ഓപ്പറേഷന്‍ ട്രൈഡന്റ് ‘ ഇത് ഇന്ദിരയുടെ സര്‍ജിക്കല്‍ സ്‌ട്രെക്ക് No ratings yet.

1971 ഡിസംബര്‍ മൂന്നിന് ഭാരത്തിന്റെ 11 വ്യോമ താവളങ്ങള്‍ പാക്കിസ്ഥാന്‍ ആക്രമിച്ചു. ഇത് യുദ്ധത്തിനു തുടക്കമിട്ടു: ഓപ്പറേഷന്‍ ചെങ്കിസ്ഖാന്‍ എന്ന പേരില്‍. സൈന്യങ്ങള്‍ പ്രധാനമായും ഭാരതത്തിന്റെ കിഴക്കന്‍, പടിഞ്ഞാറന്‍ അതിര്‍ത്തികശിലാണ് ഏറ്റുമുട്ടിയത്. ദിവസങ്ങള്‍ക്കുശേഷം ഡിസംബര്‍ 16ന് കിഴക്കന്‍ പാക്കിസ്ഥാനെ സ്വതന്ത്രമാക്കിക്കൊണ്ട് ‘ഇന്‍സ്ട്രുമെന്റ് ഓഫ് സറണ്ടര്‍’ എന്നറിയപ്പെടുന്ന ഉടമ്പടിയോടുകൂടി യുദ്ധം അവസാനിച്ചു. 93,000 പാക്ക് സൈനികരെ ഭാരതം തടവിലാക്കിയിരുന്നു. യുദ്ധത്തില്‍ 20 ലക്ഷത്തിലേറെ സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന് ചില കണക്കുകള്‍ പറയുന്നു. ഒരു കോടിയോളം പേര്‍ ഭാരത്തിലേക്ക കുടിയേറി. ബംഗ്ലാദേശ് സ്വതന്ത്രമാക്കപ്പെടുന്നതും ഈ യുദ്ധത്തിനുശേഷമാണ്. 

Please rate this