ഈ കാലന്‍കോഴി കൂവുന്നത് എന്തിനാണെന്ന് അറിയാമോ..?? No ratings yet.

വളരെ ഉച്ചത്തിൽ, പലപ്പോഴും ഒന്നോ രണ്ടോ കിലോമീറ്റർ ദൂരത്തേക്ക് കേൾക്കാൻ കഴിയുന്നത്ര ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന ഒരു പക്ഷി. ഇതിന്റെ ശബ്ദം സന്ധ്യക്കും രാവേറെച്ചെല്ലുന്നവരേയും കേട്ടിട്ടുണ്ട്. പുലർച്ചക്കു അപൂർവമായേ കേട്ടിട്ടുള്ളു. ഒരു പക്ഷിയുടെ വിളിക്ക് ദൂരെനിന്നു മറ്റൊരു (ഇണ) പക്ഷി മറുവിളി കൊടുക്കുന്നതും കേട്ടിട്ടുണ്ട്. ” ഊഊഉആആആ” എന്നു വളരെ മുഴക്കത്തോടെ ഈ പക്ഷികൾ നീട്ടിവിളിച്ചിരുന്നു. അത് കേൾക്കുന്നത് ഭയജനകവുമായിരുന്നു. വീട്ടുവളപ്പുകളിലെ മരങ്ങളിൽ വന്നിരുന്നു ഇവ കരഞ്ഞാൽ ആ വീട്ടിൽ ഒരു മരണം ഉടനെ നടക്കുമെന്നായിരുന്നു വിശ്വാസം. 

Please rate this