വീര വണക്കം…കലൈഞ്ജര്‍ !!! No ratings yet.


തമിഴ്മക്കളുടെ കണ്ണും കാവലുമായിരുന്ന ദ്രാവിഡ രാഷ്ട്രീയത്തിലെ ശക്തനായ പേരാളിയാണ് കഴിഞ്ഞ ദിവസം അന്തരിച്ച എം.കരുണാനിധി.അഭ്രപാളികളില്‍ നിന്ന് അതിവേഗം രാഷ്ട്രീയ കളികളിലേക്ക് കൂറുമാറിയ സമര്‍ത്ഥനായ നേതാവ്.1934 ജൂണ്‍3ന് നാഗപട്ടണം തിരുകുവളെയില്‍ ജനനം.മുത്തുവേല്‍ കരുണാനിധി എന്നാണ് പൂര്‍ണനാമം.ഇവി രാമസ്വാമിയുടെ ശിഷ്യനായിട്ടാണ് പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്.30 വര്‍ഷക്കാലം സിനിമയിലും 60 വര്‍ഷക്കാലം രാഷ്ട്രീയത്തിലും തമിഴകത്തെ നയിക്കാന്‍ കരുണാനിധിയുണ്ടായിരുന്നു

Please rate this