ഇത് ലോവെയ്‌സ്റ്റിട്ട ഫ്രീക്കന്മാരല്ല….!!! No ratings yet.

കേരളത്തിലെവിടെ തിരിഞ്ഞാലും ഫ്രീക്കന്മാര്‍.ലോവെയ്‌സ്റ്റും,നീട്ടിവളര്‍ത്തിയിട്ട കളര്‍ ചെയ്ത മുടിയും വസ്ത്രങ്ങളും ഒക്കെയായി മലയാളക്കരയെ കീഴടക്കിയ യുവത്വത്തിന് നല്‍കിയിരിക്കുന്ന പേരാണ് ഫ്രീക്കന്മാര്‍.പക്ഷെ യഥാര്‍ത്ഥ ഫ്രീക്കന്മാരുടെ സ്വദേശം വിപ്ലവമണ്ണായ ക്യൂബയാണ്.സ്വതന്ത്രമായി ജീവിക്കാന്‍ എയ്ഡ്സ് രോഗത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ചവരായിരുന്നു ലോസ് ഫ്രീക്കീസ്. ഫിഡല്‍ കാസ്ട്രോയുടെ ഭരണകാലത്താണ് ഫ്രീക്കികളുടെ ഉദയം.ക്യൂബ വെള്ളക്കാരുടെ സമൂഹത്തോട് കനത്ത വിരോധം വെച്ച് പുലര്‍ത്തിയിരുന്ന കാലത്ത് കാസ്ട്രോ ഭരണ നയത്തിനെതിരായി ഫ്രീക്കികള്‍ യൂറോപ്യന്‍ വേഷം ധരിച്ചു, ഇംഗ്ലീഷ് സംഗീതത്തില്‍ ആഘോഷിച്ചു.സംഗീതമാണ് ലഹരിയും രാഷ്ട്രീയവുമെന്ന് ഫ്രീക്കിള്‍ ആവര്‍ത്തിച്ചു. ദേഹം മുഴുവന് ടാറ്റൂ,ലോഹക്കഷണങ്ങള്‍ ദേഹത്തും മുഖത്തും തുളച്ചിടുക.തുടങ്ങി ശരീരത്തില്‍ വൈരുദ്ധ്യങ്ങള്‍ മാത്രം.ഇതോടെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കണ്ണിലെ കരടായി ഫ്രീക്കികള്‍ മാറി.
മര്‍ദ്ധിച്ചും കൊന്നും സകല സ്വാതന്ത്ര്യവും എടുത്തു കളഞ്ഞും ഫ്രീക്കികളെ ഒതുക്കാന്‍ ഭരണകൂടം രംഗത്തെ അവരുടെ ലൈംഗീക ശേഷിനശിപ്പിക്കാന്‍ പോലും അധികൃതര്‍ തുനിഞ്ഞിറങ്ങി.

ഈ കാലത്താണ് എയ്ഡ്‌സ് എന്ന രോഗത്തിന്റെ ഭക്ഷണവും മരുന്നുകളും സൗജന്യമായി നല്‍കിയും പ്രത്യേക സാനിട്ടോറിയത്തില്‍ പ്രവേശിപ്പിച്ചും രോഗബാധിതരെ ശുശ്രൂഷിച്ചും രോഗബാധിതരായ തടവുകാര്‍ക്ക് ശിക്ഷയിളവ് നല്‍കിയും ക്യൂബന്‍ ഭരണകൂടം രോഗത്തെ നേരിട്ടു.ഈ ആനുകൂല്യങ്ങള്‍ തിരിച്ചറിഞ്ഞ ഫ്രീക്കികള്‍ സ്വാതന്ത്ര്യത്തിനും ജയില്‍ മോചനത്തിനും ഭക്ഷണത്തിനുമായി കൂട്ടമായി എയ്ഡ്സ് രോഗികള്‍ ആയി തുടങ്ങി. സുഹൃത്തുക്കളുടെ രക്തമെടുത്ത് സ്വയം കുത്തി വച്ചു. എന്നിട്ട് ഈ സാനിട്ടോറിയങ്ങളില്‍ പ്രവേശനം നേടി.പീഡനങ്ങളില്ലാത്ത ലോകത്ത് സംഗീതത്തില്‍ ലയിച്ച് ഇവര്‍ ജീവിച്ച് മരിച്ചു.ജീവിതകാലം മുഴുവന്‍ സ്വാതന്ത്ര്യമില്ലാതെ ജീവിക്കുന്നതിലും നല്ലത് ഒരു മണിക്കൂര്‍ എങ്കിലും സ്വാതന്ത്ര്യത്തില്‍ ജീവിച്ച് മരിക്കുന്നതാണെന്നായിരുന്നു ഫ്രീക്കികളുടെ പക്ഷം.

Please rate this