ഇടിക്കൂട്ടിലെ കുട്ടികളുടെ ഇഷ്ടതാരം-ജോണ്‍ സീന No ratings yet.

ഇടിക്കൂട്ടില്‍ കുട്ടികളുടെ ഇഷ്ടതാരം.മിസറ്റര്‍ പ്രോട്ടോടൈപ്പ് ,മിസ്റ്റര്‍ പി എന്നീ പേരുകളില്‍ അറിയപ്പെടുന്ന നമ്മുടെ ജോണ്‍ സീന പെട്ടന്ന് പ്രശസ്തിയിലേക്കുയര്‍ന്ന റെസ്ലറേയല്ല.ജോണ്‍ ഫെലിക്‌സ് അന്തോണി സീന- ജനനം 1977 ഏപ്രില്‍ 23ന് മസാച്ചുസെറ്റ്‌സിലെ ന്യൂബെറിയില്‍.കുഷിങ് അക്കാദമിയില്‍ നിന്ന് ബിരുദം.പഠനകാലത്ത് കോളേജ് ഫുട്‌ബോള്‍ ടീമില്‍ അംഗം.അക്കാലത്തെ ജഴ്‌സി നമ്പറായ 54 സീന പിന്നെ പലപ്പോഴും മത്സരങ്ങളിലും ജീവിതത്തിലും ഒപ്പം കൂട്ടി.1998ല്‍ സ്പ്രിംഗ്ഫീല്‍ഡ് കോളേജില്‍ നിന്നും എക്‌സര്‍സൈസ് ഫിസിയോളജിയില്‍ ബിരുദം.തുടര്‍ന്ന് ബോഡി ബില്‍ഡിംഗിലേക്ക് ശ്രദ്ധിച്ച സീന ഇടക്കാലത്ത് കാര്‍ഡ്രൈവറായും ജോലി നോക്കിയിരുന്നുവത്രെ.

Please rate this