ഹസന്റെ അവകാശങ്ങള്‍ക്ക് “ടെര്‍മിനല്‍” പൂട്ട്…!!! No ratings yet.


150 ദിവസങ്ങള്‍ മില്യണിലധികം യാത്രക്കാര്‍ ഫ്ളൈറ്റിറങ്ങുന്നു പോകുന്നു.മലേഷ്യയിലെ കോലാലംപൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയിട്ടും പോകാനിടമില്ലാതെ വന്ന ഒരെയൊരു വ്യക്തി ഈ 36കാരനാകും.സിറിയന്‍ പൗരനെന്ന ഒറ്റക്കാരണം കൊണ്ട് ഒരു വിമാനത്താവളത്തില്‍ ജീവിക്കുന്ന ഒരാള്‍.മാതൃരാജ്യത്തേക്കോ മറ്റേതെങ്കിലും സുരക്ഷിത സ്ഥലത്തേക്കോ പോകാന്‍ കഴിയാതെ ഇയാള്‍ എയര്‍പോര്‍ട്ടില് കഴിയാന്‍ തുടങ്ങിയിട്ട് 150 ദിവസത്തോളമടുക്കുന്നു.ഹസന്‍ അല്‍ KONTR എന്ന സിറിയന്‍ പൗരനാണ് ഈ കഥയിലെ നായകന്‍
2006 വരെ സിറിയയില്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഹസന്റെ ജീവിതം മാറ്റുന്നത് സിറിയന്‍ യുദ്ധം തന്നെ.നിര്‍ബന്ധിത സൈനിക സേവനത്തിന് രാജ്യം കല്‍പ്പിച്ചപ്പോള്‍ ദമ എന്ന ഗ്രാമം വിട്ട് സിറിയയില്‍ നിന്ന് യുഎഇയില്‍ എത്തിയതാണ് ഈ ചെറുപ്പക്കാരന്‍.10 വര്‍ഷമായി യുഎഇയില്‍ ജോലി ചെയ്യുന്ന ഹസന്റെ റസിഡന്‍സി വിസ നഷ്ടപ്പെട്ടതോടെ ഡിപോര്‍ട്ട് ചെയ്യാന്‍ രാജ്യം തീരുമാനിച്ചു.സിറിയന്‍ അഭയാര്‍ത്ഥിയെ ഏറ്റെടുക്കാന്‍ കംപോഡിയയും ഇകഡോറും വിസമ്മിതച്ചതോടെ മലേഷ്യയിലേക്ക് ഇയാളെ യുഎഇ നാടുകടത്തി.
പക്ഷെ ,മാര്‍ച്ച് 7ന് ക്വാലാലംപൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ഹസന് മലേഷ്യയില്‍ ഇറങ്ങാന്‍ മലേഷ്യന്‍ ഗവണ്‍മെന്റ് അനുവാദം നല്‍കിയില്ല. ഇവിടുന്ന് പോകാനും അനുവാദം നല്‍കിയില്ല.അന്ന്‌തൊട്ട് എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 2വില്‍ ഈയാളുണ്ട്

Please rate this