ബീറ്റില്‍….ഒരു യുഗപ്പിറവിയുടെ കഥ….!!! No ratings yet.

ലോകവിപണിയില്‍ നിന്ന് ഫോഗ്‌സ്‌വാഗനെ മാറ്റിനിര്‍ത്തിയൊരു കാര്‍ചരിത്രമുണ്ടാകില്ല.1937 മേയ് 8ന് തൊഴിലാളി സംഘടനായയ ജര്‍മന്‍ ലേബര്‍ ഫ്രെണ്ടിന്റെ നേതൃത്വത്തില്‍ ജര്‍മ്മനിയിലെ ഫോക്സ്ബര്‍ഗിലാണ് വോഗ്‌സ് വാഗണ്‍ കമ്പനി സ്ഥാപിക്കുന്നത്.ജര്‍മ്മന്‍ ഭാഷയില്‍ ഫോക്സ്-വാഗണ്‍ എന്ന വാക്കിനര്‍ത്ഥം ജനങ്ങളുടെ കാര്‍ എന്നാണ്.തൊഴിലാളി വര്‍ഗ്ഗത്തിന് വേണ്ടി ചെലവ് കുറഞ്ഞ കാര്‍ നിര്‍മ്മിക്കാന്‍ ജര്‍മ്മന്‍ ഏകാധിപതി സാക്ഷാല്‍ അഡോള്‍ഫ് ഹിറ്റലര്‍ പദ്ധതിയിടുന്നു
ഇതിനായി അദ്ദേഹം ഓസ്ട്രിയന്‍ എഞ്ചിനിയറായ ഫെര്‍ഡിനാന്റ് പോര്‍ഷെ സമീപിക്കുന്നു.സാധാരണക്കാരെ കാറില്‍ കയറ്റുക എന്ന ലക്ഷ്യത്തിലേക്ക് ഹിറ്റ്‌ലര്‍ക്കൊപ്പം ഫോക്‌സ് വാഗണ്‍.1939 ബര്‍ലിന്‍ മോട്ടോര്‍ഷോയിലാണ് ഫോക്‌സ് വാഗണ്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്.ഹിറ്റ്ലറിന്റെ തേരോട്ടമുള്ള മണ്ണില്‍ അദ്ദേഹത്തിന്റെമാനസപുത്രിയായി ഫോക്സ്വാഗണ്‍ കുതിച്ചു.എന്നാല്‍ അപ്രതീക്ഷിതമായി ലോകത്തെ ഞെട്ടിച്ച രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു.തുടര്‍ന്ന് കാര്‍ ഉത്പാദനം ഫോക്‌സ് വാഗണ്‍ നിര്‍ത്തി.
യുദ്ധത്തെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ ഫോക്‌സ് വാഗണ്‍ ബ്രട്ടീഷ് ആര്‍മിയുടെ അധീനതയിലായി.ബ്രട്ടീഷ് സൈന്യം സൈനിക നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി ഫോക്സ് വാഗണ്‍ ഫാക്ടറി ഉപയോഗിച്ചു.
1946ല്‍ യുദ്ധത്തില്‍ നാമവശേഷമായ ജര്‍മ്മന്‍ വ്യാവസായിക മേഖലയെ തിരിച്ചുകൊണ്ടുവരാന്‍ നടപ്പിലാക്കിയ പദ്ധതിയിലൂടെ പിന്നെ കണ്ടത് ഫീനിക്സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേറ്റ ഫോക്സ് വാഗണെ.ആദ്യകാലത്ത് നാസിരോക്ഷം കമ്പനിയെ ആഗോളതലത്തില്‍ അകറ്റിനിര്‍ത്തിയെങ്കിലും പിന്നീട് സഖ്യരാഷ്ട്രങ്ങളുടെ പിന്തുണയോടെ വോഗ്‌സ്വാഗന്‍ കാലുറപ്പിച്ചു.ഫോക്‌സ് വാഗണ്‍ കാറുകള്‍ കേട്ട പഴികളില്‍ ഏറ്റവും ശ്രദ്ധേയം വൃത്താകൃതിയിലുള്ള കുഞ്ഞന്‍ കാറുകളെന്നതു തന്നെ.1959-ല്‍ ഡോയല്‍ ഡെയ്ന്‍ ബേണ്‍ബാക് എന്ന പരസ്യകമ്പനിയുടെ ഒരു പരസ്യമാണ് ഫോക്‌സ് വാഗന് പിന്നീട് ശക്തിപകര്‍ന്നത്.ഈ പരസ്യത്തിലൂടെ കുഞ്ഞന്‍ ബീറ്റില്‍ ലോകപ്രശസ്തനായി

Please rate this