ഭൂമിയിലെ ഏറ്റവും വലിയ മാജിക്….!!! No ratings yet.

ക്രൂഡ്,ടാര്‍സന്‍ തുടങ്ങിയ അനിമേഷന്‍ ചിത്രങ്ങളെക്കാല്‍ സമ്പുഷ്ടമായ കാഴ്ചകള്‍ ഒരുക്കിയാണ് ഭൂമിയിലുള്ളതില്‍ ഏറ്റവും വലിയ ഗുഹയായ ഹാംഗ് സോന്‍ ദൂഗ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.
വിയറ്റ്നാമില്‍ പച്ചപ്പും നീരുറവകളും നിറഞ്ഞ മറ്റൊരു പ്രകൃതിയെന്ന വിശേഷണം ഈ ഗുഹയ്ക്ക് ചേരും. രണ്ടര മില്യണ്‍ വര്‍ഷത്തെ പഴക്കമുള്ള മലനിരകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന സോന്‍ ദൂഗ് ക്വാംഗ് ബിന്‍ പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്.പര്‍വ്വതപ്രവാഹ ഗുഹ എന്നാണ് ഹാംഗ് സോന് ദൂഗ് എന്ന വാക്കിന്റെ അര്‍ത്ഥം.ആകെ 9 കിലോമീറ്ററോളം നീളമുള്ള ഗുഹയുടെ ഏറ്റവും വലിപ്പമേറിയ ഭാഗത്തിനു മാത്രം 200 മീറ്ററോളം ഉയരവും 150 മീറ്ററോളം വീതിയുമുണ്ട്.2009ല്‍ ബ്രട്ടീഷ് കേവ് റിസര്‍ച്ച് അസോസിയേഷനാണ് ഗുഹ കണ്ടെത്തുന്നത്.2013ല്‍ ആദ്യമായി ഇവിടെത്തിയ വിനോദസഞ്ചാരികളാണ് പുറംലോകത്ത് സോന്‍ ദൂഗിന്റെ വിശേഷങ്ങളെത്തിച്ചത്.ഇതിന് ശേഷമാണ് വിനോദസഞ്ചാരത്തിനായി ഗുഹ തുറന്നുകൊടുത്തത്.
അകത്ത് കൂരിരുട്ടിനു പകരം പച്ചപ്പാണ് കാഴ്ചക്കാരെ കാത്തിരിക്കുന്നത്.ഇടയ്ക്ക് ചെറു കുന്നുകള്‍ അവയ്ക്കിടെ അരുവികള്‍ അങ്ങനെ സോന്‍ ദൂഗില്‍ പ്രകൃതിയുടെ വിസ്മയങ്ങളൊരുപാടുണ്ട്.രണ്ട് ദിവസം നീണ്ട ട്രക്കിംഗിനുശേഷമേ സോന്‍ ദൂഗിലേക്കെത്താനാകു.കാടും വലിയൊരു നദിയും കടന്നുവേണം ഇവിടേയ്ക്കെത്താന്‍.വിദദ്ധരായ ഗൈഡുകളും ഗുഹാന്വേഷികള്‍ക്കുമൊപ്പം മാത്രമെ ഗുഹയിലേക്ക് പോകാനാകു.പാസ്പോര്‍ട്ടും വിസയും ഉണ്ടെങ്കില്‍ ഗുഹകാണാന്‍ വിയറ്റ്നാമിലേക്ക് വിമാനം കയറാം.

Please rate this