ആഡംബരമില്ലാത്ത അനന്തത…ബൊളീവിയ No ratings yet.

ഒരു ചാന്ദ്രയാത്രയ്ക്ക് മനസില്‍ ആഗ്രഹിക്കുന്നവര്‍ക്ക് സമാനമായ സാഹചര്യമുള്ള ഭൂമിയിലൊരിടമുണ്ട്-ബൊളീവിയന്‍ പീഠഭൂമി.സാധാരണ യാത്രക്കാര്‍ക്ക് പറ്റിയ സാഹചര്യമല്ല ബൊളീവിയന്‍ പീഠഭൂമിയില്‍.
സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 14000 അടിവരെ ഉയരത്തിലാണ് പീഠഭൂമി.ഇത്രയും ഉയരം തന്നെയാണ് ഇവിടെ ചന്ദ്രനോളം സമാനമായ ഭൂപ്രകൃതിയും സാഹചര്യങ്ങളും ഉണ്ടാക്കുന്നതും.
ഈ ഉയരത്തില്‍ മനുഷ്യശരീരം കാലാവസ്ഥയുമായി യോജിക്കാന്‍ ദിവസങ്ങളെടുത്തേക്കും.ബൊളിവീയന്‍ യാത്രയ്ക്കിടെ ശ്വാസതടസ്സമടക്കം നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.വൈദ്യസഹായമടക്കം ലഭിക്കുന്നതും വിരളം.വ്യക്തമായി പരിശോധിച്ചാല്‍ ഇവിടെ ജനവാസത്തിനനുയോജ്യമായ ഒരു സൗകര്യവും എങ്കില്‍ പോലും ബൊളീവിയന്‍ പീഠഭൂമിയില്‍ ഒരുപാട് കാഴ്ചകളാണ് പ്രകൃതിയൊരുക്കിയിരിക്കുന്നത്.

മഞ്ഞ് നിറഞ്ഞ കൊടുമുടികള്‍,പുകതുപ്പുന്ന അഗ്‌നിപര്‍വ്വതങ്ങള്‍, ഇരുട്ടിലും തിളങ്ങുന്ന തടാകങ്ങള്‍-ചൂട്നീരുറവകള്‍ പിന്നെ കൂട്ടിനായി ഫ്‌ളെമിംഗോ പക്ഷികളും. ബൊളിവീയന്‍ പീഠഭൂമിയിലേക്കുള്ള യാത്ര തുടങ്ങുന്നത് ഉയൂണി പട്ടണത്തില്‍ നിന്നാണ്.10000 പേര്‍ മാത്രം ജീവിക്കുന്ന ദാരിദ്ര്യം നിറഞ്ഞൊരു പട്ടണം.വിനോദസഞ്ചാരം ഉപജീവനമാക്കിയവരാണ് പട്ടണത്തിലെ ഭൂരിഭാഗം ജനങ്ങളും.ഒരു ബക്കറ്റ് ചൂട് വെള്ളത്തിനിവിടെ 20 ബൊളീവിയാനോ കൊടുക്കണം ഏകദേശം 120 ഇന്ത്യന്‍ രൂപ.മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കെല്ലാം പൊതുയിടങ്ങള്‍ ഉപയോഗിക്കേണ്ടിവരും.ലോകത്തേറ്റവും വലിയ ഉപ്പുപാടമായ സലാര്‍ ദെ ഉയൂണി ബൊളീവിയയിലെ പ്രധാന ആകര്‍ഷണമാണ്.ആര്‍ബോള്‍ ദി പിയേദ്ര എന്ന കല്ലു മരം പിന്നെ വിവിധ നിറത്തിലുള്ള പാറകളുടെ ശേഖരം ഒക്കെ പുതിയ അനുഭവങ്ങള്‍ സമ്മാനിക്കുന്നു…

Please rate this