ശബരിമല എന്ത്…ഇവിടെ പെണ്ണായ ഒന്നിനെയും കയറ്റൂലാന്ന് No ratings yet.

ശബരിമലയില്‍ 10നും 50നും ഇടയില്‍ പ്രായമായ സ്ത്രീകള്‍ പ്രവേശിക്കരുതെന്ന ആചാരവും പിന്നാലെ പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയുമാണ് പ്രശ്‌നമെങ്കില്‍ അതിനെക്കാള്‍ കനത്ത തീരുമാനങ്ങള്‍ നടപ്പിലാക്കി സ്ത്രീകള്‍ക്ക് വിലക്ക് കല്‍പ്പിച്ച മണ്ണ് മൗണ്ട് ആഥോസ്.

മൗണ്ട് ആഥോസ് കണ്ടെത്തിയിട്ട് ആയിരം വര്‍ഷത്തിലേറെയായി.ഇന്നുവരെ ഒരു സ്ത്രീയ്ക്ക് പ്രവേശിക്കാന്‍ അനുവാദം ലഭിച്ചിട്ടുമില്ല. അവിടേക്കെന്നല്ല മൗണ്ട് ആഥോസിന്  500 മീറ്റര്‍ അടുത്തുപോലും ദര്‍ശനം പാടില്ലാന്ന് ആണ് നിയമം.ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികളുടെ ആരാധനയിടമായ മൗണ്ട് ആഥോസില്‍ പെണ്‍വര്‍ഗ്ഗത്തില്‍പ്പെടുന്ന ഒന്നിനും മണ്ണില്‍ കാലുകുത്താന്‍ പോലും അനുവാദമില്ല.ഉദാഹരണത്തിന് പൂവന്‍കോഴിയ്ക്കും കാളയ്ക്ക് പ്രവേശിക്കാം പക്ഷെ പിടക്കോഴിയ്ക്കും പശുവിന് വിലക്കുണ്ട്.

ക്രെസ്തവ സന്ന്യാസികളുടെ ഇരുപതിലേറെ ആശ്രമങ്ങളാണ് മൗണ്ട് ആഥോസിലുള്ളത്. ഈ സന്ന്യാസിമാരുടെ ബ്രഹ്മചര്യം ഉറപ്പാക്കാനാണ് പെണ്ണെന്ന വര്‍ഗ്ഗത്തെ ഇവിടെ നിന്ന് വിലക്കിയിരിക്കുന്നത്.ഏകദേശം ശബരിമല പോലെ തന്നെ. പക്ഷെ ഇതിനെക്കാള്‍ മൗണ്ട് ആഥോസില്‍ പെണ്‍സാന്നിധ്യം വിലക്കി സന്ന്യാസിമാരുടെ ബ്രഹ്മചര്യം ഉറപ്പിക്കാനായി വിശ്വാസവുമായി കൂട്ടിയിണക്കി
പ്രചരിക്കുന്നൊരു കഥയുണ്ട്.

ക്രിസ്തുദേവന്റെ അമ്മ മറിയം സൈപ്രസിലേക്കുള്ള യാത്രക്കിടെ മൗണ്ട് ആഥോസ് കണ്ട് ആകൃഷ്ടയായി.
അത് മകന്റെ അനുവാദത്തോടെ ഒരു പൂന്തോട്ടമാക്കി മാറ്റിയെന്നാണ് കഥ.ദൈവമാതാവിന്റെ പൂന്തോട്ടമെന്ന് മൗണ്ട് ആഥോസ് അറിയപ്പെടുന്നത്.ക്രിസ്തുവൃഗേന്റെ അമ്മയ്ക്ക് മാത്രമായി മാറ്റിവെയ്ക്കപ്പെട്ട ഈ മല മറ്റെല്ലാ സ്ത്രീകള്‍ക്കു വിലക്കപ്പെട്ടതായെന്നാണ് വിശ്വാസം. ഇവിടുത്തെ ആശ്രമങ്ങളെല്ലാം വിശുദ്ധ മാതാവിന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നവയാണ്

പെണ്‍വര്‍ഗ്ഗത്തെ ഒന്നാകെ അതിര്‍ത്തിക്കപ്പുറത്ത് നിര്‍ത്തുന്ന മൗണ്ട് ആഥോസില്‍ വിഹരിച്ചു നടക്കുന്ന പെണ്‍പൂച്ചകളെ കാണാം, ഇവയ്ക്ക് മാത്രം വിലക്കില്‍ ഇളവ് ലഭിച്ചതിന് പിന്നില്‍ എലികളാണ്.ഒരുപാട് എലികളുള്ള ആശ്രമത്തില്‍ എലിശല്യം തീര്‍ക്കാനാണ് പെണ്‍ പൂച്ചകളുടെ പ്രവേശനം അനുവദിച്ചത്.വന്യമൃഗങ്ങളെ നിയന്ത്രിക്കാന്‍ സന്ന്യാസിമാര്‍ക്ക് കഴിയാത്തതിനാല്‍ അവയ്ക്കും ലിംഗവ്യത്യാസം പ്രശ്നമല്ല.പെണ്‍വര്‍ഗ്ഗത്തിലുള്ള ജീവികളില്ലാത്തതിനാല്‍ ഇവിടേക്ക് ആവശ്യമായ പാല്‍മുട്ട തുടങ്ങിയ ഭക്ഷണസാധനങ്ങള്‍ ഇവിടേയ്ക്ക് ഇറക്കുമതി ചെയ്യുന്നതാണ് പതിവ്.


Please rate this

‘ശബരിമല’ അവള്‍ക്കായി തുറക്കുമ്പോള്‍….EPISODE:- 3 ( ശബരിമല-‘രാഷ്ട്രീയം’) No ratings yet.


അയ്യപ്പന്‍ കുടിയിരിക്കുന്ന ശബരിമല ക്ഷേത്രത്തിന്റെ ഭരണം നടത്തുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
ക്രിസ്തുവര്‍ഷം 1821ലാണ് ഈ ക്ഷേത്രം തിരുവിതാംകറുമായി ചേര്‍ക്കപ്പടുന്നത്. ദേവസ്വം ബോര്‍ഡിന് കീഴിലാണേലും തന്ത്രികുടുംബത്തിനല്ലാതെ സ്ത്രീവിഷയത്തില്‍ ബോര്‍ഡിന് പ്രത്യേക താല്‍പര്യങ്ങളൊന്നുമില്ല.
ഈ വര്‍ഷമാധ്യത്തെ കണക്കുകള്‍ പ്രകാരം ശബരിമലയിലെ വരുമാനം 255 കോടിയാണ് ബോര്ഡിനു കീഴിലെ മറ്റ് ക്ഷേത്രങ്ങളില്‍ നിന്നെല്ലാം കൂടി 173 കോടിയെ ലഭിക്കുന്നുള്ളു.അതുകൊണ്ടു തന്നെ ബോര്‍ഡിന് സ്ത്രീഭക്തരുടെ ആവശ്യം കണ്ടില്ലൊന്ന് നടിക്കാനാകില്ല

Please rate this

‘ശബരിമല’ ….ഭക്തനിലവിളി v/s ലിംഗമുറവിളി. No ratings yet.

കേരളം ഒരുപാട് വിശ്വാസങ്ങളും ആചാരങ്ങളും ആഘോഷങ്ങളും അതാണ് ഈ നാടിന്റെ സമ്പത്ത്,സംസ്‌കാരം.ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കുമ്പോള്‍ അവിടെ ദൈവത്തിനുള്ള സ്ഥാനം കൂടി ഓര്‍ക്കേണ്ടതുണ്ട്

പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ് സമുദ്രനിരപ്പില്‍ നിന്നും 914 മീറ്ററോളം ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പത്തനംതിട്ട ജില്ലയിലെ ശബരിമല.ബ്രഹ്മചാരി ഭാവത്തിലുള്ള ശാസ്താവിന്റെ പ്രതിഷേഠയാണിവിടെ 41 ദിവസം നീണ്ട വ്രതാനുഷ്ഠാനങ്ങള്‍ക്കൊടുവില്‍ ശരണം വിളികളുമായി അയ്യപ്പന്മാര്‍ മലചവിട്ടുന്നയിടം

Please rate this

‘ശബരിമല’ അവള്‍ക്കായി തുറക്കുമ്പോള്‍ -‘വസ്തുതകള്‍’ No ratings yet.


പുരുഷന്മാര്‍ക്ക് അനുവദനീയമെങ്കില്‍ പ്രായഭേതമന്യ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനമാകാം അത് ഭരണഘടന പരമായ അവകാശം.ചരിത്ര വിധി കേട്ട് കേരളം…തുടര്‍ന്നു മറ്റെല്ലാ വിഷയങ്ങളെക്കാള്‍ പ്രധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടുന്നു ശബരി മല .ലോകത്തിലേറ്റവും തീര്‍ത്ഥാടകരെത്തിച്ചേരുന്ന ശബരിമല ഹൈന്ദവ സമൂഹത്തില്‍ ആചാരങ്ങള്‍ വളര്‍ത്തുന്നതിലും നിലനിര്‍ത്തുന്നതിലും വഹിക്കുന്ന പങ്ക് വലുതാണ് പക്ഷെ ഏറെ കാലമായി ശബരിമലയില്‍ വിവാദങ്ങളൊഴി നേരമില്ല

Please rate this