കരണ്ടു തിന്നുന്ന ജീവികളുടെ കൂട്ടത്തിലേറ്റവും വലിയ മൃഗമാണ് ക്യാപിബാറ. തെക്കെ അമേരിക്കയാണ് ഇതിന്റെ സ്വദേശം.ഗിന്നി പന്നികളുടെ കുടുംബക്കാരായ ഇവ കരയിലും വെള്ളത്തിലും ജീവിക്കുന്നു.പുല്ലു പഴങ്ങളും കഴിക്കുന്ന ക്യാപിബാറയ്ക്ക് ഒറ്റനോട്ടത്തില്‍ പന്നി ,നീര്‍ക്കുതിര തുടങ്ങിയ ജീവികളുമായി സാമ്യതയുണ്ട്.ഏകദേശം 60 കിലോയോളം ഭാരവും നാലടിയോളം ഉയരവും പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ക്യാപിബാറയ്ക്കുണ്ടാകും.നായ കുരയ്ക്കുന്നതിനു സമാനമായ ശബ്ദം പുറത്തുവിട്ടാണ് ഈ ജീവികള്‍ പരസ്പരം ആശയവിനിമയം നടത്താറ്.ഇനി വേട്ടയാടാനെത്തുന്ന ശത്രുക്കളെ കൂട്ടമായി ചേര്‍ന്ന് ഓടിക്കാനും ക്യാപിബാറയ്ക്കറിയാം.
10-20 അംഗങ്ങളുണ്ടാകും കൂട്ടത്തില്‍.സാധാരണ ജീവികളില്‍ നിന്ന് വ്യത്യസ്തമായി പെണ് ക്യാപിബാറകളാണ് ഇണചേരലനിയാണ് മുന്‍കൈയെടുക്കുക അതു വെള്ളത്തില്‍വെച്ച് ഒറ്റ പ്രസവത്തില്‍ 3,4 കൂട്ടികളുണ്ടാകും.കൂടുതല്‍ സമയവും വെള്ളത്തില്‍ നീന്തിനടക്കുന്ന ക്യാപിബാറയുടെ പാദങ്ങള്‍ നീന്തലിനു അനുയോജ്യമായ രീതിയിലുള്ളതാണ്.