പോരാടാൻ നായകനില്ല നമ്മളാണുള്ളത് #SaveAlappad #StopMining No ratings yet.

കൊല്ലത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള മത്സ്യബന്ധന ഗ്രാമമായ ആലപ്പാട് നടക്കുന്ന അനധികൃത കരിമണല്‍ ഖനനം മൂലം ആലപ്പാട്തീരം ഇന്ന് കടലെടുത്തു കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ ഹാഷ്ടാഗ് ക്യാംപെയിനും ശക്തമാണ്. ആലപ്പാടിനെ കരിമണല്‍ ഖനനത്തില്‍ നിന്ന് രക്ഷിക്കണമെന്നും കേരളതീരത്തെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഒട്ടനവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനങ്ങള്‍ നടത്തുന്നത്. ഇവര്‍ക്ക് പിന്തുണയുമായി മലയാള സിനിമാ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. 

Please rate this