മലയാലപ്പുഴയുടെ സ്വന്തം ചക്രവര്‍ത്തി…രാജന്‍ No ratings yet.

പത്തനംതിട്ടയിലെ മലയാലപ്പുഴ ക്ഷേത്രത്തിന്റെ സ്വന്തം ഗജവീരന്‍.എടുപ്പിലും നടപ്പിലും തനി നാടന്‍ ചന്തം.

നാട്ടാനക്കേമന്മാരിലെ പ്രമുഖന്‍ പാമ്പാടി രാജനുമായുള്ള സാമ്യതയും ഗുരുവായൂര്‍ കേശവന്‍ എന്ന പേരില്‍ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളും ഓര്‍ത്താല്‍ തന്നെ മലയാലപ്പുഴയുടെ രാജന്റൈ അഴക് ചിന്തിക്കാം

എഴുന്നള്ളത്ത് തുടങ്ങുമ്പോള്‍ മുതല്‍ തിടന്ര് ഇറക്കുന്നത് വരെ പ്രൗഡഗംങീരമായ തലയെടുപ്പും നില്‍പ്പുമാണ് മറ്റാനകളില്‍ നിന്ന് രാജനെ വ്യത്യസ്തനാക്കുന്നത്.

കേരളത്തില്‍ ജനിച്ച് വളര്‍ന്ന സഖ്യപുത്രന്‍.തിരുവിതാംകൂര്‍ ദേവസ്വം ബോര്ഡ് നാലാം വയസിലാണ് രാജന മലയാലപ്പുള ദുര്‍ഗ്ഗദേവി ക്ഷേത്രത്തിന് കൈമാറുന്നത്.

296സെന്റീമീ്‌ററോളം ഉയരം എടുത്തകന്ന കൊമ്പുകള്‍,കരിങ്കറുപ്പന്‍ നിറം,ഭംഗീയാര്‍ന്ന വാല്‍ച്ചെവികള്‍ നിലംമുട്ടുന്ന തുമ്പിക്കൈ പിന്നില്‍ നിന്ന് നോക്കിയാല്‍ ഇടം നീളം കുറവായതിനാല്‍ അഥ്ര വലുപ്പം തോന്നിയില്ലെന്നു വരാം.

Please rate this