മഴക്കാലത്ത് നമ്മുടെ മൊബൈല്‍ ഫോണിനും അല്‍പ്പം സംരക്ഷണം ആവശ്യമാണ്.വെള്ളം തന്നെയാണ് ഫോണുകളുടെ പ്രധാന ശത്രു.മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ വീണാല്‍ നശിക്കാന്‍ മാത്രം ഫോണിനുള്ളില്‍ ഒരു സാധനവുമില്ല.എന്നിരുന്നാലും ചില കാര്യങ്ങള്‍ സൂക്ഷിക്കണം വെള്ളം കയറിയ ഫോണിലെ ബട്ടണുകളിലോ കീകളിലോ അമര്‍ത്തരുത്.ചാര്‍ജ്ജ് പോയിന്റിലടക്കം ഒരിടത്തേക്കും വെള്ളം ഊതി മാറ്റാന്‍ ശ്രമിക്കരുത്.ഫോണ്‍ ഓണാക്കരുത്,തനിയെ ഓഫായില്ലെങ്കില് പെട്ടെന്ന് സ്വിച്ച് ഓഫ് ചെയ്ത് മൈക്രോ എസ്ഡി കാര്‍ഡ,് ബാറ്ററി എന്നിവ മാറ്റി ഉണങ്ങിയ തുണിയോ പേപ്പറോ ഉപയോഗിച്ച് വേണം തുടച്ചെടുക്കണം.വാക്വം ക്ലീനര്‍ ഉപയോഗിച്ച് വേണേല്‍ വെള്ളം ഫോണിന്റെ വിടവുകളില്‍ നിന്ന് വലിച്ചെടുക്കാം..ഇനി ഏറ്റവും സിംപിളായി ചെയ്യേണ്ടൊരു കാര്യം പറഞ്ഞുതതരാം.നമ്മുടെ വീട്ടില്‍ അരിസൂക്ഷിച്ചു വെച്ചിരിക്കുന്ന പാത്രത്തിനുള്ളിലേക്ക് താഴ്ത്തിവെയ്ക്കുക.ഫോണിനുള്ളിലെ ഈര്‍പ്പത്തെ മുഴുവനായി ആഗീകരണം ചെയ്യാന്‍ ധാന്യമായ അരിക്കു സാധിക്കും.ഒരു രണ്ട് ദിവസം ഫോണ്‍ ഇത്തരത്തില്‍ ഉണക്കി ശേഷം സിം ബാറ്ററിയൊക്കെ ഇട്ട് ഉപയോഗിച്ച് നോക്കാം.എല്ലാ ഓപ്ഷനുകളും പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക.