കേരളത്തിലെ ആദ്യ സെലിബ്രിറ്റി ആന…ഗുരുവായൂരിന്റെ കേശവന്‍ No ratings yet.

ആനക്കഥകളിലെ നിത്യഹരിത നായകന്‍ ഗുരുവായൂര്‍ കേശവന്‍ ഓര്‍മ്മയായിട്ട് വര്‍ഷം 41 കഴിഞ്ഞു ഇന്നും ഗുരുവായൂരപ്പന്‍ കഴിഞ്ഞാല്‍ പിന്നെ തൃശൂര്‍ക്കാര്‍ക്ക് ഗുരുവായൂര്‍ കേശവന്‍ തന്നെ.

Please rate this

ആനച്ചന്തത്തിന്റെ യൗവ്വനം…പാമ്പാടിക്കാരുടെ സ്വന്തം അപ്പു No ratings yet.

കേരളത്തിലെ ആനച്ചന്തത്തിന്റെ യൗവ്വനം; തലപ്പൊക്കമുള്ള നാടന്‍ ആനകളില്‍ മുമ്പന്‍. കോട്ടയത്തെ പാമ്പാടിക്കാരനാണെങ്കിലും പാലക്കാട്ടെയും തൃശൂരിലെയും ഉത്സവപറമ്പുകളില്‍ പ്രിയതാരം.ഒരു വാക്കുകൊണ്ട് ആനപ്രേമികളെ പരിചയപ്പെടുത്തേണ്ടതില്ല ഈ ആനയെ പാമ്പാടികാരുടെ അപ്പു തെക്കിലേക്കെത്തുമ്പോള്‍ ഗജരാജ പെരുമാള്‍ ഗജരാജകുലപതി പാമ്പാടി രാജന്‍
കേരളത്തിലുള്ള ഒട്ടുമിക്ക പ്രധാന ഉത്സവങ്ങളിലും പങ്കെടുത്തിട്ടുള്ള നാടന്‍ ആനകളിലെ പൊക്കക്കാരന്‍ ആണ് പാമ്പാടി രാജന്‍.ഉറച്ച ശരീരവും പ്രൗഡഗംഭീരമായ നടത്തവും തടിച്ച തുമ്പിക്കൈയും ചെറിയ വളവുള്ള നീണ്ട വാലും അഴകേകും കൊമ്പുകളും രാജന്റെ മാത്രം പ്രത്യേകതകളാണ് ഇവന് പൊതുവെ മദപ്പാടും കുറവാണ്

Please rate this

ഗണപതിയെ സ്ത്രീയായി കാണാന്‍ ഇവിടേയ്ക്ക് പോകാം..??? No ratings yet.

വിഘ്‌നങ്ങളകറ്റാന്‍ ഗണപതിയ്‌ക്കൊരു തേങ്ങയടിച്ച് യാത്ര തുടങ്ങാം..പക്ഷെ വിനായകനെ സ്ത്രീയാക്കിയാണ് ആരാധന.വിചിത്രമണേലും ഭക്തര്‍ക്കും ഭക്തിക്കും ഒരു പഞ്ഞവുമില്ല ഈ വിനായകി ക്ഷേത്രത്തില്‍
മനുഷ്യന്റെ ശരീരവും ആനയുടെ തലയും നാല് കൈകളുമുള്ള ഗണപതിയുടെ രൂപം കാണാത്തവരുണ്ടാകില്ല.ഗണപതിയെ സ്ത്രീയായി ആരാധിക്കുന്നൊരു ക്ഷേത്രമുണ്ട്. വിനായകി ഗജാനനി എന്ന പേരില്‍ ഒരു പ്രതിഷ്ഠയാണിവിടെ.ഹൈന്ദവ ഗ്രന്ഥങ്ങളില്‍ പോലും പരിമിതമായി അടയാളപ്പെടുത്തിയിരിക്കുന്ന ദൈവമാണ് വിനായകി.ആ രൂപത്തെ ആരാധിക്കുന്നത് നമ്മുടെ അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടിലാണ്. കന്യാകുമാരിയിലെ സ്താനുമലയന് ക്ഷേത്രം.മലയാളികള്‍ക്ക് ശുചീന്ദ്രപുരം ക്ഷേത്രമെന്ന് പറഞ്ഞാല് ഒരു പക്ഷെ അറിയും

Please rate this

ആരാധകരുടെ ഉയരക്കേമന്‍…ഈ പോക്കിരി രാമന്‍…!!! No ratings yet.

ആനകളും ആനക്കാരനും ആനക്കമ്പവും കേരളത്തോളം വരില്ലൊരിടത്തും.മാമ്പിയുടെയും കാളിയുടെയും കഥയ്ക്ക് പിന്നാലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍.പതിവു പാപ്പാന്‍ സങ്കല്‍പ്പങ്ങളിലെ നായകന്‍ ആനക്കാരന്‍ മണിയും രാമചന്ദ്രന്റ ജീവിതത്തില് മാറ്റിവെയ്ക്കാനാകാത്ത ഏടാണ്.കേട്ടറിഞ്ഞ കഥകളില്ർ രാമന്‍ ഘനഗംഭീരനായി നില്‍ക്കുന്ന പൊക്കക്കാരന്‍.ഇവരും നമ്മുടെ തൃശൂര്കാരു തന്നെ.പേരാമംഗലത്തുള്ള തെച്ചിക്കോട്ട് കാവ് ക്ഷേത്രത്തിലെ 54 വയസുള്ള രാമചന്ദ്രന്‍ കേരളത്തിലെ ഏറ്റവും ഉയരമേറിയതും ഏഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ആനയുമാണ്

Please rate this

ആനക്കാരന്റെ ആനക്കാര്യം….!!! 4.75/5 (8)

ഇന്ത്യന്‍ സിനിമയില്‍ ചരിത്രമെഴുതിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി രണ്ടാംഭാഗത്തിലെ ആദ്യരംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ആനയാണ് കാളിദാസന്‍.ഇടഞ്ഞ് ഓടിവരുന്ന കൊമ്പനെ മുട്ടുകുത്തിച്ച് ബാഹുബലിയായി അഭിനയിച്ച പ്രഭാസ് മസ്തകത്തില്‍ ചവിട്ടി നെഞ്ച് വിരിച്ചു നില്‍ക്കുന്ന സീനിലെ അതെ കൊമ്പന്‍ ചിറയ്ക്കല്‍ കാളിദാസന്‍.കാളിദാസന്‍ പ്രത്യക്ഷപ്പെട്ട രംഗങ്ങളെല്ലാം നിറഞ്ഞ കയ്യടികളോടെയാണ് സദസ് ഏറ്റുവാങ്ങിയത്.അതെ കയ്യടി ആനക്കാരനായ മാമ്പിയ്ക്കും ലഭിച്ചു. ജൂനിയര്‍ തെച്ചിക്കോടന്‍ എന്നറിയപ്പെടുന്ന ചിറയ്ക്കല്‍ കാളിദാസന്റെ ആദ്യ പടമല്ല ബാഹുബലി. പട്ടാഭിഷേകം, പുണ്യാളന്‍സ് അഗര്‍ബത്തീസ് തുടങ്ങിയ മലയാളം പടങ്ങളിലും ഷാറൂഖ് ഖാന്‍ നായകനായ ദില്‍സേ എന്ന ഹിന്ദി പടത്തിലും ഈ ഗജവീരന്‍ മുഖം കാണിച്ചിട്ടുണ്ട്.ഒപ്പം അടുത്തിടെ കാളിയെ കഥാപാത്രമാക്കി ഗജം എന്നൊരു മ്യൂസിക്കല്‍ ആല്‍ബവും പുറത്തിറങ്ങി.സാരഥി മാമ്പി എന്ന ചെല്ലപ്പേരിലറിയപ്പെടുന്ന ഫ്രീക്കന്‍ പാപ്പാന്‍ ശരത്തില്ലാതെ കാളിയെ മെരുക്കാന്‍ മറ്റൊരാളില്ലെന്ന ചൊല്ല് തന്നെ തൃശൂര്‍കാര്‍ക്കിടയിലുണ്ട്.തൃശൂര്‍ പൂരത്തിന് പാറമേക്കാവിന്റെ തിടമ്പേറ്റുന്ന കാളികൊമ്പനെകാണാനായി മാത്രം പൂരപ്പറമ്പിലെത്തുന്നവരുണ്ട്.
കര്‍ണാടകയാണ് കാളിയുടെ സ്വദേശം.വനത്തില്‍ നിന്ന് വനംവകുപ്പിലേക്കെത്തിയ ആന പിന്നീട് ഒരു ആശ്രമത്തില്‍ കുറച്ചുകാലം ജീവിച്ചു.തൃശൂര്‍ അന്നകര സ്വദേശി ചിറയ്ക്കല്‍ മധുവിന്റെ സ്വന്തമായതോടെയാണ് ചിറയ്ക്കല്‍ കാളിദാസനെന്ന പേര് കിട്ടി.സിനിമയിലെ നായക കഥാപാത്രത്തെ വെല്ലുന്ന പരിവേഷമാണ് മാമ്പിക്ക്. ഉത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും താരസാന്നിധ്യമാണ് ഈ കൂട്ടുകെട്ട്. .ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലെ ചിറയ്ക്കല്‍വെളി പുരുഷോത്തമന്റെ മകന്‍ 27കാരന്‍ ശരത്ത് ആനപ്രേമം മൂത്ത് പല തവണ വീട് വിട്ടുപോയിട്ടുണ്ട്. നാട്ടുകാര്‍ സ്‌നേഹത്തോടെ വിളിച്ച പേരാണ് മാമ്പി. 11-ാമത്തെ വയസില്‍ തോട്ടിയും കോലുമെടുത്ത് ആനയോടൊപ്പമായി മാമ്പിയുടെ യാത്ര.കുളമാക്കില്‍ കുട്ടിക്കൃഷ്ണന്റെ രണ്ടാം പാപ്പാനായിട്ടായിരുന്നു തുടക്കം. പിന്നീട് നിരവധി ആനകളുടെ സാരഥിയായി ശരത്ത് ജോലി ചെയ്തു. ചിറയ്ക്കല്‍ കാളിദാസനോടൊപ്പം കൂടിയിട്ട് വര്‍ഷം അഞ്ചാകുന്നു
കാളിയും മാമ്പിയും പൂരപ്പറമ്പുകളില്‍ ഒന്നിച്ചിറങ്ങിയാല്‍ പിന്നെ ആരാധകരുടെ തിരക്കാണ്.

Please rate this