ഐ പാഡ് അടിച്ചു മാറ്റിയോ…??? No ratings yet.


ബുര്‍ജ് ഖലീഫയടക്കം ആകാശഗോപുരങ്ങളുടെ പട്ടികയിലേക്ക് ദി പാഡ്(ഐ പാഡ് ടവര്‍).ഡോക്കില്‍ വെച്ചിരിക്കുന്ന ഐ പാഡിന്റെ മാതൃകയിലാണ് കെട്ടിടം.ചാര്‍ജ്ജിങിന്റെ അനുഭൂതി ലഭിക്കാന്‍ 26 നിലകളുള്ള കെട്ടിടം 6.5 ഡിഗ്രി ചരിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.സെന്‍ട്രല്‍ ദുബായിലെ ബിസിനസ് ബേയിലാണ് ഐ പാഡ് ടവര്‍.ആപ്പിള്‍ പ്രൊഡക്ടുകളോട് തോന്നിയ പ്രിയമാണ് ദി പാഡിന്റെ നിര്‍മ്മാണത്തിന് പിന്നില്‍.ബയോമെട്രിക് ലോക്ക്,ഹെല്‍ത്ത് ട്രാക്കര്‍ ടെക്നോളജിയിലൊരുക്കിയ കണ്ണാടി തുടങ്ങി നിരവധി കൗതുകങ്ങള്‍.ഐ ജിം,ഐ സ്പാ,ഐ ഓക്സിജന്‍ ഡെക്ക്,ഐ സ്വിമ്മിംഗ് ഡെക്ക് എന്നിങ്ങനെ ഐ ചേര്‍ത്താണ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.ഹോങ്കോംഗ് ആസ്ഥാനമായുള്ള ആര്‍ക്കിടെക്ട് കമ്പനിയായ ജെയിംസ് ലോ സൈബര്‍ടെക്ചറിന്റേതാണ് രൂപകല്‍പ്പന.ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് കാലതാമസം നേരിട്ടെങ്കിലും 2013 ഈ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

Please rate this