ഇവന്‍ സെങ്കി…നോട്ട് സംഘി..!!! No ratings yet.

നമ്മുടെ നാട്ടില്‍ സാധാരണ കാണുന്ന ചുണ്ടെലിയുടെ കുടുംബക്കാരാണ് ആനചുണ്ടെലി അഥവ സെങ്കി.തവിട്ടു കലര്‍ന്ന നിറത്തില്‍ കാണപ്പെടുന്ന ഇവയ്ക്ക് ഏകദേശം 19 ഓളം സ്പീഷിസുകളുണ്ടെത്രെ.ആഫ്രിക്കന്‍ വന്‍കരകളില്‍ മാത്രം കാണപ്പെടുന്ന ഇവ കൂടുതലായും അധിവസിക്കുന്നത് ദക്ഷിണാഫ്രിക്കയിലാണ്.നീണ്ട മൂക്കുകളാണ് സെങ്കികളുടെ പ്രത്യേകത.ഒറ്റനോട്ടത്തില്‍ ആനകളുടെ തുമ്പിക്കൈയുമായി സാദൃശ്യം തോന്നുമെന്നതിനാലാണ് ആനചുണ്ടെലി എന്ന വിളിപ്പേര് കിട്ടിയത്.പോരാത്തതിന് കുടുംബവേര് ചെന്നെത്തുന്നത് ആനകളിലേക്കും.പാറ്റ,പല്ലി തുടങ്ങിയ കുഞ്ഞന്‍ പ്രാണികളാണ് സെങ്കികളുടെ ഇഷ്ടമെനു.മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ കുഞ്ഞ് ജീവിക്കാകും.സസ്തനികളിലേറ്റവും വേഗത്തില്‍ ഓടുന്ന ജീവി എന്ന വിശേഷണവും സെങ്കികള്‍ക്ക് ചേരും.ചെറിയ പൊത്തുകളിലും മാളങ്ങളിലുമായി ജീവിക്കുന്ന ഇവയെ നേരില്‍ കാണുക അല്‍പം പ്രയാസമേറിയ കാര്യമാണ്

Please rate this

Leave a Reply

Your email address will not be published. Required fields are marked *