ഖാലിദ് ഒരു ജിന്നാണ്…പ്രായത്തെ തോല്‍പ്പിച്ച ജിന്ന്…!!! 5/5 (1)

പ്രായത്തിന്റെ അവശതകളില്‍ തളര്‍ന്ന് ജീവിതം മുറിക്കുള്ളിലാക്കുന്ന പതിവ് വാര്‍ദ്ധക്യത്തിനെ ഇപ്പോഴും പടിക്കുപുറത്താക്കി പറന്നു നടക്കുകയാണ് ഖാലിദ് പുഴയ്ക്കല്‍ എന്ന ഖാലിദ് ഇക്ക.കോഴിക്കോട് ഫറൂഖ് കോളേജില്‍ ബിരുദപഠനം പൂര്‍ത്തിയാക്കി.ഓട്ടോമൊബൈല്‍ ഡിപ്ലോമയുമായി മട്ടന്നൂരില്‍ വര്‍ക്ക് ഷോപ്പ് ആരംഭിക്കുമ്പോള്‍ ഖാലിദ് ഇക്കാന്റെ ജീവിതം എല്ലാരെയും പോലെയായിരുന്നു.എന്നാല്‍ 1982ല്‍ സൗദിയില്‍ പ്രവാസ ജീവിതം ഇക്കാനെ മാറ്റിമറിച്ചു.16 വര്ഷം ഖത്തര്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിയായ കാര്‍വയില്‍ ഇന്‍സ്പെക്ടറായി സേവനമനുഷ്ടിച്ച് ഖാലിദ് 2012ല്‍ ട്രൈയിനിംഗ് പ്ലാനറായി വിരമിച്ചു.നീണ്ട പ്രവാസ ജീവിതത്തിന് ശേഷം ജീവിതം ജൈവ കൃഷിയിലേക്ക് മാറി,വീട്ടുവളപ്പില്‍ 50 സെന്റില്‍ പച്ചക്കറികൃഷി ആരംഭിച്ചു.ദിവസവും അതിരാവിലെ 20 കിലോമീറ്ററോളം നീണ്ട സൈക്ലിംഗ്.അതിലൂടെ ലഭിക്കുന്ന ഊര്‍ജ്ജം വലുതാണെന്ന് ഖാലിദ് ഇക്കാന്റെ ജീവിതം പരിശോധിച്ചാല്‍ മനസിലാകും.സൈക്ലിംഗ് നല്‍കിയ ആത്മവിശ്വാസത്തിലാണ് ഹിമാലയമടക്കം നിരവധി യാത്രകളിലേക്ക് പ്രായത്തെ മാറ്റിനിര്‍ത്തി ഇക്കാ നടന്നത്.2017ലാണ് ഹിമാലയന്‍ മലനിരകളിലേക്കുള്ള ഖാലിദിന്റെ യാത്ര.സമുദ്രനിരപ്പില്‍ നിന്ന് 1700 അടിയോളം ഉയരത്തിലേക്കുള്ള ആ യാത്ര സാഹസികത നിറഞ്ഞതു തന്നെ.2018ല്‍ മേയില്‍ രൂപ്കുണ്ഡിലേക്ക് 11 പേരടങ്ങുന്ന മലയാളി യാത്രതിരിക്കുമ്പോള്‍ സംഘത്തിലെ ഏറ്റവും മുതര്‍ന്നയാള്‍ ഖാലിദായിരുന്നു.യാത്രകള്‍ മാത്രമല്ല അപകടത്തില്‍പ്പെടുന്നവര്‍ക്ക് സഹായം നല്‍കുന്ന ട്രാക്കില്‍ അംഗമാണ്.ഒപ്പം ബ്ലഡ് ഡൊണേഷന്‍,പാലിയേറ്റീവ് സംഘടനകള്‍ എന്നിവയുമായി ബന്ധപ്പെട്ട ചില സദ്ധതപ്രവര്‍ത്തനങ്ങളും ഖാലിദിനുണ്ട്.കൂടാതെ ഡിഫന്‍സീവ് ഡ്രൈവിംഗ് പുതുതലമുറയ്ക്ക് പകര്‍ന്നുനല്‍കുന്ന ഖാലിദ് കണ്ണൂര്‍ ആര്‍ടിഒ ഓഫീസുമായി ചേര്‍ന്ന് ബോധവത്കരണ ക്ലാസുകളും നടത്തുന്നുണ്ട്.ഖാലിദിനെ അറിയാവുന്ന സഹയാത്രികര്‍ വിളിക്കുന്നൊരു പേരുണ്ട് യാത്രക്കാരിലെ ജിന്ന്

Please rate this