അനുഭവിച്ച് തന്നെ അറിയണം!!! No ratings yet.

മമ്മൂട്ടി ചിത്രം പേരൻപ്…മികച്ച തമിഴ് സിനിമ, മികച്ച വരികൾ, മികച്ച ബാലതാരം എന്നിങ്ങനെ, മൂന്നു ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ “തങ്കമീൻകൾ” എന്ന സിനിമയുടെ സംവിധായകനായ റാമിന്റെ നാലാമത്തെ ചിത്രമാണ് “പേരൻപ്‌”!!! സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്റെയും കഥയാണ് പേരന്‍പിലൂടെ റാം അവതരിപ്പിക്കുന്നത്. അമുദന്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തിലേക്കുള്ള മമ്മൂട്ടിയുടെ തിരിച്ചുവരവ് എന്ന് ഈ ചിത്രം കൊണ്ട് നമുക്ക് വിശേഷിപ്പിക്കാം. കണ്ണുകളെ ഈറനണിയിക്കും ഈ പേരൻപ്.

Please rate this