്തു.ദേവന്മാരുടെ ഒരു ദിവസം മനുഷ്യന്റെ 1 വര്‍ഷമായിട്ടാണ് കണക്കാക്കുന്നത്.12 ദിവസം നീണ്ട ദേവാസുര യുദ്ധത്തിനിടയില്‍ അമൃത് കുടം തുളുമ്പി നാലിടങ്ങളില്‍ നാല് തവണ വീണതായി ഐതീഹ്യം. മഹാരാഷ്ട്രയിലെ നാസിക്,ഉത്തര്‍പ്രദേശിലെ പ്രയാഗ,ഹരിദ്വാര്‍, മധ്യപ്രദേശിലെ ഉജ്ജയ്‌നി എന്നിവിടങ്ങളിലാണ് അമൃത് വീണതത്രെ.

Please rate this