ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളാണ് റോയല്‍ എന്‍ഫീല്‍ഡ്. തുടങ്ങിയത് 1901 ല്‍. നൂറു വര്‍ഷത്തിലേറെയുള്ള പാരമ്പര്യം. അതേസമയം ഇന്ത്യന്‍ മണ്ണില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ വേരുകളോടാന് തുടങ്ങിയത് 1955 മുതല്‍. ഇക്കാലയളവില്‍ റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നും വിപണിയില്‍ എത്തിയത് എണ്ണമറ്റ അവതാരങ്ങൾ. ചിലത് ചരിത്രം രചിച്ചു. ചിലത് കാലഘട്ടത്തിന്റെ വെയിലേറ്റു വാടിപ്പോയി.റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നും അറിയപ്പെടാതെ പോയ അവതാരങ്ങളും അനവധി.
റോയല്‍ എന്‍ഫീല്‍ഡ് മോഫാ പല സിനിമകളിലും ഈ വാഹനം നമ്മള് കണ്ടിട്ടുണ്ടാകും റോയല്‍ എന്‍ഫീല്‍ഡ് മോഫ ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുള്ളതില്‍ വെച്ചു ഏറ്റവും ശേഷി കുറഞ്ഞ ബൈക്കാണ്.
ജര്‍മ്മന്‍ ബൈക്ക് നിര്‍മ്മാതാക്കളായ സുവെന്‍ഡാപിന്റെ KS175 മോഡലാണ് റോയല്‍ എന്‍ഫീല്‍ഡ് ഫ്യൂറി 175 ന് അടിസ്ഥാനം. 1984 -ല്‍ സുവെന്ഡാപ് പൂര്‍ണമായും തകര്‍ന്നടിഞ്ഞപ്പോള്‍ ഫ്യൂറി 175 -നുള്ള ഘടകങ്ങളെ റോയല്‍ എന്‍ഫീല്‍ഡിന് ഇറക്കുമതി ചെയ്യേണ്ടി വന്നു. അഞ്ചു സ്പീഡ് ഗിയര്‍ബോക്സ്, ബ്രെമ്പോ ഡിസ്ക് ബ്രേക്ക് പോലുള്ള ഫീച്ചറുകള്‍ റോയല്‍ എന്‍ഫീല്‍ഡ് ഫ്യൂറി 175 -ന്റെ പ്രത്യേകതകളില്‍ ഉള്‍പ്പെടും.
റോയല്‍ എന്‍ഫീല്‍ഡ് ലൈറ്റ്നിങ്ങിനെ ഇന്നു കാണുന്ന തണ്ടര്‍ബേര്‍ഡുകളുടെ മുന്‍ഗാമിയെന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല.
പക്ഷെ റോയല്‍ എന്‍ഫീല്‍ഡിനെ നിരാശപ്പെടുത്തിയ അവതാരങ്ങളില്‍ ഒന്നാണിത്. 2003 -ല്‍ ലൈറ്റ്നിങ്ങ് ഉത്പാദനം കമ്പനി നിര്‍ത്തി. ബൈക്ക് ഒരുങ്ങിയിരുന്നത് 535 സിസി നാലു സ്ട്രോക്ക് എഞ്ചിനില്‍ (26 bhp കരുത്തും 38 Nm torque ഉം പരമാവധി). നാലു സ്പീഡ് ഗിയര്‍ബോക്സില്‍ കുതിച്ച ലൈറ്റ്നിങ്ങിന് പരമാവധി വേഗത മണിക്കൂറില്‍ 125 കിലോമീറ്റര്‍.
റോയല്‍ എന്‍ഫീല്‍ഡ് എക്സ്പ്ലോറര്‍ 50, ജര്‍മ്മന്‍ ബൈക്ക് നിര്‍മ്മാതാക്കളായ സുവെന്ഡാപ്പുമായി സഹകരിച്ചു പിറന്ന രണ്ടാമത്തെ ബൈക്ക്.
എണ്‍പതുകളില്‍ പിറന്നു എണ്‍പതുകളില്‍ അസ്തമിച്ച റോയല്‍ എന്‍ഫീല്‍ഡിന്റെ മോഡലാണ് എക്സ്പ്ലോറര്‍ 50. ബൈക്കിന് കരുത്തു പകര്‍ന്നത് 50 സിസി എഞ്ചിന്. മൂന്നു സ്പീഡ് ഗിയര്‍ബോക്സും എക്സ്പ്ലോറര്‍ 50 -യ്ക്ക് ഉണ്ടായിരുന്നു.
ബൈക്കില്‍ ഉണ്ടായിരുന്നത് കൈകൊണ്ടു നിയന്ത്രിക്കേണ്ടിയിരുന്ന രണ്ടു സ്പീഡ് ഗിയര്‍ ഷിഫ്റ്റര്‍. ഒരുക്കം 65 സിസി ഒറ്റ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനില്‍. ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ സുവെന്ഡെപിന്റെ പിന്തുണ സില്‍വര്‍ പ്ലസിന്റെ നിര്‍മ്മാണത്തിലും റോയല്‍ എന്‍ഫീല്‍ഡിന് ലഭിച്ചു. വിപണിയില്‍ ശേഷമെത്തിയ രണ്ടാം തലമുറ സില്‍വര്‍ പ്ലസിന് മൂന്നു സ്പീഡ് ഗിയര്‍ബോക്സ് കിട്ടിയെന്നതും ശ്രദ്ധേയം.
ഇന്ത്യയില്‍ റോയല്‍ എന്‍ഫീല്‍ഡ് എക്കാലത്തുമായി കൊണ്ടുവന്നിട്ടുള്ള ഏക സ്കൂട്ടര്‍. പക്ഷെ റോയല്‍ എന്‍ഫീല്‍ഡിന്റെ സ്കൂട്ടര്‍ വിപണിയില്‍ എങ്ങുമെത്തിയില്ല; . 175 സിസി രണ്ടു സ്ട്രോക്ക് വില്ലിയേഴ്സ് എഞ്ചിനായിരുന്നു സ്കൂട്ടറില്‍. എഞ്ചിന് പരമാവധി സൃഷ്ടിച്ചത് 7 bhp കരുത്തും. ഫെന്റാബുലസിന് സെല്‍ഫ് സ്റ്റാര്ട്ടറുണ്ടായിരുന്നു എന്നതും മറ്റൊരത്ഭുതം