സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് വിലയില്ലേ ?; ജോലി നഷ്ടപ്പെട്ട ജീവിതങ്ങള്‍..!!! No ratings yet.

8 മണിക്കൂര്‍ ജോലിയെടുക്കുന്ന ഹൗസ് കീപ്പിംഗ് ജോലിക്കാര്‍ക്ക് പ്രതിദിനം 700 രൂപ ശമ്പളം ലഭിക്കുമ്പോള്‍ സെക്യൂരിറ്റി ജീവനക്കാര്‍്ക്ക് ലഭിക്കുന്നത് 350 രൂപയാണ്.പൊതുമേഖല സ്ഥാപനമായ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്റ്റസ് ലിമിറ്റഡിലാണ് ഈ അനീതി.2017 മെയ് മാസത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ മിനിമം വേതന ഉത്തരവ് പുറത്തിറക്കിയത് ഇതനുസരിച്ച് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് 12420 രൂപയാണ് മിനിമം വേദമായി നിശ്ചയിച്ചിരുന്നത്.കൂടാതെ ആനുകൂല്യങ്ങളും ലഭിക്കേണ്ടതാണ്. എന്നാല്‍ ടൈറ്റാനിയം മാനേജ്‌മെന്റിന്‍രെ കീഴില്‍ 5 സ്ഥിരം സെക്യൂരിറ്റിമാരും ഏജന്‍സി മുഖേനെ വര്‍ഷങ്ങളായി സേവനമനുഷ്ടിക്കുന്ന 30ലേറെ ജീവനക്കാരുമാണുള്ളത്.ഈ പ്രൈവറ്റ് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പ്രതിമാസം 9500 രൂപയാണ് ലഭിക്കുന്നത്.അതായത് പിഎഫ് ഇഎസ്‌ഐ ഉള്‍പ്പെടെ 350 രൂപയാണെന്നും ഇത് നീതി നിഷേധമാണെന്നും ജീവനക്കാര്‍ ആരോപിക്കുന്നു

Please rate this