പെണ്ണഴകിന് കരം..മുല മുറിച്ച നങ്ങേലി ഇടതിന് സ്വന്തം No ratings yet.

വിദേശികളുടെ സ്വാധീനത്തൊടെയാണ് കേരളത്തിൽ സ്ത്രീകൾ മാറുമറയ്ക്കാൻ തുടങ്ങിയത്. ഇത് ഒരു അവസരമായി കണ്ട് രാജഭരണം താഴ്ന്ന ജാതിക്കാരിലെ സ്ത്രീകൾക്ക് മാറുമറയ്ക്കുന്നതിന് നികുതി ഏർപ്പെടുത്തി. മുലക്കരം എന്നാണ് ഈ നികുതി അറിയപ്പെട്ടത്. പുരുഷന്മാരുടെ മേൽ ചുമത്തപ്പെട്ട നികുതിക്ക് തലക്കരം എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ നങ്ങേലി മുലക്കരം ഒടുക്കിയില്ല. ഇത് പിരിക്കാനെത്തിയ രാജകിങ്കരനോട് അവരുടെ രണ്ടു മുലകളും ഛേദിച്ചു ചേമ്പിലയിൽ വച്ച്, ഇനി മുലക്കരം തരേണ്ടതില്ലല്ലോയെന്ന് ചോദിച്ചതായി പറയപ്പെടുന്നു. തുടർന്ന് നങ്ങേലി രക്തം വാർന്ന് മരിച്ചു. നങ്ങേലിയുടെ ശവദാഹം നടന്നുകൊണ്ടിരിക്കേ കത്തിയമർന്ന ചിതയിലേക്ക് എടുത്തുചാടി ഭർത്താവായ കണ്ടപ്പനും രക്തസാക്ഷിയായി. ഈ സംഭവത്തിനു ശേഷവും മുലക്കരം പിരിക്കുന്നത് തുടർന്നു. ഒടുവിൽ മലയാള വർഷം 986-ൽ (എ.ഡി 1810) ശ്രീമൂലം തിരുനാൾ ആണ് മുലക്കരം നിർത്തലാക്കിയത്.നങ്ങേലി മരിച്ച സ്ഥലം മുലച്ചിപ്പറമ്പ് എന്ന പേരിൽ അറിയപ്പെട്ടു.

ദൈവത്തിന്റെ സ്വന്തം നാടെന്ന പേരിൽ അടിമക്കച്ചവടവും, അയിത്തവും, സ്ത്രീവിരുദ്ധതയും, മുലക്കരവും, മീശക്കരവും, ചേറിൽ ചവുട്ടിത്താഴ്ത്തി കൊലയും നടത്തിയിരുന്ന വെറും ഭ്രാന്താലയമായിരുന്നു മലയാള നാട്. ജാതി വ്യവസ്ഥിതിയെ അടിച്ചേല്പിച്ച പൗരോഹിത്യം തന്നെയാണ് സവർണ്ണ ബ്രാഹ്മണാധിപത്യം. ഇതിനെതിരേ പല മഹാന്മാരും പോരടിയിട്ടുണ്ട്. പലതും അവഗണിക്കപ്പെട്ടു. അത്തരത്തിൽ അവഗണിക്കപ്പെട്ട ഒരു ചരിത്രമാവാം ചേർത്തലയിലെ നങ്ങേലിയുടെ കഥ. മുലക്കരം നിലനിന്നിരുന്ന കാലം. സവർണ ജാതികൾക്കു് മുലക്കരം കൊടുക്കേണ്ടതില്ലായിരുന്നു. ഭരണകൂടം പക്ഷപാതപരമായാണ് പ്രവർത്തിച്ചിരുന്നത്. ഇതിനെല്ലാമപ്പുറം സ്ത്രീ ശരീരത്തിനു മേൽ കടന്നു കയറാനുള്ള ഒരു നിയമമായിട്ടു കൂടി മുലക്കരത്തെ അധികാരികൾ ഉപയോഗിച്ചു.

പക്ഷെ ഈ കഥക്ക് ആധികാരികമായ തെളിവുകൾ ഒന്നുമില്ല

Please rate this