ഫൂലന്‍ ദേവി; ചമ്പല്‍ കൊള്ളക്കാരുടെ തലൈവി…??? 5/5 (1)

രാജ്യത്തെ ഒരുകാലത്ത് ഏറെ വിറപ്പിച്ച സ്ത്രീയായിരുന്നു ചമ്പല്‍ക്കാട്ടിലെ കൊള്ളസംഘത്തിന്റെ തലവിയായിരുന്ന ഫൂലന്‍ ദേവി.മദ്ധ്യപ്രദേശിലെ ഗോര കാ പര്‍വ്വ എന്ന ഗ്രാമത്തില്‍ ദളിത് പിന്നോക്ക മല്ലാ വിഭാഗത്തിലായിരുന്നു ഫൂലന്‍ദേവിയുടെ ജനനം.11-ാം വയസില്‍ വിവാഹിതയായി.ഭര്‍ത്താവിന്റെ പീഡനങ്ങള്‍ തകര്‍ത്ത ജീവിതവുമായി സ്വന്തം ഗ്രാമത്തിലേക്കി ഒടുവില്‍ കൊച്ചുഫൂലന്‍ മടങ്ങിയെത്തി.പക്ഷെ ഭര്‍ത്താവിനെ വിട്ടുവീട്ടിലെത്തിയ പെണ്‍കുട്ടിയെ മോശക്കാരിയായി ഗ്രാമവാസികളും ബന്ധുക്കളും ചിത്രീകരിച്ചു.ആകെയുണ്ടായിരുന്ന പിതാവിന്റെ കുറച്ച് ഭൂമിയും അതിനോട് ചേര്‍ന്നുള്ള ഒരു മരത്തിന്റെയും അവകാശത്തിനായി മാതൃസഹോദരന്റെ മകന്‍ അതിക്രമങ്ങള്‍ തുടങ്ങിയതോടെ ഫൂലന്‍ദേവിയുടെയും കുടുംബത്തിന്റെയും സമാധാനം എന്നെന്നേയ്ക്കുമായി അവസാനിച്ചു.പിതാവിന്റെ സ്വത്തുക്കള്‍ കയ്യേറിയതിനെതിരെ പൊലീസ് സ്റ്റേഷനില്‍ ഫൂലന്‍ ഒരു പരാതി കൊടുത്തു.പകപോക്കാന്‍ അയാള്‍ കള്ളക്കേസില്‍ അവളെ ജയിലിലടച്ചു.ഒരുമാസം പൊലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ ഫൂലന്‍ മടങ്ങിയെത്തിയത് പൊലീസുകാരുടെ കൂട്ടബലാത്സംഗത്തിനിരയായി.ബന്ധുക്കളുടെ ഉപദ്രവം പിന്നെയും തുടര്‍ന്നു.പിന്നീട് ബാബു ഗുജാറെന്ന കൊള്ളത്തലവന് പണം നല്‍കി ഫൂലനെ ഗ്രാമത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി.കൊള്ളക്കാരുടെ പീഡനങ്ങള്‍ നാളുകളോളം തുടര്‍ന്നു ഒടുവില്‍ വിക്രംമല്ല എന്ന കൊള്ളക്കാരന്‍ ഗുജാറെ കൊന്ന് ഫൂലനെ രക്ഷിച്ചു.

ഗുജാറെ മരിച്ചതോടെ പുതിയ തലവനായ മല്ലയ്ക്ക് ഫൂലനോട് പ്രത്യേക അടുപ്പമുണ്ടായിരുന്നു.ഫൂലന്റെ ജീവിതം പിന്നെ കൊള്ളസംഘത്തിനൊപ്പമായി.മല്ല വിഭാഗത്തിലൊരാള്‍ സംഘത്തെ നയിക്കുന്നതിലുള്ള വിദ്വേഷത്താല്‍ സംഘാങ്ങള്‍ മല്ലയെ കൊന്ന് ഫൂലനെ വീണ്ടു മാനഭംഗത്തിനിരയാക്കി ഒടുവില്‍ മൃതപ്രായമെത്തിയ ശരീരം കാട്ടില്‍ ഉപേക്ഷിച്ചു.അവിടെനിന്ന് രക്ഷപ്പെട്ട ഫൂലന്റെ മനസില്‍ ആദ്യമായി പ്രതീകരാഗ്നി ആളിക്കത്തി.അയോധനകലയില്‍ പ്രാവീണ്യം നേടിയ കുറച്ചുപേരെ കൂടെക്കൂട്ടി ഫൂലന്‍ പുതിയൊരു സംഘമുണ്ടാക്കി.അക്കൂട്ടത്തില്‍ മല്ല വിഭാഗത്തില്‍പ്പെട്ട മാന്‍സിംഹ് മല്ലയുമുണ്ടായിരുന്നു..ഫൂലനും മാന്‍സിംഹും അടുത്തു വളരെ പെട്ടന്ന് അവരുടെ കൊള്ളസംഘം ശക്തിയാര്‍ജ്ജിച്ചു.തന്റെ ജീവിതം തകര്‍ത്ത സ്വന്തം ഗ്രാമത്തെ കൊള്ളയടിച്ച് എതിര്‍ത്തവരെ കൊന്നൊടുക്കി അവള്‍ തന്റെ പ്രതികാരം തീര്‍ത്തു.ഗ്രാമത്തില്‍ തന്നെ നശിപ്പിച്ചവരെ തേടി ഫൂലന്‍ ദേവിയുടെ സംഘം വേട്ടതുടര്‍ന്നു.ചമ്പാല്‍ നദിക്കപ്പുറത്തെ കാട്ടിനുള്ളിലാണ് ഈ കൊള്ളസംഘം ഒളിച്ചുകഴിഞ്ഞിരുന്നത്.1981ല്‍ ഉത്തര്‍പ്രദേശിലെ ബെഹ്മായി ജാതിയില്‍പ്പെട്ട 22 പേരെ ഒന്നിച്ച് ഫൂലന്‍ വെടിവെച്ചു കൊലപ്പെടുത്തിയതോടെ ജനരോക്ഷത്തിനൊപ്പം രാഷ്ട്രീയക്കാരും വിഷയത്തിലിടപെടാന്‍ തുടങ്ങി.ഉന്നത ജാതിക്കാരായ പണക്കാരെ കൊള്ളയടിച്ച് പാവങ്ങള്‍ക്ക് അത് വിതരണം ചെയ്യുക. സാധാരണക്കാര്‍ക്കിടയില്‍ ഫൂലന്‍ വേണ്ടപ്പെട്ടവളായി.

നിയമത്തെ കൂസാതെയുള്ള ഫൂലന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നേരിട്ട് ഇടപെട്ടു.
ഫൂലന് ഭരണകൂടം മാപ്പുകൊടുക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചു.അവള്‍ക്ക് തടവ്ശിക്ഷമാത്രവും കൂട്ടാളികള്‍ക്ക് 8 വര്‍ഷത്തെ തടവും.1983 ഫെബ്രുവരിയില്‍ വ്യവസ്ഥകള്‍ അംഗീകരിച്ച ഫൂലന്‍ കീഴടങ്ങാനെത്തുന്നത് കാണാന്‍ മധ്യപ്രദേശ് മുഖ്യന്‍ അര്‍ജ്ജുന്‍ സിംഗിനും അധികൃതര്‍ക്കൊപ്പവും പതിനായിരക്കണക്കിന് സാധാരണക്കാരും ഒത്തുകൂടി.സര്‍ക്കാരിന്റെ ഉറപ്പില്‍ അവള്‍ ഗാന്ധി ചിത്രത്തിനു മുന്നില്‍ ആയുധം വെച്ച് കീഴടങ്ങി.

ജീവപര്യന്തം ശിക്ഷ കഴിഞ്ഞിറങ്ങിയ ഫൂലന്‍ സമാജ്വാദി പാര്‍ട്ടിയില്‍ അംഗമായി.1996ല്‍ മിര്‍സാപൂരില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.തൊഴില്‍ ക്ഷേമസമിതി അംഗമായും പ്രവര്‍ത്തിച്ചു.എംപി ആയതോടെ മുഴുവന്‍ സമയവും ജനങ്ങളുടെ ക്ഷേമത്തിനായി ജീവിതം മാറ്റിവെച്ചു.ബാന്‍ിറ്റ് ക്വീന്‍ എന്ന ശേഖര്‍കപൂര്‍ ചിത്രം ഫൂലന് കൂടുതല്‍ ജനശ്രദ്ധ നേടികൊടുത്തു.എന്നാല്‍ 2001 ജൂലൈ 2ന് അശോകാറോഡിലെ ക്വാര്‍ട്ടേഴ്സില്‍ ഔദ്യോഗിക വസതിക്ക് സമീപം കാറിലെത്തിയ മൂന്നംഗസംഘം ഫൂലനെ വെടിവെച്ചു വീഴ്ത്തി.ഫൂലനെ കൊന്നകേസില്‍ ഷേര്‍സിംഗ് റാണ അകത്തായി.1981ല്‍ 22 ബെഹ്മായികളെ കൊന്നൊടുക്കിയ ഫൂലനോട് പ്രതികാരം ചെയ്തതാണെന്നായിരുന്നു പ്രതിയായ റാണയുടെ മൊഴി.
‘what others called a crime ,i called justice’ ഫൂലന്‍ ദേവിയ്ക്ക് അവരുടെ പ്രവൃത്തികളില്‍ വ്യക്തമായ ന്യായങ്ങളുണ്ടായിരുന്നു.അവര്‍ ചെയ്ത കൊലപാതകങ്ങളില്‍ പോലും

Please rate this